/indian-express-malayalam/media/media_files/uploads/2022/08/Kochi-airport.jpg)
കേരളത്തിലും അതിജാഗ്രത; വിമാനത്താവളങ്ങളിൽ അടക്കം കനത്ത സുരക്ഷ
തിരുവനന്തപുരം: ഇന്ത്യ-പാക് സംഘർഷ സാഹചര്യത്തിൽ സംസ്ഥാനത്ത് സുരക്ഷ വർധിപ്പിച്ചു. റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും കനത്ത സുരക്ഷ ഏർപ്പെടുത്തി. രാജ്യത്തുടനീളമുള്ള ജാഗ്രതയുടെ ഭാഗമായി കേരളത്തിലെ തന്ത്രപ്രധാന സ്ഥലങ്ങളായ വിഴിഞ്ഞം തുറമുഖം, വിമാനത്താവളങ്ങൾ, കര, നാവിക, വ്യോമസേനാ താവളങ്ങൾ എന്നിവിടങ്ങളിലുംസുരക്ഷ ശക്തമാക്കി.
കൊച്ചിയുടെ കടലിലും ആകാശത്തും കരയിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കൊച്ചി നാവികത്താവളം, ഐഎൻഎസ് ദ്രോണാചാര്യ, ഐഎൻഎസ് ഗരുഡ, നാവിക വിമാനത്താവളം, ഐഎൻഎച്ച്എസ് സഞ്ജീവനി എന്നിവിടങ്ങളിലെല്ലാം സുരക്ഷാസേനയെ വിന്യസിച്ചു. കൊച്ചി പുറങ്കടലിലും തുറമുഖത്തും നാവികസേനയുടെ സാന്നിധ്യം കൂട്ടി.
സൈനികത്താവളങ്ങൾക്കു പുറമേ, വിമാനത്താവളം, തുറമുഖം, എണ്ണശുദ്ധീകരണശാല, എൽഎൻജി ടെർമിനൽ, ഷിപ്യാഡ്, കണ്ടെയ്‌നർ ടെർമിനൽ തുടങ്ങിയ സ്ഥലങ്ങളിലും സുരക്ഷാ ഉദ്യോഗസ്ഥരെ കൂടുതലായി വിന്യസിച്ചു.സംഘർഷ സാഹചര്യം നേരിടാനുള്ള സേനാവിന്യാസം കേരളത്തിലില്ലെന്ന് പ്രതിരോധ വൃത്തങ്ങൾ പറഞ്ഞു. സംഘർഷവേളയിൽ സ്വീകരിക്കുന്ന അതീവ ജാഗ്രതയാണ് നിലവിലുള്ളത്.
ജാഗ്രതാ നിർദേശങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ ഡാമുകൾക്കും സുരക്ഷ വർധിപ്പിച്ചു. ഇടുക്കി, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് അടക്കമുള്ള ജില്ലകളിലെ എല്ലാ ഡാമുകൾക്കും ശക്തമായ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
Read More
- റാപ്പർ വേടനെതിരായ പുലിപ്പല്ല് കേസ്;വനം വകുപ്പ് ഉദ്യോഗസ്ഥന് സ്ഥലമാറ്റം
- പ്ലസ് ടു പരീക്ഷാഫലം മെയ് 21ന് പ്രഖ്യാപിക്കും
- എ.രാജയ്ക്ക് ദേവികുളം എംഎൽഎയായി തുടരാം; ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി
- തൃശൂർ പൂരം ഇന്ന്, നഗരത്തിൽ ഗതാഗത നിയന്ത്രണം
- ഹൈബ്രിഡ് കഞ്ചാവ് കേസ്; സംവിധായകൻ സമീർ താഹിര്‍ അറസ്റ്റിൽ
- കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും പുക; ആശങ്ക വേണ്ടന്ന് അധികൃതര്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.