/indian-express-malayalam/media/media_files/2025/05/05/hjlZbyor6k6XWYa9oCfn.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് കെട്ടിടത്തിൽ നിന്ന് വീണ്ടും പുക ഉയർന്നു. അത്യാഹിത വിഭാഗത്തിലെ ആറാം നിലയിൽ നിന്നാണ് പുക ഉയർന്നത്. ഷോർട്ട് സർക്യൂട്ടാണ് പുക ഉയരാൻ കാരണമെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ശ്രീജയൻ പറഞ്ഞു. സംഭവത്തിൽ ആശങ്കവേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആശുപത്രിയിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ പരിശോധന നടക്കുന്നതിനിടെയാണ് പുക ഉയർന്നത്. 14-ാം നമ്പർ ഓപ്പറേഷൻ തിയേറ്ററിനു സമീപത്തുനിന്ന് പുക ഉയർന്നതായാണ് റിപ്പോർട്ട്. രണ്ടു യൂണിറ്റ് ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് പുക നിയന്ത്രണവിധേയമാക്കിയത്.
കോഴിക്കോട് മെഡിക്കൽ കോളേജ് കെട്ടിടത്തിൽ കഴിഞ്ഞ ദിവസം പുക ഉയർന്നതിനു പിന്നാലെ അഞ്ചു രോഗികൾ മരിച്ച സംഭവം വലിയ വിവാദം ശ്രഷ്ടിച്ചിരുന്നു. വെള്ളിയാഴ്ച പുക ഉയർന്ന അത്യാഹിത വിഭാഗത്തിന്റെ കെട്ടിടത്തിൽ തന്നെയാണ് ഇന്നും പുക ഉയർന്നത്.
Read More
- പാർട്ടിക്കൊരു സംവിധാനമുണ്ട്, കെപിസിസി അധ്യക്ഷനെ ഇന്ന് പ്രഖ്യാപിക്കില്ല: കെ.സി.വേണുഗോപാൽ
- നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാൾടിക്കറ്റ് ഉണ്ടാക്കി നൽകി, അക്ഷയ സെന്റർ ജീവനക്കാരി പിടിയിൽ
- വാക്സിനെടുത്തിട്ടും പേവിഷ ബാധ; ചികിത്സയിലായിരുന്ന ഏഴ് വയസുകാരി മരിച്ചു
- സർക്കാർ പരിപാടിയിൽ വേടൻ പാടും; മാറ്റിവച്ച റാപ്പ് ഷോ തിങ്കളാഴ്ച
- തമിഴ്നാട്ടിൽ വാഹനാപകടം; നാല് മലയാളികൾക്ക് ദാരുണാന്ത്യം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us