/indian-express-malayalam/media/media_files/2025/05/06/6ksSAu3oQ4zKFrarw5Da.jpg)
എ.രാജ
ഇടുക്കി: ദേവികുളം എംഎൽഎ എ.രാജയുടെ തിരഞ്ഞെടുപ്പ് വിജയം സുപ്രീം കോടതി ശരിവച്ചു. ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. രാജയ്ക്ക് പട്ടിക വിഭാഗം സീറ്റിൽ മത്സരിക്കാൻ അർഹതയുണ്ടായിരുന്നുവെന്നും സിപിഎം എംഎൽഎയായ രാജ സംവരണത്തിന് അർഹനെന്നും സുപ്രീം കോടതി വ്യക്തമാക്കി. എംഎൽഎ എന്ന നിലയ്ക്കുള്ള ഇതുവരെയുള്ള എല്ലാ ആനുകൂല്യങ്ങളും രാജയ്ക്ക് നൽകണമെന്നും കോടതി നിർദേശിച്ചു.
പട്ടികജാതി സംവരണ മണ്ഡലമായ ഇടുക്കി ദേവികുളത്തു മത്സരിക്കാന്‍ രാജയ്ക്കു യോഗ്യതയില്ലെന്നു വ്യക്തമാക്കിയാണ് ഹൈക്കോടതി രാജയെ അയോഗ്യനാക്കിയത്. ജസ്റ്റിസ് പി. സോമരാജന്റെ സിംഗിള്‍ ബെഞ്ചാണ് രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയത്. എതിര്‍ സ്ഥാനാര്‍ഥി ഡി. കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഉത്തരവ്.
തുടർന്നാണ് രാജ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. ജനന, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് പ്രകാരം താന്‍ പട്ടികജാതി വിഭാഗത്തിലെ പറയ സമുദായ അംഗമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. ഔദ്യോഗിക രേഖകള്‍ പരിശോധിക്കാതെയാണ് ഹൈക്കോടതി തന്നെ അയോഗ്യനാക്കിയതെന്ന് രാജ അപ്പീലില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Read More
- തൃശൂർ പൂരം ഇന്ന്, നഗരത്തിൽ ഗതാഗത നിയന്ത്രണം
- ഹൈബ്രിഡ് കഞ്ചാവ് കേസ്; സംവിധായകൻ സമീർ താഹിര്‍ അറസ്റ്റിൽ
- കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും പുക; ആശങ്ക വേണ്ടന്ന് അധികൃതര്‍
- പാർട്ടിക്കൊരു സംവിധാനമുണ്ട്, കെപിസിസി അധ്യക്ഷനെ ഇന്ന് പ്രഖ്യാപിക്കില്ല: കെ.സി.വേണുഗോപാൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us