/indian-express-malayalam/media/media_files/TqXTygN0YQIBapO7VTTB.jpg)
കെ.സി.വേണുഗോപാൽ
തിരുവനന്തപുരം: കെപിസിസി അധ്യക്ഷനെ ഇന്ന് പ്രഖ്യാപിക്കില്ലെന്ന് കെ.സി.വേണുഗോപാൽ. തിങ്കളാഴ്ച അധ്യക്ഷനെ പ്രഖ്യാപിക്കുമെന്ന് ആര് പറഞ്ഞുവെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് ചോദിച്ചു. പാർട്ടിക്കൊരു സംവിധാനം ഉണ്ട്. പാർട്ടി നേതൃത്വം ഉചിതമായ സമയത്ത് തീരുമാനം എടുക്കും. കേരളത്തിലെ സംഘടനാ കാര്യങ്ങളിൽ പ്രിയങ്ക ഇതുവരെ ഇടപെട്ടിട്ടില്ല. കോൺഗ്രസിനെതിരെ ഇപ്പോൾ നടക്കുന്ന മാധ്യമ വിചാരണ ശരിയല്ലെന്നും വേണുഗോപാൽ പറഞ്ഞു.
കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും കെ.സുധാകരനെ മാറ്റാനാണ് നീക്കം. ആന്‍റോ ആന്‍റണിക്കാണ് അധ്യക്ഷ സ്ഥാനത്തേക്ക് മുന്‍തൂക്കം. അതേസമയം, അധ്യക്ഷ സ്ഥാനത്തുനിന്നും തന്നെ മാറ്റാനുള്ള തീരുമാനത്തെ കെ.സുധാകരൻ എതിർക്കുന്നത് കോൺഗ്രസ് നേതൃത്വത്തെ വെട്ടിലാക്കിയിട്ടുണ്ട്. എന്നാൽ, സുധാകരന്റെ എതിർപ്പിനെ അവഗണിക്കാനാണ് എഐസിസി നീക്കം.
അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറണമെന്ന നേരിയ സൂചന പോലും ലഭിച്ചിട്ടില്ലെന്ന് കെ.സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞത് പാർട്ടി കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി ഉളവാക്കിയിട്ടുണ്ട്. തന്നെ മാറ്റണമെങ്കില്‍ ഡൽഹിക്ക് വിളിപ്പിക്കേണ്ട കാര്യമില്ലെന്നും പാര്‍ട്ടി സ്ഥാനം ഒഴിയാന്‍ പറഞ്ഞാല്‍ ഒഴിയുമെന്നും കെ സുധാകരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. അനാരോഗ്യം പറഞ്ഞ് മൂലയ്ക്ക് ഇരുത്താൻ ശ്രമം ഉണ്ടെന്നും സുധാകരൻ തുറന്നടിച്ചിരുന്നു. അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന വ്യക്തമായ സൂചന ഡൽഹിയിൽ നടത്തിയ ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും നല്‍കിയിട്ടും, കെ.സുധാകരന്‍ മലക്കം മറിഞ്ഞെന്നാണ് നേതൃത്വം പറയുന്നത്.
വാർത്താ ചാലിന് നല്‍കിയ അഭിമുഖത്തിന്‍റെ വിശദാംശങ്ങള്‍ നേതൃത്വം തേടിയിട്ടുണ്ട്. പരസ്യ പ്രസ്താവന തുടര്‍ന്നാല്‍ സുധാകരനെ അച്ചടക്ക നടപടിക്കുള്ള സാധ്യതയുമുണ്ട്. കെപിസിസി പുതിയ അധ്യക്ഷ പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാന കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയുണ്ടാകാനുള്ള സാധ്യതയും നേതൃത്വം തള്ളിക്കളയുന്നില്ല.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us