scorecardresearch

നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാൾടിക്കറ്റ് ഉണ്ടാക്കി നൽകി, അക്ഷയ സെന്റർ ജീവനക്കാരി പിടിയിൽ

ഹാള്‍ടിക്കറ്റ് എടുത്തു നല്‍കിയത് അക്ഷയ സെന്ററിലെ ജീവനക്കാരിയാണെന്ന് വിദ്യാര്‍ഥിയും അമ്മയും മൊഴി നല്‍കിയിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഗ്രീഷ്മ കുറ്റം സമ്മതിച്ചു

ഹാള്‍ടിക്കറ്റ് എടുത്തു നല്‍കിയത് അക്ഷയ സെന്ററിലെ ജീവനക്കാരിയാണെന്ന് വിദ്യാര്‍ഥിയും അമ്മയും മൊഴി നല്‍കിയിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഗ്രീഷ്മ കുറ്റം സമ്മതിച്ചു

author-image
WebDesk
New Update
news

പിടിയിലായ ഗ്രീഷ്മ

പത്തനംതിട്ട: നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാൾ ടിക്കറ്റ് ഉണ്ടാക്കി നൽകിയ അക്ഷയ സെന്റർ ജീവനക്കാരിയെ പോലീസ് പിടികൂടി. നെയ്യാറ്റിൻകരയിലെ അക്ഷയ സെന്റർ ജീവനക്കാരിയായ ഗ്രീഷ്മയാണ് പോലീസ് പിടിയിലായത്. വിദ്യാർഥിയായ തിരുവനന്തപുരം പരശുവെയ്ക്കല്‍ സ്വദേശിക്കാണ് വ്യാജ ഹാൾടിക്കറ്റ് നിർമ്മിച്ചു നൽകിയത്. വിദ്യാർത്ഥി ഇതുമായി പത്തനംതിട്ടയിലെ സെന്ററിൽ പരീക്ഷയ്ക്ക് എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

Advertisment

ഹാള്‍ടിക്കറ്റ് എടുത്തു നല്‍കിയത് അക്ഷയ സെന്ററിലെ ജീവനക്കാരിയാണെന്ന് വിദ്യാര്‍ഥിയും അമ്മയും മൊഴി നല്‍കിയിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഗ്രീഷ്മ കുറ്റം സമ്മതിച്ചു. നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനാണ് വിദ്യാർത്ഥിയുടെ അമ്മ ഗ്രീഷ്മയുടെ അടുത്തെത്തിയത്. ഫീസായി 1250 രൂപ നൽകുകയും ചെയ്തു. എന്നാൽ, ഗ്രീഷ്മ പരീക്ഷയ്ക്കുള്ള അപേക്ഷ സമർപ്പിച്ചിരുന്നില്ല. പരീക്ഷയുടെ സമയം എത്തിയപ്പോള്‍ വിദ്യാര്‍ഥിയുടെ അമ്മ ഹാള്‍ടിക്കറ്റ് ആവശ്യപ്പെട്ട് എത്തിയതോടെ വ്യാജമായുണ്ടാക്കിയ ഹാൾടിക്കറ്റ് അമ്മയുടെ വാട്‌സ്ആപ്പിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു.

പത്തനംതിട്ട തൈക്കാവ് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പരീക്ഷാഹാളില്‍നിന്നാണ് വ്യാജ ഹാൾ ടിക്കറ്റുമായി എത്തിയതിന് വിദ്യാർത്ഥി പിടിയിലായത്. ഒരു മണിക്കൂറോളം വിദ്യാര്‍ഥി പരീക്ഷ എഴുതിയതിനുശേഷമാണ് ബയോമെട്രിക് ആധാര്‍ പരിശോധനാ സമയത്ത് ഇങ്ങനൊരു പേരില്‍ വിദ്യാര്‍ഥി നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടില്ലെന്ന് അധികൃതർക്ക് മനസിലായതോടെ പോലീസിൽ വിവരം അറിയിച്ചത്. 

Read More

Advertisment
Neet Exam Arrest

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: