/indian-express-malayalam/media/media_files/uploads/2017/08/accident-1.jpg)
തമിഴ്‌നാട്ടിൽ വാഹനാപകടം; നാല് മലയാളികൾക്ക് ദാരുണാന്ത്യം
Road Accident in Tamil Nadu: ചെന്നൈ: തമിഴ്‌നാട് തിരുവാരൂരിൽ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു. വേളാങ്കണ്ണിയിലേക്ക് തീർഥാടനത്തിന് പോയ തിരുവനന്തപുരം സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.
തിരുവനന്തപുരം ബാലരാമപുരം നെല്ലിമൂട് സ്വദേശികളായ സജിനാഥ്, രാജേഷ് , രാഹുൽ, സജിത്ത് എന്നിവരാണ് മരണപ്പെട്ടത്.അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ തിരുവാരൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഞായറാഴ്ച രാവിലെയാണ് സംഭവം. തിരുവനന്തപുരം സ്വദേശികൾ സഞ്ചരിച്ചിരുന്ന ഒമ്നി വാനും ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. തിരുവനന്തപുരം സ്വദേശികൾ വേളാങ്കണിയിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. വേളാങ്കണിയിൽ നിന്ന് ഐരാവഡിയിലേക്ക് വരികയായിരുന്ന സർക്കാർ ബസുമായി നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.
Thiruvarur, Tamil Nadu: A tragic road accident near Thiruthuraipoondi claimed four lives when an Omni van traveling from Kerala to Velankanni collided with a government bus. Three others were seriously injured and hospitalized. Police are currently investigating the cause of the… pic.twitter.com/tgSzvvC77U
— IANS (@ians_india) May 4, 2025
ഏഴുപേരാണ് ഒമ്നി വാനിൽ ഉണ്ടായിരുന്നത്. ഇതിൽ നാലുപേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൂന്ന് പേരെയാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപകടത്തിൽ ഒമ്നി വാൻ പൂർണമായി തകർന്ന നിലയിലാണ്.
Read More
- സംസ്ഥാനത്ത് മഴ തുടരും; ഇടിമിന്നൽ ജാഗ്രതനിർദേശം നൽകി
- കോഴിക്കോട് മെഡിക്കൽ കോളേജ് അപകടം: മരണം പുക ശ്വസിച്ചല്ലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
- Kozhikode Medical College: കോഴിക്കോട് മെഡിക്കൽ കോളേജ് അപകടം: അഞ്ച് പേർക്കെതിരെ കേസ്
- കോഴിക്കോട് മെഡിക്കൽ കോളേജിൽ തീപിടുത്തം; അപകടത്തിന് പിന്നാലെ അഞ്ച് മരണം
- സിപിഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത ഐടി നടപടിയില്‍ തെറ്റില്ലെന്ന് ഹൈക്കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.