/indian-express-malayalam/media/media_files/2024/12/05/k4wrf3hSfCi0PInObpiE.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
കൊല്ലം: സംസ്ഥാന സർക്കാരിന്റെ പൂജാ ബംപർ ഭാഗ്യക്കുറി കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാറിന്. ബംപർ സമ്മാനമായ 12 കോടി രൂപയാണ് വിജയിച്ചത്. കൊല്ലത്തു നിന്നെടുത്ത പത്തു ലോട്ടറി ടിക്കറ്റുകളിൽ ഒന്നിനാണ് സമ്മാനം അടിച്ചത്. പണം കരുതലോടെ ഉപയോഗിക്കുമെന്നും, മുൻപ് ചെറിയ തുകകൾ സമ്മാനം അടിച്ചിട്ടുണ്ടെന്നും ദിനേശ് കുമാർ പറഞ്ഞു.
JC 325526 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. ഭാര്യക്കും മക്കൾക്കുമൊപ്പം ലോട്ടറി സെന്ററിലെത്തിയ ദിനേശ് കുമാറിനെ പൊന്നാടയണിച്ചു സ്വീകരിച്ചു. ദിനേശ് കുമാർ കരുനാഗപ്പള്ളിയില്‍ ഫാം നടത്തുകയാണ്.
JA, JB, JC, JD, JE എന്നിങ്ങനെ അഞ്ചു സീരീസുകളിലായാണ് പൂജ ബംപർ ടിക്കറ്റകള്‍ വിപണിയിലെത്തിച്ചത്. ഈ വര്‍ഷത്തെ പൂജ ബംപർ ലോട്ടറിയില്‍ 37 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഭാഗ്യക്കുറി വകുപ്പ് വിറ്റഴിച്ചത്. ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റുപോയത് പാലക്കാട് ജില്ലയിലാണ്. ഈ വര്‍ഷത്തെ ഏറ്റവും അവസാനത്തെ ബംപർ ലോട്ടറിയാണ് പൂജ ബമ്പര്‍.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.