scorecardresearch

വീണ്ടും ഷോക്കടിപ്പിക്കുമോ...? വൈദ്യുതി നിരക്ക് വർധനവിൽ തീരുമാനം ഇന്ന്

നിത്യോപകയോഗ സാധനങ്ങളുടെ വില കുത്തനെ ഉയർന്നതിന് പിന്നാലെയാണ് ഇരുട്ടടിയാണ് വീണ്ടും വൈദ്യുതി നിരക്കും കൂടുന്നത്

നിത്യോപകയോഗ സാധനങ്ങളുടെ വില കുത്തനെ ഉയർന്നതിന് പിന്നാലെയാണ് ഇരുട്ടടിയാണ് വീണ്ടും വൈദ്യുതി നിരക്കും കൂടുന്നത്

author-image
WebDesk
New Update
electricity, kseb

വൈദ്യുതി നിരക്ക് വർധനവിൽ തീരുമാനം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധനവിൽ തീരുമാനം ഇന്ന്. യൂണിറ്റിന് 10 മുതൽ 20 പൈസ വരെ കൂട്ടിയേക്കും. റെഗുലേറ്ററി കമ്മിഷൻ അംഗങ്ങൾ ഇന്ന് മുഖ്യമന്ത്രിയെ കാണും. നിരക്ക് വർധന മുഖ്യമന്ത്രിയെ അറിയിക്കും. ഇതിന് ശേഷം വിഞാപനം ഇറക്കും. അതേസമയം, സമ്മർ താരിഫ് വേണം എന്ന കെഎസ്ഇബി ആവശ്യം അംഗീകരിക്കാൻ ഇടയില്ല. വേനൽ കാലത്ത് യൂണിറ്റിന് പത്ത് പൈസ നിരക്കിൽ സമ്മർ തരിഫ് വേണം എന്നാണ് കെഎസ്ഇബിയുടെ ആവശ്യം. നിരക്ക് കൂട്ടുന്നതിനോട് സർക്കാരും യോജിച്ചിരുന്നു.

Advertisment

നിത്യോപകയോഗ സാധനങ്ങളുടെ വില കുത്തനെ ഉയർന്നതിന് പിന്നാലെയാണ് ഇരുട്ടടിയാണ് വീണ്ടും വൈദ്യുതി നിരക്കും കൂടുന്നത്. വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ നിരവധി കാരണങ്ങളാണ് കെഎസ് ഇബി പറയുന്നത്. ആഭ്യന്തര ഉൽപ്പാദനത്തിലെ കുറവ്, പുറത്ത് നിന്ന വൈദ്യുതി വാങ്ങുന്നതിലെ ചെലവിലുണ്ടായ വർധന, വർധിച്ചു വരുന്ന പ്രവർത്തന പരിപാലന ചെലവുകൾ എന്നിങ്ങനെയാണ് നിരക്ക് വർധനവിനുള്ള കാരണങ്ങളായി പറയുന്നത്.

നവംബർ ഒന്നുമുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുത്താനാണ് ആദ്യം ഉദ്ദേശിച്ചിരുന്നത്. എന്നാൽ ഉപതിരഞ്ഞെടുപ്പ് കണക്കിലെടുത്ത് തീരുമാനം നീട്ടുകയായിരുന്നു. ജനുവരി മുതല് മെയ് വരെ യൂണിറ്റിന് പത്ത് പൈസ സമ്മർ താരിഫ് ഉൾപ്പെടെയുള്ള നിരക്ക് വർധനയാണ് കെഎസ്ഇബിയുടെ ആവശ്യം.

ആഭ്യന്തര ഉൽപാദനം കുറഞ്ഞത് തിരിച്ചടിയായിരിക്കുകയാണെന്നും. ഇതിനാൽ വൈദ്യുതി നിരക്ക് വർധനവ് അനിവാര്യമാണന്ന് മന്ത്രി കെ കൃഷ്ണകുട്ടിയും പറയുന്നു. വേനൽകാലത്ത് പുറമെനിന്ന് വൈദ്യുതി വാങ്ങുന്നത് പ്രതിസസിയാണ്. ഇത് മറികടക്കാനാണ് സമ്മർ താരിഫ് പരിഗണിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നിരക്ക് വർധനവിന് പുറമെ വേനൽ കാലത്ത് മാത്രമായി പ്രത്യേക നിരക്ക് ഏർപ്പെടുത്തുന്നതാണ് പരിഗണിക്കുന്നത്. രാത്രിയും പകലും പ്രത്യേക നിരക്ക് ഏർപ്പെടുത്തുന്നതും പരിഗണനയിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read More

Advertisment
Electricity Kseb

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: