/indian-express-malayalam/media/media_files/2025/06/12/L1r4o8hyjgN27lICwO9w.jpg)
പിടിയിലായ വൈശാഖ്
Hidden Camera in Police Station at Idukki: ഇടുക്കി: പോലീസ് സ്‌റ്റേഷനിൽ ഒളിക്യാമറ വെച്ച് വനിതാ പോലീസ് വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ പോലീസുകാരൻ അറസ്റ്റിൽ. ഇടുക്കിയിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. വണ്ടിപ്പെരിയാർ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ വൈശാഖാണ് കേസിൽ അറസ്റ്റിലായത്.
Also Read: രണ്ടിടത്ത് ഓറഞ്ച് അലർട്ട്, എട്ടിടത്ത് യെല്ലോ അലർട്ട്; സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ
വണ്ടിപ്പെരിയാർ പോലീസ് സ്‌റ്റേഷൻ വളപ്പിൽ വനിതാപോലീസുകാർക്ക് വസ്ത്രം മാറുന്നനുള്ള മുറിയിലാണ് ഇയാൾ ഒളിക്യാമറ സ്ഥാപിച്ചത്. വനിതാ പോലീസുകാരിയുടെ ദൃശ്യങ്ങൾ പകർത്തിയശേഷം പ്രതി അവർക്ക് തന്നെ ഫോൺ വഴി അയ്ച്ചുകൊടുത്തു. ഇതിനെതുടർന്നാണ് പോലീസുകാരി പരാതി നൽകിയത്.
Also Read:എണ്ണച്ചോർച്ച 48 മണിക്കൂറിൽ നീക്കണം; എം.എസ്.സി കമ്പനിയ്ക്ക് അന്ത്യശാസനവുമായി കേന്ദ്ര സർക്കാർ
പരാതിയുടെ അടിസ്ഥാനത്തിൽ വൈശാഖിനെ അറസ്‌റ് ചെയ്തു. എന്താണ് ഇയാളുടെ ഉദ്ദേശം എന്നതിൽ വ്യക്തത ഇല്ല. സംഭവത്തിൽ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Read More
- തീപ്പിടുത്തമുണ്ടായ ചരക്കുകപ്പൽ ദൂരത്തേക്ക് വലിച്ചുമാറ്റാൻ ശ്രമം തുടങ്ങി
- രാജിവച്ച അൻവർ വീണ്ടും മത്സരിക്കുന്നത് എന്തിന്? യുഡിഎഫിന്റെ ഒറ്റ വോട്ടും അൻവറിന് പോകില്ല: വി.ഡി.സതീശൻ
- കപ്പലിലെ തീപിടുത്തം; മൂന്ന് ജില്ലകളിലെ കടൽവെള്ളവും ചെളിയും പരിശോധിക്കും
- കപ്പലിലെ തീപിടിത്തം; കടലിൽ എണ്ണപടരുന്നത് തടയാൻ ഡച്ച് കമ്പനിയെത്തും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.