/indian-express-malayalam/media/media_files/2025/04/24/oVpetCr3Kartqi1aOaqs.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
തിരുവനന്തപുരം: വ്ലോഗർ മുകേഷ് എം. നായർക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് അര്‍ധനഗ്നയാക്കി റീല്‍സ് ചിത്രീകരിച്ചെന്നും ദേഹത്ത് അനുവാദമില്ലാതെ സ്പർശിച്ചെന്നുമാണ് കേസ്. കോവളം പൊലീസാണ് കേസെടുത്തത്.
കോവളത്തെ റിസോര്‍ട്ടില്‍ ഒന്നരമാസം മുൻപ് നടന്ന റീല്‍സ് ചിത്രീകരണത്തിനിടെയാണ് 15 കാരിയായ പെൺകുട്ടികുനേരെ അതിക്രമം ഉണ്ടായത്. പെണ്‍കുട്ടിയെ ഷൂട്ടിങ്ങിനെത്തിച്ച കോഓര്‍ഡിനേറ്റര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
പെൺകുട്ടിയെ നിർബന്ധിച്ച് അർധനഗ്നയാക്കിയെന്നും അനുമതിയില്ലാതെ ദേഹത്ത് സ്പർശിച്ചെന്നും ചിത്രം പകർത്തി അനുവാദമില്ലാതെ പ്രചരിപ്പിച്ചെന്നുമാണ് പരാതി. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
പെൺകുട്ടിയുടെയും അമ്മയുടെയും മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. പരാതിയിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വീഡിയോ പ്രചരിപ്പിച്ചതിന് മുകേഷിനെതിരെ എക്സൈസ് കേസെടുത്തിരുന്നു.
Read More
- Jammu Kashmir Terror Attack: പഹൽഗാം ഭീകരാക്രമണം; കൊല്ലപ്പെട്ട രാമചന്ദ്രന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു
- രാമചന്ദ്രന് വെടിയേറ്റത് കുതിരപ്പുറത്ത് സവാരി ചെയ്യുന്നതിനിടെ, മകൾ ദൃക്സാക്ഷിയായി
- Jammu Kashmir Terror Attack: വിവാഹം കഴിഞ്ഞ് ആറു ദിവസം, കൊച്ചിയിലെ നേവി ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടത് മധുവിധു യാത്രക്കിടെ
- Jammu Kashmir Terror Attack: പഹൽഗാമിലെ ആക്രമണത്തിനുപിന്നിൽ ഭീകരസംഘടന: റെസിസ്റ്റൻസ് ഫ്രണ്ട് എന്താണ്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.