scorecardresearch

പിംഎം ശ്രീയിൽ അനുനയമില്ല; പ്രശ്നങ്ങൾ ഇപ്പോഴും ബാക്കിയെന്ന് ബിനോയ് വിശ്വം

മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്നും തങ്ങൾ ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടായിട്ടില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു

മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്നും തങ്ങൾ ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടായിട്ടില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു

author-image
WebDesk
New Update
PM Shri Binoy Viswam Pinarayi Vijayan

ചിത്രം: ഫേസ്ബുക്ക്

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി നടന്ന ചർച്ചയിൽ പ്രശ്നപരിഹാരം ഉണ്ടായില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്നും തങ്ങൾ ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടായിട്ടില്ലെന്നും ആലപ്പുഴ ഗെസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിയുമായി നടന്ന അനുനയ ചർച്ചയ്ക്കു ശേഷം ബിനോയ് വിശ്വം പ്രതികരിച്ചു.

Advertisment

"മുഖ്യമന്ത്രിയുമായി സംസാരിച്ചു. ഞങ്ങൾ ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടായിട്ടില്ല. ഞങ്ങളുടെ പ്രശ്നങ്ങൾ ഇപ്പോഴും ബാക്കിയാണ്. അടുത്തഘട്ട തീരുമാനങ്ങൾ പിന്നാലെ അറിയിക്കും. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഇവിടെയും ഡൽഹിയിലും നേതൃത്വം ഉണ്ട്. ആവശ്യമുള്ള എല്ലാ ചർച്ചകൾക്കും ശേഷം തീരുമാനം വ്യക്തമാക്കും," ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു.

Also Read: കലൂർ സ്റ്റേഡിയം സ്പോൺസർക്ക് കൈമാറിയതിന് പിന്നിൽ ദുരൂഹത; ചോദ്യങ്ങളുമായി ഹൈബി ഈഡൻ

അതേസമയം, ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുക്കില്ലെന്നാണ് റിപ്പോർട്ട്.സിപിഐ മന്ത്രിമാരായ കെ. രാജന്‍, പി. പ്രസാദ്, ജി.ആര്‍. അനില്‍, ജെ. ചിഞ്ചുറാണി എന്നിവർ വിട്ടു നില്‍ക്കുമെന്നാണ് സൂചന. അനുനയ നീക്കം പാളിയതോടെയാണ് തീരുമാനം. വിഷയത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് സിപിഐ എക്സിക്യൂട്ടീവിലെ പൊതുവികാരം എന്നാണ് റിപ്പോർട്ട്. മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടു നിൽക്കുമോ എന്ന ചോദ്യത്തിന് തീരുമാനം പിന്നീട് അറിയിക്കാമെന്നായിരുന്നു ബിനോയ് വിശ്വത്തിന്‍റെ മറുപടി. 

Advertisment

Also Read:മോൻത കരതൊടുമ്പോൾ കേരളത്തിലും ഇടിമിന്നൽ മഴ; ഉരുൾപൊട്ടൽ ഭീഷണി, ജാഗ്രതാ നിർദേശം

നേരത്തെ സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബിയും സിപിഐ ജനറൽ സെക്രട്ടറി ഡി. രാജയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഡൽഹിയിൽവെച്ചായിരുന്നു കൂടിക്കാഴ്ച. ഇതിന് ശേഷം പിഎം ശ്രീ വിഷയത്തിൽ കേന്ദ്ര നേതൃത്വം ഇടപെടില്ലെന്നായിരുന്നു എം.എ ബേബി പ്രതികരിച്ചത്. സംസ്ഥാന തലത്തിൽ ചർച്ച നടത്തി പരിഹാരം കാണട്ടെയെന്നും എം.എ ബേബി പറഞ്ഞിരുന്നു. സർക്കാർ മുന്നണി മര്യാദകൾ ലംഘിച്ചുവെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം ഡി. രാജ പ്രതികരിച്ചത്. 

Read More: രാജീവ് ചന്ദ്രശേഖർ പ്രചാരണം നേരത്തെ ആരംഭിച്ചിരുന്നേൽ തിരുവനന്തപുരത്തിന്റെ ചിത്രം മാറിയേനെ: വെള്ളാപ്പള്ളി

Cpi Pinarayi Vijayan Binoy Vishwam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: