scorecardresearch

കലൂർ സ്റ്റേഡിയം സ്പോൺസർക്ക് കൈമാറിയതിന് പിന്നിൽ ദുരൂഹത; ചോദ്യങ്ങളുമായി ഹൈബി ഈഡൻ

അർജന്റീനയുടെ മത്സരവുമായി ബന്ധപ്പെട്ട് സ്‌പോൺസർക്ക് സ്റ്റേഡിയം കൈമാറിയതിന് പിന്നിൽ പ്രത്യേക ഡീൽ ഉള്ളതായി സംശയിക്കുന്നുവെന്നും ഹൈബി ഈഡൻ ആരോപിച്ചു

അർജന്റീനയുടെ മത്സരവുമായി ബന്ധപ്പെട്ട് സ്‌പോൺസർക്ക് സ്റ്റേഡിയം കൈമാറിയതിന് പിന്നിൽ പ്രത്യേക ഡീൽ ഉള്ളതായി സംശയിക്കുന്നുവെന്നും ഹൈബി ഈഡൻ ആരോപിച്ചു

author-image
WebDesk
New Update
hibi eden1

ഹൈബി ഈഡൻ

കൊച്ചി: കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയവുമായി ബന്ധപ്പെട്ട വിവാദത്തിൽ ചോദ്യങ്ങൾ ഉന്നയിച്ച് ഹൈബി ഈഡൻ എംപി. മെസിയുടെയും അർജൻറീന ടീമിൻറെയും മത്സരത്തിൻറെ പേരിൽ കലൂർ സ്റ്റേഡിയത്തിൽ സ്‌പോൺസർ നടത്തുന്ന നവീകരണ പ്രവർത്തനങ്ങളെയാണ് എംപി ചോദ്യം ചെയ്തത്.

Advertisment

Also Read:മോൻത കരതൊടുമ്പോൾ കേരളത്തിലും ഇടിമിന്നൽ മഴ; ഉരുൾപൊട്ടൽ ഭീഷണി, ജാഗ്രതാ നിർദേശം

സ്റ്റേഡിയത്തിന്റെ ഉടമസ്ഥരായ വിശാല കൊച്ചി വികസന അതോറിറ്റിക്ക് (ജിസിഡിഎ) ഹൈബി ഈഡൻ എംപി കത്തു നൽകി. നിർമാണ പ്രവർത്തനങ്ങളിലെ വിശദീകരണം ആവശ്യപ്പെട്ടാണ് എംപിയുടെ കത്ത്. അർജന്റീനയുടെ മത്സരവുമായി ബന്ധപ്പെട്ട് സ്‌പോൺസർക്ക് സ്റ്റേഡിയം കൈമാറിയതിന് പിന്നിൽ പ്രത്യേക ഡീൽ ഉള്ളതായി സംശയിക്കുന്നുവെന്നും ഹൈബി ഈഡൻ ആരോപിച്ചു.

നാളെ മറ്റൊരാൾ ഇതിനേക്കാൾ കൂടുതൽ പണം നൽകി സ്റ്റേഡിയം നവീകരിക്കാമെന്ന് പറഞ്ഞാൽ സ്റ്റേഡിയം വിട്ടു നൽകുമോയെന്നും അദ്ദേഹം ചോദിച്ചു. സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട് നിരവധി നിയമ ലംഘനങ്ങളാണ് ഇതിനകം നടന്നിട്ടുള്ളതെന്നും ഹൈബി ഈഡൻ ചൂണ്ടിക്കാണിച്ചു. നിരവധി സംശയങ്ങൾ ഉയർന്നുവെങ്കിലും മെസി കളിക്കുന്ന ഫുട്‌ബോൾ മത്സരം കൊച്ചിയിൽ നടക്കുമെന്ന പ്രതീക്ഷയിൽ മിണ്ടാതിരിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

Advertisment

Also Read:ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും

നവീകരണ പദ്ധതിയുടെ നിലവിലെ സമയക്രമങ്ങളും വ്യാപ്തിയും എന്തൊക്കെയാണ്, ഭാവിയിലെ കായിക, സാംസ്‌കാരിക പരിപാടികൾക്ക് നവീകരണം ഗുണം ചെയ്യുമോയെന്ന് വ്യക്തമാക്കണം.നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സ്റ്റേഡിയം പരിസരത്തെ മരങ്ങൾ മുറിച്ച് മാറ്റിയത് ആവശ്യമായ നടപടിക്രമങ്ങൾ പാലിച്ചു കൊണ്ടാണോയെന്ന സംശയവും ജിസിഡിഎക്ക് നൽകിയ കത്തിൽ എം.പി ഉന്നയിച്ചു.

Also Read:പിഎം ശ്രീ പദ്ധതി; അനുനയ നീക്കവുമായി മുഖ്യമന്ത്രി, സിപിഎം അടിയന്തര സെക്രട്ടറിയേറ്റ് ഇന്ന്

ഫിഫയുടെ അംഗീകാരം പ്രതീക്ഷിച്ച സമയപരിധിക്കുള്ളിൽ യാഥാർത്ഥ്യമാകുന്നില്ലെങ്കിൽ, ഒരു അടിയന്തര പദ്ധതി നിലവിലുണ്ടോ? ഡിസംബറിൽ ഐ എസ് എൽ മത്സരങ്ങൾ സംഘടിപ്പിക്കാൻ സ്റ്റേഡിയം തയ്യാറാകുമോ? കേരള ഫുട്‌ബോൾ അസോസിയേഷന് നിലവിൽ നടക്കുന്ന നവീകരണ പ്രവർത്തനങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള ഉത്തരവാദിത്തങ്ങൾ ഉണ്ടോ? അന്താരാഷ്ട്ര മത്സരം നടക്കാത്ത ഈ സാഹചര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള സ്‌പോൺസർക്ക് നിലവിൽ സ്റ്റേഡിയത്തിൽ അവകാശങ്ങൾ നിലനിൽക്കുന്നുണ്ടോ? തുടങ്ങിയ സംശയങ്ങളും ഹൈബി ഈഡൻ ഉന്നയിച്ചു. ഹൈബി ഈഡന്റെ ചോദ്യങ്ങൾക്ക് ജിസിസിഎ ഇതുവരെ മറുപടി നൽകിയിട്ടില്ല.

Read More:രാജീവ് ചന്ദ്രശേഖർ പ്രചാരണം നേരത്തെ ആരംഭിച്ചിരുന്നേൽ തിരുവനന്തപുരത്തിന്റെ ചിത്രം മാറിയേനെ: വെള്ളാപ്പള്ളി

Kaloor Jawaharlal Nehru International Stadium Hibi Eden

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: