/indian-express-malayalam/media/media_files/2024/10/31/XXL0j2M2l565tZ4UhZ6H.jpg)
കൂടുതൽ ഉത്തരവാദിത്വങ്ങളിലേക്ക് സുരേഷ് ഗോപി
കൊച്ചി:കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് കൂടുതൽ ഉത്തരവാദിത്വങ്ങൾ നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. ജി 7 ഉച്ചകോടിയിലെ പ്രതിനിധി സംഘത്തിൽ സുരേഷ് ഗോപിയെ ഉൾപ്പെടുത്തിയതിനൊപ്പം പാർലമെന്റ് സമ്മേളനത്തിലെ മസ്റ്ററിംഗ് ചുമതലയും സുരേഷ് ഗോപിയെ ഏൽപിച്ചു.നേരത്തെ, സുരേഷ് ഗോപിയെ പ്രധാനമന്ത്രി ഡൽഹിക്ക് വിളിപ്പിച്ചിരുന്നു. പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പുതിയ ചുമതലകൾ നൽകിയത്.
കേന്ദ്രമന്ത്രി പദത്തിലിരിക്കേ സിനിമാഭിനയം വേണ്ടെന്നാണ് സുരേഷ് ഗോപിയാട് കേന്ദ്രമന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കിയിരിക്കുന്നത്. സിനിമ സെറ്റുകളിൽ ഉദ്യോഗസ്ഥരെ ഒപ്പം കൂട്ടി ഓഫീസ് പ്രവർത്തനം നടത്തി കൊള്ളാമെന്ന് സുരേഷ് ഗോപിയുടെ വാദത്തിന് കേന്ദ്രസർക്കാർ അനുമതി നൽകിയില്ലായിരുന്നു. കൂടാതെ കേന്ദ്രമന്ത്രിമാർക്കുള്ള പെരുമാറ്റചട്ടവും സുരേഷ് ഗോപിയുടെ അഭിനയിക്കാനുള്ള തീരുമാനത്തിന് എതിരായി.
അനുമതിയില്ലാത്തതിനാൽ ഏറ്റെടുത്ത സിനിമകൾ ഉടൻ പൂർത്തിയാക്കാൻ സുരേഷ് ഗോപിക്ക് കഴിയില്ലെന്നാണ് വിവരം. സുരേഷ് ഗോപിയുടേതായി ഷൂട്ടിങ് ആരംഭിക്കാനിരുന്ന ഒറ്റക്കൊമ്പൻ സിനിമയുടെ ഗെറ്റപ്പ് ഒഴിവാക്കിയുള്ള ചിത്രം കഴിഞ്ഞ ദിവസം സുരേഷ് ഗോപി ഫെയ്‌സ് ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ അതിന് പിന്നാലെ തന്നെ ഒറ്റക്കൊമ്പൻ സിനിമയുടെ പോസ്റ്ററും താരം ഫെയ്‌സ് ബുക്കിൽ പങ്കുവെച്ചിരുന്നു.
Read More
- തുലാവർഷം ശക്തമാകുന്നു; ഇന്ന് ഏഴിടത്ത് യെല്ലോ അലർട്ട്
- പിപി ദിവ്യയ്ക്ക് ഇന്ന് നിർണായകം; ജാമ്യഹർജിയിൽ ഇന്ന് ഉത്തരവ്
- ഇരുമുടിക്കെട്ടിൽ ഇനി ഇവ വേണ്ട; കെട്ടുനിറയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ
- എഡിഎമ്മിന്റെ മരണം: പി.പി ദിവ്യയ്ക്കെതിരേ പാർട്ടി നടപടി; പദവികളിൽനിന്ന് നീക്കും
- 'കയറിയത് ഷാഫിയുടെ കാറിൽ'; സിസിടിവി ദൃശ്യത്തിനു മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.