scorecardresearch

വരവേല്‍ക്കാന്‍ പുഷ്പവൃഷ്ടി, സമ്മാനമായി സ്വര്‍ണത്തളിക; പ്രധാനമന്ത്രി ഗുരുവായൂരില്‍ എത്തുമ്പോള്‍

തിങ്കളാഴ്ച രാവിലെ മുതൽ പൂക്കൾ ഇറുക്കാൻ തുടങ്ങിയതെന്ന് മഹിളാ മോർച്ച ജില്ലാ അധ്യക്ഷ പറഞ്ഞു. മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള പൂക്കളാണ് മോദിക്ക് പുഷ്പവൃഷ്ടി നടത്താനായി ഒരുക്കിവച്ചിരുന്നത്.

തിങ്കളാഴ്ച രാവിലെ മുതൽ പൂക്കൾ ഇറുക്കാൻ തുടങ്ങിയതെന്ന് മഹിളാ മോർച്ച ജില്ലാ അധ്യക്ഷ പറഞ്ഞു. മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള പൂക്കളാണ് മോദിക്ക് പുഷ്പവൃഷ്ടി നടത്താനായി ഒരുക്കിവച്ചിരുന്നത്.

author-image
WebDesk
New Update
PM Modi | Kochi | Road show

ഫൊട്ടോ: സ്ക്രീൻഗ്രാബ്

കൊച്ചി: രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തുമ്പോൾ അദ്ദേഹത്തെ കാത്തിരുന്നത് വമ്പൻ സർപ്രൈസുകളാണ്. എറണാകുളം നഗരമധ്യത്തിൽ റോഡ് ഷോയ്ക്കായി എത്തിയ മോദിക്ക് പുഷ്പവൃഷ്ടി നടത്താനായി പാർട്ടിയിലെ വനിതാ നേതൃത്വം തയ്യാറാക്കിയത് 2000 കിലോ ചെണ്ടുമല്ലി പൂക്കളായിരുന്നു. വഴിനീളെ പാർട്ടി പ്രവർത്തകർ മോദിക്ക് പുഷ്പവൃഷ്ടി നടത്തി. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് മഹിളാ മോർച്ച പ്രവർത്തകർ പൂക്കൾ ഇറുത്തെടുത്ത് തുടങ്ങിയത്.

Advertisment

മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള പൂക്കളാണ് മോദിക്ക് പുഷ്പവൃഷ്ടി നടത്താനായി ഒരുക്കിവച്ചിരുന്നത്. കെപിസിസി ജങ്ഷനിൽ നിന്നാരംഭിച്ച റോഡ് ഷോയിൽ വൻ ജനാവലിയാണ് മോദിയെ കാണാനും അഭിവാദ്യം അർപ്പിക്കാനും റോഡിന് ഇരുവശത്തും എത്തിയത്. ജയ് മോദി, ജയ് ശ്രീരാം, വന്ദേമാതരം വിളികളുമായാണ് മോദിയെ ബിജെപി പ്രവർത്തകർ വരവേറ്റത്.

ബിജെപിയുടെ പതാകകൾ കൈകളിലേന്തിയാണ് പ്രവർത്തകർ റോഡിനിരുവശത്തും അണിനിരന്നത്. ഇടയ്ക്ക് പ്രവർത്തകർക്ക് നേരെയും പ്രധാനമന്ത്രി പൂക്കൾ വർഷിക്കുന്നത് കാണാമായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും മോദിക്കൊപ്പം തുറന്ന വാഹനത്തിൽ ഉണ്ടായിരുന്നു.

അതേസമയം, ബുധനാഴ്ച സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തുന്ന പ്രധാനമന്ത്രിക്ക് നടന്റെ കുടുംബം ഉപചാരമെന്ന വിധത്തിൽ സ്വർണ്ണത്തളിക സമ്മാനിക്കും. സ്വർണ പണിയിൽ വിദഗ്ധനായ അനു അനന്തനാണ് ഈ സ്വർണ്ണത്തളിക നിർമ്മിച്ചിരിക്കുന്നത്. തളിക മോദിക്ക് സമ്മാനിക്കുന്നതിന് മുമ്പ് എസ് പി ജി ഉദ്യോഗസ്ഥരുടെ പരിശോധന ഇന്ന് പൂർത്തിയായി.

Advertisment

എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ താമസിക്കുന്ന മോദി നാളെ രാവിലെ 6.30ന് ഗുരുവായൂർക്ക് തിരിക്കും. സുരേഷ് ഗോപിയുടെ മകളുടേത് ഉൾപ്പെടെ 4 വിവാഹച്ചടങ്ങുകളിൽ അദ്ദേഹം പങ്കെടുക്കും. അവിടെ നിന്ന് തൃപ്രയാർ ക്ഷേത്ര സന്ദർശനത്തിന് ശേഷം കൊച്ചിയിലേക്ക് മടങ്ങും. വില്ലിംഗ്ടൺ ഐലന്റിൽ കൊച്ചിൻ ഷിപ്പ് യാര്‍ഡിന്റെ അന്താരാഷ്ട്ര കപ്പൽ റിപ്പയറിംഗ് കേന്ദ്രം, പുതിയ ഡ്രൈ ഡോക്ക് എന്നിവ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. തുടർന്ന് മറൈൻ ഡ്രൈവിൽ ബിജെപി ശക്തികേന്ദ്ര ഇൻ ചാർജുമാരുടെ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കും. നാളെ ഉച്ചയ്ക്ക് 2.35ഓടെ പ്രധാനമന്ത്രി നെടുമ്പാശ്ശേരിക്ക് മടങ്ങും.

Read More

Narendra Modi Kochi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: