scorecardresearch

എംടി നിശബ്ദർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും ശബ്ദമേകി; അനുശോചിച്ച് പ്രധാനമന്ത്രി

എംടിയുടെ വിയോഗത്തോടെ സാഹിത്യ ലോകം കൂടുതല്‍ ദരിദ്രമായെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു പറഞ്ഞു

എംടിയുടെ വിയോഗത്തോടെ സാഹിത്യ ലോകം കൂടുതല്‍ ദരിദ്രമായെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു പറഞ്ഞു

author-image
WebDesk
New Update
PM Modi, MT Vasudevan Nair

ചിത്രം: എക്സ്

ഡൽഹി: സാഹിത്യകാരൻ എം.ടി വാസുദേവന്‍ നായരുടെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മനുഷ്യവികാരങ്ങളെ ആഴത്തിൽ വിലയിരുത്തിയ എംടിയുടെ കൃതികൾ തലമുറകളെ രൂപപ്പെടുത്തിയെന്നും ഇനിയും കൂടുതൽപേരെ പ്രചോദിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

Advertisment

'മലയാള സിനിമയിലെയും സാഹിത്യത്തിലെയും ഏറ്റവും ആദരണീയ വ്യക്തിത്വമായിരുന്ന എംടി വാസുദേവൻ നായരുടെ വിയോഗത്തിൽ ദുഃഖമുണ്ട്. മനുഷ്യവികാരങ്ങളെ ആഴത്തിൽ വിലയിരുത്തിയ അദ്ദേഹത്തിന്റെ കൃതികൾ തലമുറകളെ രൂപപ്പെടുത്തി. ഇനിയും കൂടുതൽപേരെ പ്രചോദിപ്പിക്കുകയും ചെയ്യും. നിശബ്ദർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും അദ്ദേഹം ശബ്ദമേകി. എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർക്കുമൊപ്പമാണ്,' മോദി എക്സിൽ കുറിച്ചു.

എംടിയുടെ നിര്യാണത്തോടെ സാഹിത്യ ലോകം കൂടുതല്‍ ദരിദ്രമായെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു എക്‌സില്‍ കുറിച്ചു. ഗ്രാമീണ ഇന്ത്യ അദ്ദേഹത്തിന്റെ രചനകളില്‍ സജീവമായി. സിനിമ മേഖലയ്ക്ക് വിലപ്പെട്ട സംഭാവനകളാണ് അദ്ദേഹം നല്‍കിയത്. പത്മഭൂഷണ്‍ ഉൾപ്പെടെ പ്രധാന പുരസ്കാരങ്ങൾ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും വായനക്കാര്‍ക്കും ആരാധകര്‍ക്കും എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു,' രാഷ്ട്രപതി കുറിച്ചു.

Read More

Advertisment
Indian President pm modi Mt Vasudevan Nair

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: