scorecardresearch

സ്കൂൾ ബസിൽ ഒമ്പതാം ക്ലാസുകാരന് കുത്തേറ്റു; പ്ലസ് വണ്‍ വിദ്യാര്‍ത്ഥി പൊലീസ് കസ്റ്റഡിയിൽ

പരിക്കേറ്റ വിദ്യാർത്ഥി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്

പരിക്കേറ്റ വിദ്യാർത്ഥി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്

author-image
WebDesk
New Update
Police | Police Kerala

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂൾ ബസിനുള്ളിൽ കത്തിക്കുത്ത്. നെട്ടയത്ത് സ്വകാര്യ സ്കൂളിൻ്റെ ഒടിക്കൊണ്ടിരുന്ന ബസിൽ വച്ചാണ് സംഭവം. പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ കത്തികൊണ്ട് കുത്തുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Advertisment

കവിളിലും തലയ്ക്കും കുത്തേറ്റതായാണ് വിവരം. വൈകീട്ട് നാലു മണിയോടെയാണ് സംഭവം. സ്കൂളിൽ വച്ചുണ്ടായ വാക്കേറ്റത്തെ തുടർന്നുണ്ടായ വൈരാഗ്യത്തിൽ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഒമ്പതാം ക്ലാസുകാരനെ കൈയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് കുത്തുകയായിരുന്നു. പരുക്കേറ്റ കുട്ടിയെ പൂജപ്പുര താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം മെഡ‍ിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

സ്കൂൾവിട്ട ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. ലാബിലെ ആവശ്യത്തിനായി കൊണ്ടുവന്ന കത്തി ഉപയോ​ഗിച്ചാണ് ആക്രമണം നടത്തിയത്. കുത്തിയ വിദ്യാർത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒൻപതാം ക്ലാസുകാരന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Read More

Stabbed Trivandrum School Student

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: