/indian-express-malayalam/media/media_files/2025/07/13/pj-kurian-2025-07-13-18-36-24.jpg)
പി.ജെ.കുര്യൻ
പത്തനംതിട്ട: യൂത്ത് കോൺഗ്രസിനെ വിമർശിച്ചും എസ്.എഫ്.ഐ.യെ പുകഴ്ത്തിയും മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ. സർവകലാശാല സമരങ്ങളിൽ ഉൾപ്പെടെ എസ്.എഫ്.ഐ. ക്ഷുഭിത യൗവനത്തെ കൂടെ നിർത്തുന്നു. യൂത്ത് കോൺഗ്രസ് നേതാക്കളെ ടിവിയിൽ കാണാമെന്നും വിമർശനം. താൻ പറഞ്ഞത് കേൾക്കാതിരുന്നതിനാൽ പത്തനംതിട്ടയിലെ അഞ്ച് സീറ്റും നഷ്ടമായെന്നും പിജെ കുര്യൻ കുറ്റപ്പെടുത്തി.
Also Read:സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; 7 ജില്ലകളിൽ യെല്ലോ അലർട്ട്
ഒരു മണ്ഡലത്തിൽ നേരിട്ടിറങ്ങി 25 ചെറുപ്പക്കാരെ കൂട്ടാൻ കഴിഞ്ഞില്ലെങ്കിൽ കാര്യമില്ലെന്ന് പിജെ കുര്യൻ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെ ഉൾപ്പെടെ വേദിയിലിരുത്തിയായിരുന്നു കുര്യന്റെ വിമർശനം. എതിർ പ്രചാരണങ്ങൾക്കിടയിലും സിപിഎം സംഘടന സംവിധാനം ശക്തമാണ്.കഴിഞ്ഞ തവണ താൻ പറഞ്ഞത് കെട്ടിരുന്നെങ്കിൽ പത്തനംതിട്ട ജില്ലയിൽ മൂന്ന് നിയമസഭ സീറ്റുകളിൽ യുഡിഎഫ് ജയിക്കുമായിരുന്നു. ജില്ലയിൽ ആരോടും ആലോചിക്കാതെ സ്ഥാനാർഥി നിർണയം നടത്തിയെന്നും പിജെ കുര്യൻ കുറ്റപ്പെടുത്തി.
Also Read:ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് സി. സദാനന്ദൻ രാജ്യസഭയിലേക്ക്
വിമർശനത്തിന് പിന്നാലെ കുര്യന് മറുപടിയുമായി യൂത്ത് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. വിമർശനങ്ങളെ ശിരസാ വഹിക്കുന്നുവെന്ന് രാഹുൽ മാങ്കുട്ടത്തിൽ അതേ വേദിയിൽ പറഞ്ഞു. കുടുംബസംഗമങ്ങളിൽ യൂത്ത് കോൺഗ്രസുകാർ കുറവായിരിക്കാം. പക്ഷേ ആ കുറവ് തെരുവിലെ സമരങ്ങളിൽ ഇല്ലെന്ന് രാഹുൽ മറുപടി നൽകി. പിജെ കുര്യൻ വിമർശനം ഉന്നയിക്കുമ്പോൾ തന്നെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമരരംഗത്ത് പോലീസ് മർദ്ദനമേറ്റ് വാങ്ങുകയാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
Also Read: സംസ്ഥാനത്ത് വീണ്ടും നിപ മരണം; സമ്പർക്ക പട്ടികയിൽ 497 പേർ
യൂത്ത് കോൺഗ്രസിനെ പിന്തുണച്ച് കുര്യനെ തള്ളി മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തുവന്നു.കുര്യൻ അനാവശ്യവിവാദം ഉണ്ടാക്കിയെന്ന വിലയിരുത്തലിൽ പുതിയ കെപിസിസി നേതൃത്വവും കടുത്ത അതൃപ്തിയിലാണ്.
Read More
എട്ടു വെട്ടുമായി ജെഎസ്കെ ഇനി തിയേറ്ററുകളിലേക്ക്; പ്രദര്‍ശനാനുമതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us