scorecardresearch

ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് സി. സദാനന്ദൻ രാജ്യസഭയിലേക്ക്

വികസിത കേരളത്തിന്റെ സാക്ഷാത്കാരമാണ് ലക്ഷ്യമെന്ന് സി. സദാനന്ദൻ പ്രതികരിച്ചു

വികസിത കേരളത്തിന്റെ സാക്ഷാത്കാരമാണ് ലക്ഷ്യമെന്ന് സി. സദാനന്ദൻ പ്രതികരിച്ചു

author-image
WebDesk
New Update
C Sadanandan

സി. സദാനന്ദൻ (ചിത്രം: ഫേസ്ബുക്ക്)

ഡൽഹി: ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് സി. സദാനന്ദൻ രാജ്യസഭയിലേക്ക്. രാഷ്‌ട്രപതി രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യുകയായിരുന്നു. രാജ്യസഭാംഗമായി സദാനന്ദനെ നിർദേശിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തിറക്കി. മുൻ വിദേശകാര്യ സെക്രട്ടറി ശ്രിംഗ്ല, മഹാരാഷ്ട്രയിൽ നിന്നുള്ള അഭിഭാഷകനായ ഉജ്ജ്വൽ നികം, ചരിത്രകാരിയായ മീനാക്ഷി ജെയിൻ എന്നിവരെയും നാമനിർദ്ദേശം ചെയ്തിട്ടുണ്ട്.

Advertisment

1994 ൽ സിപിഎം - ആര്‍എസ്എസ് സംഘർഷത്തെ തുടർന്ന് കാലുകൾ നഷ്ടപ്പെട്ടയാളാണ് സദാനന്ദൻ. കൂത്തുപറമ്പിൽ നിന്ന് 2016-ൽ നിയമസഭാ തിരഞ്ഞടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം സദാനന്ദന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളത്തിൽ എത്തിയിരുന്നു.

Also Read: തിരുവള്ളൂരിൽ ഗുഡ്സ് ട്രെയിനിന് തീപിടിച്ച് അപകടം; ട്രെയിനുകൾ റദ്ദാക്കി

ആർഎസ്എസ് ജില്ലാ സർകാര്യവാഹക് ആയിരുന്ന സദാനന്ദൻ കഴിഞ്ഞ ദിവസമായിരുന്നു ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് എത്തിയത്. രാജ്യസഭയിലേക്ക് പരിഗണിച്ചത്, പാർട്ടിയുടെ കേരളത്തിലെ ജനങ്ങളോടുള്ള സമീപനത്തിന്റെ മൂർത്തരൂപം എന്ന നിലയ്ക്കാണ് കാണുന്നതെന്ന് സദാനന്ദൻ പറഞ്ഞു.

Advertisment

Also Read: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; 7 ജില്ലകളിൽ യെല്ലോ അലർട്ട്

'കേരളത്തെ ദേശിയധാരയോടൊപ്പം അർത്ഥപൂർണമായി എത്തിക്കുകയെന്നാണ് പാർട്ടി നേതാക്കൾ എപ്പോഴും സമ്മേളനങ്ങളിലടക്കം പറയാറുള്ളത്. അതിന്റെയെല്ലാ സാക്ഷാത്കാരമായാണ് പാർട്ടി ഏൽപ്പിച്ച ഈ ദൗത്യത്തെ കാണുന്നത്' അദ്ദേഹം പറഞ്ഞു. അക്രമരാഷ്ട്രീയം ഒരു വിഷയമായി ഉയർത്തി ജനങ്ങളുടെ ശ്രദ്ധ അതിലേക്ക് തിരിച്ചുവിടേണ്ടതില്ലെന്നും വികസിത കേരളം എന്ന സന്ദേശമാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More:വിമാന ദുരന്തം പൈലറ്റിന്റെ പിഴവോ? തിടുക്കത്തിൽ നിഗമനത്തിൽ എത്തരുതെന്ന് വിദഗ്ധർ; ഇനിയും ചോദ്യങ്ങളുണ്ട്

Rajya Sabha Bjp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: