scorecardresearch

പിഎസ് സി അംഗങ്ങളെ നിയമിക്കുന്നതിൽ വഴി വിട്ട രീതിയിൽ ഒന്നും നടക്കാറില്ല, തട്ടിപ്പ് നടന്നാൽ നടപടി എടുക്കും: മുഖ്യമന്ത്രി

സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കൊട്ടൂളിക്കെതിരെയാണ് കോഴ ആരോപണം ഉയർന്നത്. പിഎസ്‍സി അംഗത്വം വാഗ്ദാനം ചെയ്ത് വാങ്ങിയ 22 ലക്ഷം രൂപ തിരികെ നൽകിയില്ലെന്നാണ് പരാതി

സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കൊട്ടൂളിക്കെതിരെയാണ് കോഴ ആരോപണം ഉയർന്നത്. പിഎസ്‍സി അംഗത്വം വാഗ്ദാനം ചെയ്ത് വാങ്ങിയ 22 ലക്ഷം രൂപ തിരികെ നൽകിയില്ലെന്നാണ് പരാതി

author-image
WebDesk
New Update
Pinarayi Vijayan | Kannur | PM Modi

പിണറായി വിജയൻ

തിരുവനന്തപുരം: പിഎസ്‌സി അംഗങ്ങളെ നിയമിക്കുന്നതിൽ വഴിവിട്ട രീതിയിൽ ഒന്നും നടക്കാറില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിഎസ്‌സി അംഗങ്ങളെ നിയമിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള അഴിമതിയുടെ ഭാഗമായിട്ടല്ല. നാട്ടിൽ പലതരത്തിലുള്ള തട്ടിപ്പുകൾ നടക്കുന്നുണ്ട്. തട്ടിപ്പ് നടന്നാൽ തക്കതായ നടപടിയെടുക്കുമെന്നും പറഞ്ഞു. 

Advertisment

പിഎസ്‌സി അംഗ നിയമനം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന സിപിഎം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗത്തിനെതിരായ ആരോപണത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എൻ.ഷംസുദ്ദീനാണ് വിഷയം നിയമസഭയിൽ അവതരിപ്പിച്ചത്. കോഴിക്കോട്ടെ കോഴ വിവാദം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നോ എന്നായിരുന്നു ഷംസുദ്ദീൻ ചോദിച്ചത്. 

സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കൊട്ടൂളിക്കെതിരെയാണ് കോഴ ആരോപണം ഉയർന്നത്. പിഎസ്‍സി അംഗത്വം വാഗ്ദാനം ചെയ്ത് വാങ്ങിയ 22 ലക്ഷം രൂപ തിരികെ നൽകിയില്ലെന്നാണ് പരാതി. ആരോപണത്തിന് പിന്നാലെ പ്രമോദിനെ സിപിഎം, സിഐടിയു പദവികളിൽ നിന്ന് നീക്കാൻ സിപിഎം തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗമാണ് പ്രമോദ്.

സംഭവത്തിൽ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അതിനിടെ, പിഎസ്‌സി അംഗത്വം സിപിഎം തൂക്കി വിൽക്കുന്നുവെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ ആരോപിച്ചു. എല്ലാ ഇടപാടിലും മന്ത്രി മുഹമ്മദ് റിയാസിന് പങ്കുണ്ട്. കോടതി നിരീക്ഷണത്തിലുള്ള പൊലിസ് അന്വേഷണം വേണം. അല്ലെങ്കിൽ കേന്ദ്ര ഏജൻസി അന്വേഷണം വേണം. മുഖ്യമന്ത്രിയുടെ കീഴിൽ അന്വേഷിച്ചാൽ സത്യം പുറത്ത് വരില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisment

Read More

Pinarayi Vijayan Cpm

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: