scorecardresearch

'മനുഷ്യ സ്നേഹത്തിൻ്റെ ഉദാത്ത മാതൃക'; കേരളത്തിന്റെ നല്ല മനസ്സിനെ പ്രകീർത്തിച്ച്‌ മുഖ്യമന്ത്രി

അബ്ദു റഹീമിനെ മോചിപ്പിക്കാൻ 34 കോടി സമാഹരിച്ച കേരളത്തിന്റെ നല്ല മനസ്സിനെ പ്രകീർത്തിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്കിലൂടെ ആണ് കേരളത്തിലെ മുഴുവൻ ജനങ്ങളോടും മുഖ്യമന്ത്രി നന്ദിയറിയിച്ചത്

അബ്ദു റഹീമിനെ മോചിപ്പിക്കാൻ 34 കോടി സമാഹരിച്ച കേരളത്തിന്റെ നല്ല മനസ്സിനെ പ്രകീർത്തിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്കിലൂടെ ആണ് കേരളത്തിലെ മുഴുവൻ ജനങ്ങളോടും മുഖ്യമന്ത്രി നന്ദിയറിയിച്ചത്

author-image
WebDesk
New Update
Kerala News, pinarayi vijayan

ഫേസ്ബുക്കിലൂടെ ആണ് കേരളത്തിലെ മുഴുവൻ ജനങ്ങളോടും മുഖ്യമന്ത്രി നന്ദിയറിയിച്ചത് (PHOTO: Facebook/ Pinarayi Vijayan)

തിരുവനന്തപുരം: സൗദി ജയിലിൽ വധശിക്ഷയ്ക്ക് വിധേയനായി കഴിയുകയായിരുന്ന അബ്ദു റഹീമിനെ മോചിപ്പിക്കാൻ 34 കോടി സമാഹരിച്ച കേരളത്തിന്റെ നല്ല മനസ്സിനെ പ്രകീർത്തിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്കിലൂടെ ആണ് കേരളത്തിലെ മുഴുവൻ ജനങ്ങളോടും മുഖ്യമന്ത്രി നന്ദിയറിയിച്ചത്.

Advertisment

"വെറുപ്പിൻ്റെ പ്രചാരകർ നാടിനെതിരെ നുണക്കഥകൾ ചമയ്ക്കുമ്പോൾ മാനവികതയുടേയും മനുഷ്യസ്നേഹത്തിൻ്റേയും ഗാഥകളിലൂടെ പ്രതിരോധം ഉയർത്തുകയാണ് മലയാളികൾ. സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിൻ്റെ മോചനത്തിനായി ലോകമാകെയുള്ള മലയാളികൾ കൈകോർത്ത് സമാഹരിച്ചത് 34 കോടി രൂപയാണ്," മുഖ്യമന്ത്രി പറഞ്ഞു.

"ഒരു മനുഷ്യജീവൻ കാക്കാൻ, ഒരു കുടുംബത്തിൻ്റെ കണ്ണീരൊപ്പാൻ ഒറ്റക്കെട്ടായി അവർ സൃഷ്ടിച്ചത് മനുഷ്യസ്നേഹത്തിൻ്റെ ഉദാത്ത മാതൃകയാണ്. ഇതാണ് യഥാർത്ഥ കേരള സ്റ്റോറി. വർഗീയതയ്ക്ക് തകർക്കാനാകാത്ത സാഹോദര്യത്തിൻ്റെ കോട്ടയാണ് കേരളമെന്ന അടിയുറച്ച പ്രഖ്യാപനമാണിത്," പിണറായി വിജയൻ കുറിച്ചു.

"ലോകത്തിനു മുന്നിൽ കേരളത്തിൻ്റെ അഭിമാനമുയർത്തിയ ഈ ലക്ഷ്യത്തിനായി ഒത്തൊരുമിച്ച എല്ലാ സുമനസ്സുകളേയും ഹാർദ്ദമായി അഭിനന്ദിക്കുന്നു. പ്രവാസി മലയാളികൾ ഈ ഉദ്യമത്തിനു പിന്നിൽ വഹിച്ച പങ്ക് പ്രശംസനീയമാണ്. ഈ ഐക്യത്തിന് കൂടുതൽ കരുത്തേകി ഒരു മനസ്സോടെ നമുക്കു മുന്നോട്ടു പോകാം," മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Advertisment

വെറുപ്പിൻ്റെ പ്രചാരകർ നാടിനെതിരെ നുണക്കഥകൾ ചമയ്ക്കുമ്പോൾ മാനവികതയുടേയും മനുഷ്യസ്നേഹത്തിൻ്റേയും ഗാഥകളിലൂടെ പ്രതിരോധം...

Posted by Pinarayi Vijayan on Friday, April 12, 2024

ഇന്ന് വൈകിട്ടോടെയാണ് അബ്ദു റഹീമിന്റെ മോചനത്തിനായുള്ള ദയാധന സമാഹരണം ലക്ഷ്യം കണ്ടത്. തുടര്‍ന്ന് ഇനി പണം അക്കൗണ്ടിലേക്ക് നിക്ഷേപിക്കരുതെന്ന് സഹായസമിതി അറിയിക്കുകയായിരുന്നു. അബ്ദു റഹീമിന്റെ മോചനത്തിനായി ആരംഭിച്ച ട്രസ്റ്റ് വഴിയാണ് പണസമാഹരണം നടത്തിയത്. ഈ പണം ഇന്ത്യന്‍ എംബസി മുഖേന സൗദി കുടുംബത്തിന് കൈമാറും.

Read More

Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: