scorecardresearch

എടാ മോനെ എന്നാ കുട്ടികൾ വിളിക്കുന്നത്, അതുകണ്ട് റൗഡി ഗ്യാങ്ങിൽ പോയവരുണ്ട്: മുഖ്യമന്ത്രി

എല്ലാവരെയും തല്ലിയൊതുക്കലാണ് മഹത്വം എന്ന് ചിന്തിക്കുന്ന നിലയിലേക്ക് ചില സിനിമകൾ കാണുന്ന കുട്ടികളുടെ മാനസികാവസ്ഥ മാറുകയാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു

എല്ലാവരെയും തല്ലിയൊതുക്കലാണ് മഹത്വം എന്ന് ചിന്തിക്കുന്ന നിലയിലേക്ക് ചില സിനിമകൾ കാണുന്ന കുട്ടികളുടെ മാനസികാവസ്ഥ മാറുകയാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
CM Pinarayi Vijayan, Assembly

ഫയൽ ഫൊട്ടോ

തിരുവനന്തപുരം: സിനിമകളിൽ വയലൻസ് ആഘോഷിക്കപ്പെടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിനിമകളിലെ അക്രമങ്ങളെ കുറിച്ച് ചിന്തിക്കേണ്ട ഘട്ടം എത്തി, ഏറ്റവും കൂടുതൽ അക്രമവും കൊലയും നടത്തുന്നയാൾ ഹീറോ ആണെന്ന നിലയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

Advertisment

എല്ലാവരെയും തല്ലിയൊതുക്കലാണ് മഹത്വം എന്ന് ചിന്തിക്കുന്ന നിലയിലേക്ക് ഇത്തരം സിനിമകൾ കാണുന്ന കുട്ടികളുടെ മാനസികാവസ്ഥ മാറുകയാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. 'സിനിമ കണ്ട് 'എടാ മോനെ' എന്നാണ് കുട്ടികൾ വിളിക്കുന്നത്. അതുകണ്ട് ഇവിടെയുള്ള കുട്ടികൾ ചില റൗഡി ഗ്യാങ് തലവന്മാർക്കൊപ്പം പോയെന്ന പൊലീസ് റിപ്പോർട്ട് കണ്ടിരുന്നു. സീരിയലുകളും ചലച്ചിത്രങ്ങളും ഉളവാക്കുന്ന ദുസ്വാധീനം വളരെ വലുതാണ്,' മുഖ്യമന്ത്രി പറഞ്ഞു. 

'ഏറ്റവും കൂടുതല്‍ അക്രമവും കൊലയും നടത്തുന്ന ആള്‍ ഹീറോ എന്ന ഒരു തരം ഹീറോ വര്‍ഷിപ്പ്, എല്ലാവരേയും തല്ലി ഒതുക്കുന്നതാണ് മഹത്വം, അങ്ങനെയാണ് ഞാന്‍ മാറേണ്ടത് എന്ന് ചിന്തിക്കുന്ന നിലയില്‍ മാറുകയാണ് കുട്ടികളുടെ മാനസികാവസ്ഥ. കുട്ടികളുടെ മാനസികാവസ്ഥ ഈ തരത്തിലാകുന്നതിന് പല കാരണങ്ങൾ ഉണ്ട്. 

അധ്യാപകരും വിദ്യാർത്ഥിയും തമ്മിലുള്ള ബന്ധത്തിൽ ഉണ്ടായ മാറ്റങ്ങൾ, രക്ഷകർത്താക്കളും വിദ്യാർത്ഥിയും തമ്മിലുള്ള ബന്ധത്തിലെ മാറ്റങ്ങൾ, ധൂര്‍ത്ത്, അത്തരം ജീവിത രീതികളോടുള്ള ആസക്തി, സന്തോഷം എവിടെ​യുണ്ടോ അതെല്ലാം സ്വന്തമാക്കണമെന്ന ചിന്ത. ഇതെല്ലാം പല കാരണങ്ങളാണ്. ഇല്ലായ്മയുടെ ഭാഗമായി വളർന്നുവരണം എന്ന ശീലം പണ്ട് ഉണ്ടായിരുന്നു.​ അത് ഇപ്പോൾ ഇല്ല. എല്ലാം പിടിച്ചടക്കണം എല്ലാം എന്റെതാകണം എന്ന ചിന്തയാണ്.'

Advertisment

പഠനം ജീവിതത്തിൽ ഭൗതിക നേട്ടത്തിന് മാത്രമുള്ള ഒന്നായി കാണുന്ന നിലയിലേക്ക് എത്തി. അതാണ് ഗൗരവമായി ചിന്തിക്കേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ആദ്യം നല്ല മുനുഷ്യനാകുകയാണ് വേണ്ടത്. അതിനായി ജീവിത മൂല്യങ്ങളും മുല്യ സത്തകളും നല്ല രീതിയിൽ കുട്ടികളിൽ പകരാൻ സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More

Pinarayi Vijayan Malayalam Movie

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: