/indian-express-malayalam/media/media_files/2025/03/01/ocMYMsi7V9x22HbgLzZ6.jpg)
സംഭവത്തിൽ കൂടുതൽ പേരുടെ മൊഴിയെടുക്കാനൊരുങ്ങുകയാണ് പോലീസ്
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ സംഘർഷത്തിനിടെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ഷഹബാസ് കൊല്ലപ്പെട്ട സംഭവത്തിൽ മുതിർന്നവരും കൂട്ടുനിന്നിട്ടുണ്ടെന്ന് ഷഹബാസിന്റെ പിതാവ് ഇഖ്ബാൽ. ആക്രമം നടത്തിയ കുട്ടികളുടെ കൈയ്യിൽ ആയുധം കൊടുത്തുവിട്ടത് രക്ഷിതാക്കളാണ്. നടന്നത് ആസൂത്രിതമായ ആക്രമണമാണ്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും ഇഖ്ബാൽ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, സംഭവത്തിൽ കൂടുതൽ പേരുടെ മൊഴിയെടുക്കാനൊരുങ്ങുകയാണ് പോലീസ്. കൊലപാതകത്തിൽ നേരത്തെ പിടിയിലായ അഞ്ചു വിദ്യാർത്ഥികൾക്ക് പുറമേ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നാണ് പരിശോധിക്കുന്നത്.
ഇതിനായി സംഭവസ്ഥലത്ത് ഉണ്ടായിരുന്ന വിദ്യാർത്ഥികളുടെയും സമീപത്തെ കടകളിൽ ആ സമയത്ത് ഉണ്ടായിരുന്ന ആളുകളുടെയും മൊഴി രേഖപ്പെടുത്താനാണ് നീക്കം. സംഘർഷം ഉണ്ടായ ട്യൂഷൻ സെൻററിന് സമീപത്തെ റോഡുകളിലെ സിസിടിവി ദൃശ്യങ്ങൾ മുഴുവൻ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഷഹബാസിൻറെ കൊലപാതകം ആസൂത്രിതമാണെന്ന ആരോപണവുമായി കുടുംബം രംഗത്ത് വന്നതിന് പിന്നാലെയാണ് പൊലീസിൻറെ നിർണായക നീക്കം.
Read More
- തലയോട്ടി തകർന്നു, തലച്ചോറിന് ക്ഷതം; സഹപാഠികളുടെ ക്രൂരതയ്ക്കിരയായ ഷഹബാസിന് കണ്ണീരോടെ വിട
- ആത്മഹത്യ ഭീഷണി മുഴക്കി റെയിൽവേട്രാക്കിൽ; രക്ഷപ്പെടുത്തിയയാളെ വെട്ടിക്കൊന്നു
- Venjaramoodu Mass Murder Case:വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; മകനെതിരെ മൊഴി നൽകാതെ അമ്മ: കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റെന്ന് ഷെമീന
- Venjaramoodu Mass Murder Case: വെഞ്ഞാറമൂട് കൊലപാതകം; ഭാര്യയുടെയും മകന്റെയും സാമ്പത്തിക ബാധ്യത അറിയില്ലെന്ന് അഫാന്റെ പിതാവ് റഹീം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.