/indian-express-malayalam/media/media_files/2025/03/01/ocMYMsi7V9x22HbgLzZ6.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
കോഴിക്കോട്: വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ കൊല്ലപ്പെട്ട പത്താം ക്ലാസുകാരന് നാടിന്റെ വിട. താമരശ്ശേരിയിൽ വിദ്യാർഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവത്തിൽ തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റ് മരണപ്പെട്ട മുഹമ്മദ് ഷഹബാസിന്റെ സംസ്കാരം പൂർത്തിയായി.
താമരശ്ശേരിയിലെ വീട്ടിലും മദ്രസയിലും പൊതുദർശനത്തിനു ശേഷം കെടവൂർ ജുമാ മസ്ജിദിലായിരുന്നു ഖബറടക്കം. ഷഹബാസിന് അന്ത്യാഞ്ജലിയർപ്പിക്കാൻ സഹപാഠകൾ അടക്കം നിരവധി ആളുകളാണ് വീട്ടിലെത്തിയത്.
ഏറ്റുമുട്ടലിൽ ഷഹബാസിന്റെ തലയോട്ടി തകർന്നിരുന്നെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്. കട്ടിയുള്ള ആയുധം കൊണ്ടുള്ള മർദനം എറ്റിട്ടുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. ആക്രമണത്തിൽ ഷഹബാസിന്റെ തലച്ചോറിന് ക്ഷതം സംഭവിച്ചിരുന്നു. വലതുചെവിക്ക് മുകളിലായി അടിയേറ്റതായാണ് സൂചന. ഈ ഭാഗത്താണ് തലയോട്ടിയിൽ പൊട്ടലുണ്ടായത്.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാത്രി 12.30 ഓടെയാണ് ഷഹബാസിന്റെ മരണം സ്ഥിരീകരിച്ചത്. എളേറ്റിൽ വട്ടോളി എംജെ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ് ഷഹബാസ്. ട്യൂഷൻ സെന്ററിൽ പത്താം ക്ലാസുകാരുടെ ഫെയർവെൽ പരിപടിയുമായി ബന്ധപ്പെട്ട തർക്കമാണ് സം​ഘർഷത്തിൽ കലാശിച്ചത്.
ഞായറാഴ്ചയായിരുന്നു ട്യൂഷൻ സെന്ററിലെ പരിപാടി. ഇതിന്റെ തുടർച്ചയായിരുന്നു വ്യാഴാഴ്ചത്തെ ഏറ്റുമുട്ടൽ. സംഭവത്തിൽ അഞ്ച് വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കുറ്റക്കാരായ അഞ്ചു വിദ്യാർഥികളെയും ജുവനൈൽ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്.
Read More
- ആത്മഹത്യ ഭീഷണി മുഴക്കി റെയിൽവേട്രാക്കിൽ; രക്ഷപ്പെടുത്തിയയാളെ വെട്ടിക്കൊന്നു
- Venjaramoodu Mass Murder Case:വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; മകനെതിരെ മൊഴി നൽകാതെ അമ്മ: കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റെന്ന് ഷെമീന
- Venjaramoodu Mass Murder Case: വെഞ്ഞാറമൂട് കൊലപാതകം; ഭാര്യയുടെയും മകന്റെയും സാമ്പത്തിക ബാധ്യത അറിയില്ലെന്ന് അഫാന്റെ പിതാവ് റഹീം
- Venjaramoodu Mass Murder Case: അമ്മ,ജ്യേഷ്ഠൻ,അരുമ മകൻ; ഉറ്റവരുറങ്ങുന്ന മണ്ണിൽ കണ്ണീരടക്കാനാകാതെ റഹീം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us