scorecardresearch

ലിഫ്റ്റിൽ രോഗി കുടുങ്ങി; പുറത്തറിഞ്ഞത് ഒന്നര ദിവസത്തിന് ശേഷം

തിങ്കളാഴ്ച രാവിലെ ഓപ്പറേറ്റർ ലിഫ്റ്റിന്റെ സാങ്കേതിക തകരാർ പരിഹരിച്ചതോടെയാണ് രോഗി കുടുങ്ങിയെന്ന വിവരം പുറത്തറിയുന്നത്

തിങ്കളാഴ്ച രാവിലെ ഓപ്പറേറ്റർ ലിഫ്റ്റിന്റെ സാങ്കേതിക തകരാർ പരിഹരിച്ചതോടെയാണ് രോഗി കുടുങ്ങിയെന്ന വിവരം പുറത്തറിയുന്നത്

author-image
WebDesk
New Update
Medical College Tvm

ചിത്രം: ഫയൽ

തിരുവനന്തപുരം: ചികിത്സ തേടിയെത്തിയ രോഗി ലിഫ്റ്റിൽ കുടുങ്ങിക്കിടന്നത് ഒന്നര ദിവസം. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയ രോഗിക്കാണ് ദുരനുഭവം ഉണ്ടായത്. ഒന്നര ദിവസത്തിന് ശേഷം ലിഫ്റ്റ് ഓപ്പറേറ്റർ എത്തി സാങ്കേതിക തടസം പരിഹരിച്ചതോടെയാണ് അകത്ത് ആളുണ്ടിയിരുന്നു എന്ന വിവരം പുറത്തറിഞ്ഞത്.

Advertisment

മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗത്തിൽ ചികിത്സതേടി എത്തിയ രവീന്ദ്രൻ നായർ എന്നയാളാണ് കുടുങ്ങിയത്. ആശുപത്രിയിലെ സുപ്രണ്ട് ഓഫീസ് ഉൾപ്പെടുന്ന ഒപി ബ്ലോക്കിലാണ് സംഭവം. ഉള്ളൂർ സ്വദേശിയാണ് രവീന്ദ്രൻ നായർ. നടുവേദന ചികിത്സിക്കാനായി ശനിയാഴ്ച ആശുപത്രിയിൽ എത്തിയതായിരുന്നു. 

ഒപിയിൽ നിന്ന് രണ്ടാമത്തെ നിലയിലെ ലാബിലേക്ക് ലിഫ്റ്റിൽ പോകുമ്പോഴാണ് കുടുങ്ങിയത്. ലിഫ്റ്റ് അല്പം ഉയർന്ന ശേഷം പെട്ടന്നൊരു ശബ്ദത്തോടെ നിന്ന് പോകുകയായിരുന്നു. പരിഭ്രാന്തനായ രവീന്ദ്രന്റെ കൈയ്യിലിരുന്ന ഫോൺ താഴെ വീഴുകയും ഡിസ്പ്ലെ തകരുകയും ചെയ്തു. ഇതോടെ വിവരം പുറത്തറിയിക്കാൻ കഴിയാത്ത സ്ഥിതയായി. 

ലിഫ്റ്റിനുള്ളിൽ നിന്ന് ബഹളം വയ്ക്കുകയും, വാതിലിൽ ഉൾപ്പെടെ മുട്ടി ശബ്ദം ഉണ്ടാക്കാൻ ശ്രമിച്ചെങ്കിലും പുറത്ത് അറിഞ്ഞില്ല. ഞായറാഴ്ച രാവിലെ അധികൃതർ ലിഫ്റ്റ് പരിശോധിച്ചപ്പോഴാണ് അവശനിലയിൽ രവിന്ദ്രൻ നായരെ കണ്ടെത്തിയത്. നിലവിൽ ഇയാളെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

Advertisment

ഫോണിൽ ഉൾപ്പെടെ ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെ ഞായറാഴ്ച രാത്രി 12 മണിക്ക് രവിന്ദ്രൻ നായരുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുകയും ബന്ധുവീടുകളിൽ ഉൾപ്പെടെ അന്വേഷിക്കുകയും ചെയ്ത ശേഷമാണ് പൊലീസിൽ പരാതി നൽകിയത്.

Read More

Trivandrum Medical College

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: