scorecardresearch

സംഘപരിവാറിന്റെ വിഭജന രാഷ്ട്രീയ അജണ്ട നടപ്പാക്കാൻ സർവകലാശാലകളെ വിട്ടുകൊടുക്കാനാവില്ല: മുഖ്യമന്ത്രി

ഓഗസ്റ്റ് 14 ന് വിഭജന ഭീതിയുടെ ഓർമ്മദിനമായി ആചാരിക്കാൻ വൈസ് ചാൻസലർമാർക്ക് സർക്കുലറയച്ച ഗവർണറുടെ നടപടി പ്രതിഷേധാർഹമെന്ന് മുഖ്യമന്ത്രി

ഓഗസ്റ്റ് 14 ന് വിഭജന ഭീതിയുടെ ഓർമ്മദിനമായി ആചാരിക്കാൻ വൈസ് ചാൻസലർമാർക്ക് സർക്കുലറയച്ച ഗവർണറുടെ നടപടി പ്രതിഷേധാർഹമെന്ന് മുഖ്യമന്ത്രി

author-image
WebDesk
New Update
CM Pinarayi Vijayan, Kerala CM, Press Meet

ഫയൽ ഫൊട്ടോ

തിരുവനന്തപുരം: ഓഗസ്റ്റ് 14 ന് വിഭജന ഭീതി ദിനം ആചരിക്കണമെന്ന് വൈസ് ചാൻസലർമാർക്ക് സർക്കുലറയച്ച ഗവർണർ രാജേന്ദ്ര ആര്‍ലേക്കറുടെ നടപടി പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഘപരിവാറിന്റെ വിഭജന രാഷ്ട്രീയ അജണ്ടകൾക്കനുസൃതമായ പ്രവർത്തന പദ്ധതികൾ രാജ് ഭവനിൽ നിന്നും പുറപ്പെടുവിക്കുന്ന നിലപാട് ഭരണഘടനാ വിരുദ്ധമാണെന്നും അത്തരമൊരു അജണ്ട നടപ്പാക്കാനുള്ള വേദിയായി നമ്മുടെ സർവകലാശാലകളെ വിട്ടുകൊടുക്കാനാവില്ലെന്നും മുഖ്യമന്ത്രി പത്രിക്കുറിപ്പിൽ വ്യക്തമാക്കി.

Advertisment

ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15 സാമ്രാജ്യ വിരുദ്ധ പോരാട്ടത്തിന്റെയും അതിനെ നേരിടാൻ ബ്രിട്ടീഷുകാർ അഴിച്ചുവിട്ട കൊടും ക്രൂരതകളുടെയും ഓർമ്മപ്പെടുത്തൽ കൂടിയാണ്. സ്വാതന്ത്ര്യത്തിന് എഴുപത്തിയെട്ടു വയസ്സാകുമ്പോൾ ഓഗസ്റ്റ് 15 നു പുറമെ മറ്റൊരു ദിനാചരണം വേണമെന്ന ആശയം സംഘപരിവാർ ബുദ്ധി കേന്ദ്രങ്ങളുടേതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Also Read: കോതമംഗലത്തെ വിദ്യാര്‍ഥിനിയുടെ മരണം; ആണ്‍സുഹൃത്ത് റമീസ് അറസ്റ്റില്‍

സ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കാളിത്തവുമില്ലാതെ, ബ്രിട്ടീഷ് രാജിന് പാദസേവ ചെയ്തവർക്കാണ് സ്വാതന്ത്ര്യ ദിനത്തെ താഴ്ത്തിക്കെട്ടേണ്ടത്. സ്വാതന്ത്ര്യ സമരകാലത്ത് വൈദേശിക ശക്തികൾക്കെതിരെ പോരാടാൻ താല്പര്യം കാട്ടാതെ “ആഭ്യന്തര ശത്രുക്കൾ”ക്കെതിരെ പടനയിക്കാൻ ഊർജ്ജം ചെലവഴിച്ചവരാണ് സ്വാതന്ത്ര്യദിനത്തിന്റെ പ്രാധാന്യം കുറയ്ക്കാനെന്നവണ്ണം വിഭജനഭീതിയുടെ ഓര്‍മ്മ ദിനമാചരിക്കാൻ ആഹ്വാനം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Advertisment

"ബ്രിട്ടീഷ് വൈസ്രോയിയെ നേരിൽ ചെന്നു കണ്ട് പിന്തുണയറിയിക്കുകയും തങ്ങൾ ബ്രിട്ടീഷ് രാജിനെതിരല്ലെന്നു വ്യക്തമാക്കുകയും ചെയ്ത അതേ മാനസികാവസ്ഥയിൽ ഇന്നും ജീവിക്കുന്നവരാണ് സംഘപരിവാറുകാർ. ഇന്ത്യയിലെ നാനാജാതി മതസ്ഥരും ഒരുമിച്ചു നിന്ന ദേശീയ സ്വാതന്ത്ര്യസമരത്തോട് മുഖംതിരിഞ്ഞു നിന്ന  രാഷ്ട്രീയം അതേപടി പിൻപറ്റുന്നവരാണ് ഇപ്പോൾ വിഭജന ഭീതിയെക്കുറിച്ച് പറയുന്നത്."

Also Read: ബലാത്സംഗ കേസ്; വേടൻ വിദേശത്തേക്ക് കടക്കാൻ സാധ്യത, ലുക്ക്ഔട്ട്‌ നോട്ടീസിറക്കി പൊലീസ്

"ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ഭിന്നിപ്പിച്ചു ഭരിക്കൽ തന്ത്രത്തിന്റെ കൂടി ഫലമാണ് ഇന്ത്യ വിഭജനവും വിഭജനാന്തര കലാപവുമെന്ന് പഴയ ബ്രിട്ടീഷ് ദാസന്മാർ മറന്നുപോവുകയാണ്. ഇന്ത്യാ വിഭജനസമയത്ത് കലാപം ആളിപ്പടർന്നപ്പോൾ തീയണക്കാൻ ശ്രമിച്ച മഹാത്മാ ഗാന്ധിയെ ഉൾപ്പെടെ അപഹസിച്ച കൂട്ടരാണ് സംഘപരിവാർ. ആ സംഘപരിവാറിന്റെ വിഭജന രാഷ്ട്രീയ അജണ്ടകൾക്കനുസൃതമായ പ്രവർത്തന പദ്ധതികൾ രാജ് ഭവനിൽ നിന്നും പുറപ്പെടുവിക്കുന്ന നിലപാട് ഭരണഘടനാ വിരുദ്ധമാണ്."

Also Read: വെള്ളിനാണയങ്ങൾക്ക് വേണ്ടി മരണത്തിലേക്കുവരെ എത്തിക്കാൻ ശ്രമിച്ചു; സഹപ്രവർത്തകർക്കെതിരെ തുറന്നടിച്ച് ഡോ.ഹാരിസ്

"ഓഗസ്റ്റ് 14 ന് വിഭജന ഭീതിയുടെ ഓർമ്മദിനമായി ആചാരിക്കാൻ വൈസ് ചാൻസലർമാർക്ക് സർക്കുലറയച്ച ഗവർണറുടെ നടപടി പ്രതിഷേധാർഹമാണ്. അത്തരമൊരു അജണ്ട നടപ്പാക്കാനുള്ള വേദിയായി നമ്മുടെ സർവ്വകലാശാലകളെ വിട്ടുകൊടുക്കാനാവില്ല," മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യവിഭജനം എത്രത്തോളം ഭീകരമായിരുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു വിഭജന ഭീതി ദിനം ആചരിക്കാനുള്ള രാജ്ഭവന്റെ സർക്കുലർ. വിദ്യാർഥികളും അധ്യാപകരും ആഘോഷത്തിൽ പ​ങ്കെടുക്കണമെന്നും വിഭജനത്തിൻ്റെ ഭീകരത തുറന്ന് കാട്ടുന്ന നാടകങ്ങൾ സംഘടിപ്പിക്കാനും നിര്‍ദേശം സർക്കുലറിൽ നിർദേശമുണ്ട്.

Read More: തിരുവനന്തപുരം-ഡല്‍ഹി വിമാനത്തിന് അടിയന്തര ലാന്‍ഡിങ്; വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടെന്ന് കെ.സി.വേണുഗോപാൽ

University Governor Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: