scorecardresearch

വെള്ളിനാണയങ്ങൾക്ക് വേണ്ടി മരണത്തിലേക്കുവരെ എത്തിക്കാൻ ശ്രമിച്ചു; സഹപ്രവർത്തകർക്കെതിരെ തുറന്നടിച്ച് ഡോ.ഹാരിസ്

കേരളം കൂടെ നിന്നപ്പോഴും ചില സഹപ്രവർത്തകർ ജയിലിൽ അയക്കാൻ ശ്രമിച്ചു. സഹപ്രവർത്തകനെ ജയിലിൽ അയക്കാൻ വ്യഗ്രതയുണ്ടായി. വെള്ളിനാണയങ്ങൾക്ക് വേണ്ടി സഹപ്രവർത്തകനെ മരണത്തിലേക്കുവരെ എത്തിക്കാൻ ശ്രമിച്ചവരുണ്ട്

കേരളം കൂടെ നിന്നപ്പോഴും ചില സഹപ്രവർത്തകർ ജയിലിൽ അയക്കാൻ ശ്രമിച്ചു. സഹപ്രവർത്തകനെ ജയിലിൽ അയക്കാൻ വ്യഗ്രതയുണ്ടായി. വെള്ളിനാണയങ്ങൾക്ക് വേണ്ടി സഹപ്രവർത്തകനെ മരണത്തിലേക്കുവരെ എത്തിക്കാൻ ശ്രമിച്ചവരുണ്ട്

author-image
WebDesk
New Update
dr haris

ഡോ.ഹാരിസ്

തിരുവനന്തപുരം: സഹപ്രവർത്തകർക്കെതിരെ തുറന്നടിച്ച് ഡോ. ഹാരിസ്. മരണത്തിലേക്കുവരെ എത്തിക്കാൻ ശ്രമിച്ചുവെന്നും അവർക്ക് കാലം മാപ്പ് നൽകട്ടെയെന്നും കെജിഎംസിറ്റിഎ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ ഡോ.ഹാരിസ് പറയുന്നു. കേരളം കൂടെ നിന്നപ്പോഴും ചില സഹപ്രവർത്തകർ ജയിലിൽ അയക്കാൻ ശ്രമിച്ചു. സഹപ്രവർത്തകനെ ജയിലിൽ അയക്കാൻ വ്യഗ്രതയുണ്ടായി. വെള്ളിനാണയങ്ങൾക്ക് വേണ്ടി സഹപ്രവർത്തകനെ മരണത്തിലേക്കുവരെ എത്തിക്കാൻ ശ്രമിച്ചവരുണ്ട്. സാധാരണക്കാരന് വേണ്ടി സംസാരിച്ചപ്പോൾ ലോകം കൂടെനിന്നു. എന്നാൽ ചിലർ ഡോക്ടർമാർ പ്രതിജ്ഞക്ക് വിരുദ്ധമായി പ്രവർത്തിച്ചെന്ന് ഡോ.ഹാരിസ് സന്ദേശത്തിൽ ആരോപിച്ചു.

Advertisment

Also Read: തിരുവനന്തപുരം-ഡല്‍ഹി വിമാനത്തിന് അടിയന്തര ലാന്‍ഡിങ്; വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടെന്ന് കെ.സി.വേണുഗോപാൽ

കഴിഞ്ഞ ദിവസം ഡോ.ഹാരിസ് ചിറക്കലിനെതിരായ അന്വേഷണം ആരോഗ്യവകുപ്പ് അവസാനിപ്പിക്കാൻ തീരുമനിച്ചിരുന്നു. ഹാരിസിനെതിരെ നടപടിയുണ്ടാകില്ലെന്ന് കേരള ഗവ.മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷന് (കെജിഎംസിടിഎ) ആരോഗ്യമന്ത്രി ഉറപ്പ് നൽകി. മെഡിക്കൽ കോളേജിൽനിന്ന് ശസ്ത്രക്രിയ ഉപകരണം കാണാതായതിൽ കൂടുതൽ അന്വേഷണമുണ്ടാകില്ല. ഹാരിസിന്റെ മുറിയിൽ അസ്വാഭാവികമായി പെട്ടി കണ്ടുവെന്ന വാദം പൊളിഞ്ഞതോടെ ആ കാര്യത്തിലും പൊലീസ് അന്വേഷണത്തിന് സർക്കാർ പോകില്ല. ആർക്കെതിരെയും നടപടി ശുപാർശയില്ലാതെ ഡിഎംഇ തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിക്കും.

Also Read: സുരേഷ് ഗോപിയെ കാണാനില്ല; പോലീസിൽ പരാതി

തന്റെ മുറിയിലെ ബോക്‌സില്‍ ഉണ്ടായിരുന്നതു പഴക്കം ചെന്ന നെഫ്രോസ്‌കോപ് ആണെന്നാണ് ഡോ.ഹാരിസ് വ്യക്തമാക്കിയത്. കേടുപാടുകള്‍ പരിഹരിക്കാന്‍ എറണാകുളത്തേക്ക് ഈ ഉപകരണം അയച്ചു കൊടുത്തിരുന്നു. എന്നാല്‍ 2 ലക്ഷത്തോളം രൂപ ചെലവ് വരുമെന്ന് കമ്പനി അറിയിച്ചു. ഇത്രയും പണം ഇല്ലാത്തതിനാല്‍ കമ്പനിയോട് ഉപകരണം തിരിച്ചയയ്ക്കാന്‍ ആവശ്യപ്പെട്ടു.

Advertisment

Also Read: അതുല്യയുടെ മരണം; ഭർത്താവ് സതീഷ് പിടിയിൽ

ഇത്തരത്തില്‍ കമ്പനി തിരിച്ചയച്ച ഉപകരണമാണു മുറിയിലുണ്ടായിരുന്നത്. എച്ച്ഒഡിയുടെ വിലാസത്തില്‍ കണ്ടത് പാക്കിങ് കവര്‍ ആണെന്നും ഡോ.ഹാരിസ് വ്യക്തമാക്കിയിരുന്നു. ഇതോടെ പ്രിന്‍സിപ്പലും സൂപ്രണ്ടും ഉയർത്തിയ വാദം പൊളിയുകയും ആരോഗ്യവകുപ്പ് അന്വേഷണം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.

Also Read: ഓൺലൈൻ മദ്യവിൽപ്പന നിലവിൽ സർക്കാരിന്റെ പരിഗണനയിൽ ഇല്ല: എംബി രാജേഷ്

Medical College

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: