scorecardresearch

Online Liquor Sale: ഓൺലൈൻ മദ്യവിൽപ്പന നിലവിൽ സർക്കാരിന്റെ പരിഗണനയിൽ ഇല്ല: എംബി രാജേഷ്

കാബിനറ്റ് അംഗീകരിച്ച മദ്യനയത്തിനുള്ളിൽ നിന്ന് മാത്രമേ തീരുമാനം എടുക്കാൻ കഴിയുള്ളു. യാഥാസ്ഥിതിക സമീപനമാണ് ഇത്തരം കാര്യങ്ങളിൽ കേരളം വെച്ചുപുലർത്തുന്നതെന്നും മന്ത്രി പറഞ്ഞു

കാബിനറ്റ് അംഗീകരിച്ച മദ്യനയത്തിനുള്ളിൽ നിന്ന് മാത്രമേ തീരുമാനം എടുക്കാൻ കഴിയുള്ളു. യാഥാസ്ഥിതിക സമീപനമാണ് ഇത്തരം കാര്യങ്ങളിൽ കേരളം വെച്ചുപുലർത്തുന്നതെന്നും മന്ത്രി പറഞ്ഞു

author-image
WebDesk
New Update
MB Rajesh, 1

എംബി രാജേഷ്

Online Liquor Sale: തിരുവനന്തപുരം: ഓൺലൈൻ മദ്യവിൽപ്പന നിലവിൽ സർക്കാരിന്റെ പരിഗണനയിൽ ഇല്ലെന്ന് എക്‌സൈസ് മന്ത്രി എം.ബി. രാജേഷ്. ഇത് സംബന്ധിച്ചുള്ള ശുപാർശ ബെവ്‌കോയുടെ ഭാഗത്തുനിന്ന വന്നിട്ടുണ്ടായിരുന്നു.എന്നാൽ ഇപ്പോൾ ഇങ്ങനെയൊരു കാര്യം സർക്കാർ പരിഗണിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

Advertisment

Also Read:ഓൺലൈൻ മദ്യവിൽപ്പന; ശുപാർശ നൽകി ബെവ്‌കോ

നയരൂപീകരണത്തിന്റെ സമയത്ത് ഇത്തരത്തിലുള്ള പല നിർദേശങ്ങളും ബെവ്‌കോയുടെ ഭാഗത്ത നിന്ന് വരാറുണ്ട്. എന്നാൽ കാബിനറ്റ് അംഗീകരിച്ച മദ്യനയത്തിനുള്ളിൽ നിന്ന് മാത്രമേ തീരുമാനം എടുക്കാൻ കഴിയുള്ളു. യാഥാസ്ഥിതിക സമീപനമാണ് ഇത്തരം കാര്യങ്ങളിൽ കേരളം വെച്ചുപുലർത്തുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ ഇത്തരം കാര്യങ്ങൾക്ക് അംഗീകാരം നൽകുന്നവർ തന്നെ ഇവിടെ പ്രതിഷേധം ഉയർത്തുമെന്നും മന്ത്രി വ്യക്തമാക്കി.

വീര്യം കുറഞ്ഞ മദ്യം വിപണിയിൽ ഉടൻ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു. ഇതിന്റെ നികുതി ഘടന സംബന്ധിച്ചുള്ള അന്തിമ ധാരണ ധനവകുപ്പിൽ നിന്ന് ലഭിക്കേണ്ടതുണ്ട്. അവ ലഭിച്ചാൽ വീര്യം കുറഞ്ഞ മദ്യം സംസ്ഥാനത്ത്് വിൽപ്പനയ്‌ക്കെത്തിക്കുമെന്നും മന്ത്രി പറഞ്ഞു. 

Also Read:കോഴിക്കോട് സഹോദരിമാരുടെ കൊലപാതകം; സഹോദരനെ കണ്ടെത്താൻ ലുക്കൗട്ട് നോട്ടീസ്

Advertisment

ഓൺലൈൻ വഴി മദ്യ വിൽപ്പന സംബന്ധിച്ചുള്ള ശുപാർശ ബെവ്കോ എംഡി ഹർഷിത അട്ടല്ലൂരിയാണ് എക്സൈസ് മന്ത്രിയ്ക്ക് സമർപ്പിച്ചത്. നേരത്തെയും ഇത് സംബന്ധിച്ചുള്ള റിപ്പോർട്ട് ബെവ്‌കോ എക്‌സൈസ് വകുപ്പിന് കൈമാറിയിരുന്നു. എന്നാൽ ചില കാര്യങ്ങളിൽ വ്യക്തത ഇല്ലാത്തതിനാൽ അന്ന് സർക്കാർ റിപ്പോർട്ട് സ്വീകരിച്ചില്ല. പരിഷ്‌കരിച്ച ശുപാർശയാണ് പുതിയതായി ബെവ്‌കോ എക്‌സൈസ് മന്ത്രിയ്ക്ക് സമർപ്പിച്ചത്. 

സംസ്ഥാനത്ത് രാസലഹരി ഉപയോഗം കൂടിവരുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ഓൺലൈൻ മദ്യ വിൽപ്പനയ്ക്കുള്ള ശുപാർശ ബെവ്‌കോ സമർപ്പിച്ചത്. വീര്യം കുറഞ്ഞ മദ്യമായിരിക്കും ഓൺലൈനായി ലഭ്യമാകുക. മദ്യംവാങ്ങുന്നയാൾക്ക് 23 വയസ് പൂർത്തിയായിരിക്കണം എന്നതാകും ഓൺലൈൻ ഡെലിവറിക്ക് ബെവ്‌കോ വയ്ക്കുന്ന പ്രധാന നിബന്ധന. 

Also Read:ചേർത്തലയിലെ സ്ത്രീകളുടെ തിരോധാനം;  സെബാസ്റ്റ്യന്റെ കാറിൽ നിന്ന് നിർണായക തെളിവുകൾ

ഇത് തെളിയിക്കുന്ന രേഖകളും ഹാജരാക്കേണ്ടതായിവരും. വീര്യം കുറഞ്ഞ മദ്യം ലഭ്യമാക്കണമെന്ന് വിനോദസഞ്ചാരികൾ ഉൾപ്പെടെ ആവശ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് ബെവ്‌കോ ഇത്തരമൊരു ശുപാർശ നൽകിയത്. നിലവിൽ പശ്ചിമ ബംഗാൾ, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഓൺലൈൻ വഴി മദ്യം ലഭ്യമാണ്.

Read More: സംസ്ഥാനത്ത് മഴ തുടരും; മത്സ്യതൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

Liquor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: