scorecardresearch

Kozhikode Murder Case: കോഴിക്കോട് സഹോദരിമാരുടെ കൊലപാതകം; സഹോദരനെ കണ്ടെത്താൻ ലുക്കൗട്ട് നോട്ടീസ്

ശനിയാഴ്ച രാവിലെയാണ് രണ്ടു സഹോദരിമാരെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം പ്രമോദിനെ കാണാനില്ലായിരുന്നു

ശനിയാഴ്ച രാവിലെയാണ് രണ്ടു സഹോദരിമാരെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം പ്രമോദിനെ കാണാനില്ലായിരുന്നു

author-image
WebDesk
New Update
death | murder | crime

പ്രതീകാത്മക ചിത്രം

Kozhikode Murder Case: കോഴിക്കോട്: ചേവായൂരിനടുത്ത് കരിക്കാംകുളത്ത് വാടകവീട്ടിൽ സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒളിവിൽ പോയ സഹോദരനെ കണ്ടെത്താൻ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. തടമ്പാട്ടു താഴം മൂലക്കണ്ടി വീട്ടിൽ പ്രമോദിനെ ( 63 ) കാണുന്നവർ വിവരം പൊലീസിനെ അറിയിക്കണമെന്ന് ലുക്കൗട്ട് നോട്ടീസിൽ നിർദേശിക്കുന്നു. സഹോദരിമാർ മരിച്ചത് കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു.

Advertisment

Also Read:കോഴിക്കോട് വയോധികമാരുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

ഇന്നലെയാണ് രണ്ടു സഹോദരിമാരെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം പ്രമോദിനെ കാണാനില്ലായിരുന്നു. പ്രമോദിന് 165 സെന്റിമീറ്റർ ഉയരമുണ്ടെന്നും ഇരുനിറമാണെന്നും, മെലിഞ്ഞ ശരീരമാണെന്നും അടയാള വിവരങ്ങളായി ലുക്കൗട്ട് നോട്ടീസിൽ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. കോഴിക്കോട് ചേവായൂർ പോലീസ് രജിസ്റ്റർ ചെയ്ത കൊലപാതകക്കേസിലെ പ്രതിയാണ് ഇയാളെന്നും നോട്ടീസിൽ പറയുന്നു.

Also Read:സംസ്ഥാനത്ത് മഴ തുടരും; മത്സ്യതൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

പ്രമോദിനായി പോലീസ് വ്യാപക തിരച്ചിൽ നടത്തിവരികയാണ്. അവസാനമായി ടവർ ലൊക്കേഷൻ കാണിച്ചത് ഫറോക്കിലായിരുന്നു. ഇതേത്തുടർന്ന് ഫറോക്കിൽ വിശദമായ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രമോദ് മൊബൈൽഫോൺ ഫറോക്കിൽ ഉപേക്ഷിച്ചശേഷം ട്രെയിൻ കയറി കടന്നുകളഞ്ഞിട്ടുണ്ടാകാമെന്നാണ് പോലീസിന്റെ നിഗമനം. സഹോദരിമാർ മരിച്ച വിവരം പ്രമോദ് തന്നെയാണ് ബന്ധുക്കളെയും സുഹൃത്തിനെയും വിളിച്ച് അറിയിച്ചിരുന്നത്.

Advertisment

Also Read:ചേർത്തലയിലെ സ്ത്രീകളുടെ തിരോധാനം;  സെബാസ്റ്റ്യന്റെ കാറിൽ നിന്ന് നിർണായക തെളിവുകൾ

മൂഴിക്കൽ മൂലക്കണ്ടി ശ്രീജയ (71), പുഷ്പ (66) എന്നിവരെയാണ് മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ മൂന്നു വർഷമായി ഇവർ അവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നു. വെള്ള തുണി പുതപ്പിച്ച് തലമാത്രം പുറത്തു കാണുന്ന നിലയിൽ രണ്ടു മുറികളിലായിരുന്നു മൃതശരീരങ്ങൾ. അസുഖബാധിതരായിരുന്നു ഇരു സഹോദരിമാരും. കൊലപാതകത്തിന് പിന്നിൽ പ്രമോദ് തന്നെയാകാമെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.

Read More: ചേർത്തല തിരോധാന കേസുകൾ; സെബാസ്റ്റ്യനുമായി അടുപ്പമുള്ളവരെ വിശദമായി ചോദ്യം ചെയ്യും

Murder Kozhikode

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: