scorecardresearch

തിരുവനന്തപുരം-ഡല്‍ഹി വിമാനത്തിന് അടിയന്തര ലാന്‍ഡിങ്; വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടെന്ന് കെ.സി.വേണുഗോപാൽ

വിമാനത്തിൽ കെ.സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, കെ. രാധാകൃഷ്ണന്‍ അടക്കം കേരളത്തിലെ എംപിമാരും ഉണ്ടായിരുന്നു

വിമാനത്തിൽ കെ.സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, കെ. രാധാകൃഷ്ണന്‍ അടക്കം കേരളത്തിലെ എംപിമാരും ഉണ്ടായിരുന്നു

author-image
WebDesk
New Update
air india landing

വിമാനത്തിലെ റഡാർ സംവിധാനത്തിലുണ്ടായ സാങ്കേതിക പ്രശ്നത്തെ തുടർന്നാണ് അടിയന്തര ലാൻഡിങ് നടത്തിയത്

തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്ക് പോയ എയർ ഇന്ത്യ വിമാനം ചെന്നൈയിൽ അടിയന്തരമായി ഇറക്കി. വിമാനത്തിലെ റഡാർ സംവിധാനത്തിലുണ്ടായ സാങ്കേതിക പ്രശ്നത്തെ തുടർന്നാണ് അടിയന്തര ലാൻഡിങ് നടത്തിയത്. വിമാനത്തിൽ കെ.സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, കെ. രാധാകൃഷ്ണന്‍ തുടങ്ങിയ കേരളത്തിലെ എംപിമാരും ഉണ്ടായിരുന്നു.

Advertisment

Also Read: സുരേഷ് ഗോപിയെ കാണാനില്ല; പോലീസിൽ പരാതി

ഇന്നലെ വൈകിട്ട് 7.15 നായിരുന്നു വിമാനം തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ടിയിരുന്നത്. എന്നാൽ, അരമണിക്കൂറോളം വൈകിയാണ് വിമാനം പുറപ്പെട്ടത്. ഒരു മണിക്കൂര്‍ പറന്ന ശേഷം സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ചെന്നൈയില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു. രണ്ടു മണിക്കൂറോളം ആകാശത്ത് വട്ടമിട്ട് പറന്നശേഷമാണ് വിമാനം ലാൻഡ് ചെയ്തത്. 

Also Read: അതുല്യയുടെ മരണം; ഭർത്താവ് സതീഷ് പിടിയിൽ

വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടെന്നാണ് എഐസിസി സംഘടന ജനറൽ സെക്രട്ടറി കൂടിയായ കെ.സി.വേണുഗോപാൽ പ്രതികരിച്ചത്. ചെന്നൈ വിമാനത്താവളത്തിനുമുകളിൽ പറന്ന് ഇന്ധനം തീരാറായപ്പോഴാണ് ലാൻഡിങ്ങിന്‌ ശ്രമിച്ചത്. ഈ സമയത്ത് റൺവേയിൽ മറ്റൊരു വിമാനമുള്ളതായി അറിയിപ്പ് വന്നു. വിമാനം വീണ്ടും മുകളിലേക്കുപറന്നു. പൈലറ്റിന്റെ മനഃസാന്നിധ്യമാണ് ഞങ്ങൾക്ക് തുണയായത്. അടിയന്തര ലാൻഡിങ്ങിൽ ഗുരുതര സുരക്ഷ വീഴ്ച ഉണ്ടായെന്നും അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Also Read: ഓൺലൈൻ മദ്യവിൽപ്പന നിലവിൽ സർക്കാരിന്റെ പരിഗണനയിൽ ഇല്ല: എംബി രാജേഷ്

Advertisment

തിങ്കളാഴ്ച ഡൽഹിയിൽനടക്കുന്ന പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധപരിപാടിയിൽ പങ്കെടുക്കാൻ പുറപ്പെട്ടതായിരുന്നു എംപിമാർ. ഇവരെക്കൂടാതെ തമിഴ്‌നാട് എംപി റോബർട്ട് ബ്രൂസും വിമാനത്തിലുണ്ടായിരുന്നു. അതേസമയം, റൺവേയിൽ മറ്റൊരു വിമാനം ഉണ്ടായിരുന്നില്ലെന്നും സംഭവിച്ചത് ​ഗോ എറൗണ്ട് എന്നുമാണ് എയർ ഇന്ത്യ വിശദീകരിച്ചത്. മുൻകരുതലെന്നനിലയിലാണ് വിമാനം വഴിതിരിച്ചുവിട്ട് ചെന്നൈയിൽ ഇറക്കിയതെന്നും എയർ ഇന്ത്യ അറിയിച്ചു.  5 എംപിമാർ ഉൾപ്പെടെ 160 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. 

Read More: കോഴിക്കോട് സഹോദരിമാരുടെ കൊലപാതകം; സഹോദരനെ കണ്ടെത്താൻ ലുക്കൗട്ട് നോട്ടീസ്

Air India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: