/indian-express-malayalam/media/media_files/uploads/2023/09/Police-Kerala-Police.jpg)
കേസിലെ പ്രതിയായ ഭർത്താവിനായി പൊലീസ് ലുക്ക്‌ഔട്ട് സർക്കുലർ പുറത്തിറക്കി
കോഴിക്കോട്: പന്തീരാങ്കാവ് നവവധുവിനെതിരായ ഗാർഹിക പീഡനക്കേസിലെ പ്രതിയായ ഭർത്താവിനായി ലുക്ക്‌ഔട്ട് സർക്കുലർ ഇറക്കി പൊലീസ്. രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്താണ് പൊലീസ് നടപടി. ഇയാൾ സിംഗപ്പൂരിൽ എത്തിയെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ബസ് മാർഗം ബെംഗളൂരുവിലെത്തി രാജ്യം വിട്ടതായാണ് സൂചന. ഇക്കാര്യത്തില്‍ നോർത്തേൺ ഐജി സിറ്റി പൊലീസ് കമ്മീഷണറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
അതേസമയം, യുവതിയോട് സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്ന് ഭര്‍തൃമാതാവ് പറഞ്ഞത് പച്ചക്കള്ളമാണെന്ന് പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. "സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ടിരുന്നു. താനും ബന്ധുക്കളും ഉൾപ്പെടെ മകളുടെ ദുരവസ്ഥ കണ്ടതാണ്. മകനെ രക്ഷിക്കാനാണ് അമ്മ ശ്രമിക്കുന്നത്. രാഹുലിൻ്റെ വിവാഹം കഴിഞ്ഞത് അറിഞ്ഞിരുന്നില്ല. വിവാഹാലോചന മുടങ്ങിയ കാര്യം അറിഞ്ഞിരുന്നു. മർദിച്ച വിവരം രാഹുൽ വീട്ടിൽ വെച്ച് സമ്മതിച്ചതാണ്. രാഹുൽ കള്ളും കഞ്ചാവും ഉപയോഗിക്കുന്ന ആളാണ്. ഇക്കാര്യവും അന്വേഷിക്കണം," വധുവിന്റെ അച്ഛൻ ആവശ്യപ്പെട്ടു.
സ്ത്രീധനം ചോദിച്ചുവെന്ന് യുവതി കള്ളം പ്രചരിപ്പിക്കുകയാണെന്നാണ് പ്രതിയായ യുവാവിന്റെ അമ്മ പ്രതികരിച്ചത്. "മർദ്ദനം നടന്നുവെന്നത് ശരിയാണ്. പെൺകുട്ടിയുടെ ഫോൺ ചാറ്റ് പിടികൂടിയതാണ് മർദ്ദനത്തിന് കാരണം. മകൻ ഇന്നലെ ഉച്ച മുതൽ വീട്ടിൽ ഇല്ല. എവിടെ പോയെന്ന് തനിക്ക് അറിയില്ല. സൈബർ സെൽ പെൺകുട്ടിയുടെ ഫോൺ പരിശോധിച്ചാൽ കാര്യങ്ങൾ മനസ്സിലാകും," ഭര്‍തൃമാതാവ് പറഞ്ഞു.
പറവൂര്‍ സ്വദേശിനിയായ നവവധുവാണ് കോഴിക്കോട് പന്തീരാങ്കാവിലെ ഭര്‍തൃവീട്ടില്‍ ക്രൂരമായ ഗാര്‍ഹിക പീഡനത്തിന് ഇരയായത്. എറണാകുളത്ത് നിന്ന് വിവാഹ സല്‍ക്കാരചടങ്ങിന് എത്തിയ ബന്ധുക്കളാണ് യുവതിയുടെ ശരീരത്തിലെ പരിക്കുകള്‍ കണ്ടത്. വീട്ടുകാര്‍ യുവതിയുടെ മുഖത്തും കഴുത്തിലും മര്‍ദനമേറ്റതിന്റെ പാടുകള്‍ കണ്ട് കാര്യം തിരക്കിയപ്പോഴാണ് മര്‍ദന വിവരം പുറത്തറിഞ്ഞത്. മെയ് 5ന് എറണാകുളത്ത് വച്ചായിരുന്നു വിവാഹം നടന്നത്.
Read More:
- 'വിവാഹ വാഗ്ദാനം നൽകി വഞ്ചിക്കപ്പെട്ട കാമുകിക്ക് സമാനം'; ജോസ് കെ മാണിയെ തിരികെ വിളിച്ച് കോൺഗ്രസ് മുഖപത്രം
- കൊച്ചിയിൽ മഞ്ഞപ്പിത്ത ബാധ; വേങ്ങൂരിൽ 180 പേർക്ക് രോഗം സ്ഥിരീകരിച്ചു
- 'സിപിഎമ്മിന് സമനില തെറ്റി'; കേരളത്തിൽ വർഗീയ വിഭജനത്തിന് ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്
- കൊടകര കുഴൽപണക്കേസ് അന്വേഷിക്കുന്നുണ്ടെന്ന് ഇ.ഡി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.