/indian-express-malayalam/media/media_files/uploads/2017/07/dowry-marriage-wedding-759.jpg)
മുഖ്യമന്ത്രിക്ക് പരാതി നൽകാൻ ഒരുങ്ങുന്നതായും യുവതി മാധ്യമങ്ങളോട് പറഞ്ഞു
കൊച്ചി: കോഴിക്കോട് പന്തീരാങ്കാവിൽ നവവധുവിന് ഭർത്താവിന്റെ ക്രൂരമർദ്ദനമേറ്റ സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛന്റെ വെളിപ്പെടുത്തൽ ശ്രദ്ധേയമാകുന്നു. സ്ത്രീധനം നൽകാത്തതിലുള്ള വൈരാഗ്യമാണ് മകളെ മർദ്ദിക്കാൻ കാരണമെന്നാണ് പിതാവ് വെളിപ്പെടുത്തിയത്.
കഴുത്തിൽ കേബിൾ കുരുക്കി മകളെ കൊല്ലാൻ ശ്രമിച്ചന്നും പിതാവ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. കുടുംബത്തിന്റെ പരാതിയിൽ പന്തീരാങ്കാവ് പൊലീസ് ഭർത്താവിനെതിരെ കേസെടുത്തു. ഒരാഴ്ച മുമ്പ് വിവാഹം കഴിഞ്ഞ് ഇന്നലെ വരന്റെ വീട്ടിലെ സൽക്കാരത്തിന് യുവതിയുടെ ബന്ധുക്കൾ എത്തിയപ്പോഴാണ് മർദ്ദന വിവരം അറിയുന്നത്.
സംശയ രോഗത്തെ തുടർന്നാണ് മർദ്ദനം എന്ന് പൊലീസ് പറയുമ്പോഴും, സ്ത്രീധനം നൽകാത്തതിലെ വൈരാഗ്യമെന്നാണ് യുവതിയുടെ കുടുംബത്തിന്റെ ആരോപണം. മകൾ നേരിട്ടത് ക്രൂരമർദ്ദനമാണെന്ന് പിതാവ് പറഞ്ഞു. കുടുംബത്തിൻ്റെ പരാതിയിൽ പന്തീരാങ്കാവ് സ്വദേശിയായ ഭർത്താവിനെതിരെ ഗാർഹിക പീഡനത്തിന് കേസെടുത്തു.
ഭർത്തൃവീട്ടിൽ നിന്ന് യുവതിയെ പറവൂരിലെ സ്വന്തം വീട്ടിൽ തിരികെയെത്തിച്ചു. മുഖ്യമന്ത്രിക്ക് പരാതി നൽകാൻ ഒരുങ്ങുന്നതായും യുവതി മാധ്യമങ്ങളോട് പറഞ്ഞു.
Read More:
- 'സിപിഎമ്മിന് സമനില തെറ്റി'; കേരളത്തിൽ വർഗീയ വിഭജനത്തിന് ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്
- കൊടകര കുഴൽപണക്കേസ് അന്വേഷിക്കുന്നുണ്ടെന്ന് ഇ.ഡി
- വിഷ്ണുപ്രിയ വധക്കേസിൽ പ്രതി ശ്യാംജിത്ത് കുറ്റക്കാരൻ; ജീവനെടുത്തത് പ്രണയപ്പക
- കൊച്ചിയിൽ കെഎസ്ആർടിസി ബസുകൾക്കിടയിൽപ്പെട്ട് ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.