scorecardresearch

കണക്കുകൾ​ ഭദ്രം, അശങ്കയില്ല, വിജയ പ്രതീക്ഷയെന്ന് സരിൻ

14 റൗണ്ടുകൾ എണ്ണുമ്പോളേക്കും എൽഡിഎഫ് മുന്നിൽ തന്നെ ഉണ്ടാകുമെന്ന് പി. സരിൻ പറഞ്ഞു

14 റൗണ്ടുകൾ എണ്ണുമ്പോളേക്കും എൽഡിഎഫ് മുന്നിൽ തന്നെ ഉണ്ടാകുമെന്ന് പി. സരിൻ പറഞ്ഞു

author-image
WebDesk
New Update
P Sarin, Election result

ചിത്രം: സ്ക്രീൻഗ്രാബ്

പാലക്കാട്: വോട്ടെണ്ണലിന് മിനിറ്റുകൾ മാത്രം ശേഷിക്കെ വിജയപ്രതീക്ഷ പങ്കുവച്ച് ഇടത് സ്ഥാനാർത്ഥി ഡോ. പി. സരിൻ. ജനവിധിയിൽ ആശങ്കയില്ലെന്നും, കണക്കുകൾ വളരെ ഭദ്രമാണെന്നും സരിൻ പറഞ്ഞു. ആദ്യ രണ്ട് റൗണ്ട് കഴിയുമ്പോൾ വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തുവരാനുള്ള സാഹചര്യമുണ്ടാകുമെന്ന് സരിൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 

Advertisment

നഗരസഭാ പരിധിയിൽ ബിജെപി ലീഡ് ചെയ്യും എന്നതിൽ തർക്കമില്ല. എന്നാൽ അവർക്ക് പിന്നിൽ എൽഡിഎഫ് ഉണ്ടാകും. 36300 വോട്ടുള്ള പിരായിരിയിൽ 26000 വോട്ടാണ് പോൾ ചെയ്തത്. 44000 വോട്ടാണ് കണ്ണാടിയിലും മാത്തൂരിലുമുള്ളത്. ഇവിടെ 34000 വോട്ടാണ് പോൾ ചെയ്തത്. ഇവിടെ എട്ടായിരത്തോളം വോട്ട് ആർക്ക് പോൾ ചെയ്തുവെന്നത് അറിയാനുണ്ട്. പിരായിരിയിൽ 10,000ത്തലധികം വോട്ടുകൾ പോൾ ചെയ്തിട്ടില്ല. എന്നാൽ 14 റൗണ്ടുകൾ എണ്ണുമ്പോളേക്കും എൽഡിഎഫ് മുന്നിൽ തന്നെ ഉണ്ടാകുമെന്നും പി. സരിൻ പറഞ്ഞു.

അതേസമയം, കഴിഞ്ഞ തവണ 3859 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ പാലക്കാട് വിജയിച്ചത്. ട്വസ്റ്റുകളുടെ മേളമായിരുന്നു ഇക്കുറി പാലക്കാട് ഉണ്ടായത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം മുതൽ ഓരോ ദിവസവും ഓരോ വിവാദം. അതിനാൽ തന്നെ പാലക്കാട് എന്ത് സംഭവിക്കുമെന്ന് പ്രവചനാതീതമാണ്. 

കഴിഞ്ഞ തവണ 188534 വോട്ടുകൾ പോൾ ചെയ്തപ്പോൾ യുഡിഎഫ് സ്ഥാനാർഥി 54,079 വോട്ടുകൾ നേടി. ബിജെപി സ്ഥാനാർഥി ഇ ശ്രീധരൻ 50,220 വോട്ട് നേടിയപ്പോൾ എൽഡിഎഫ് സ്ഥാനാർഥി സി.പി പ്രമോദിന് 36,433 വോട്ടുകൾ മാത്രമാണ് നേടാനായത്. 

Advertisment

നഗരമേഖലകളിൽ വോട്ട് കൂടിയത് ഇക്കുറി തങ്ങൾക്ക് അനുകൂലമാണെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. പതിവുപോലെ ഗ്രാമീണ മേഖലകളിൽ തങ്ങൾക്ക് വ്യക്തമായ ഭൂരിപക്ഷം ഉണ്ടാകുമെന്ന് യുഡിഎഫ് ക്യാമ്പും കണക്കുകൂട്ടുന്നു. എന്നാൽ ഇരുമുന്നണികളെയും പരാജയപ്പെടുത്തി അട്ടിമറി വിജയം നേടാനാകുമെന്ന്് ആത്മവിശ്വാസത്തിലാണ് ഇടതുപക്ഷം. 

Read More

Election Results Palakkad

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: