/indian-express-malayalam/media/media_files/2024/11/20/jmmwzbE27Uk9gg8iwVoc.jpg)
രാഹുൽ മാങ്കൂട്ടത്തിൽ, പി.സരിൻ
പാലക്കാട്: ഇടതുപക്ഷത്തിന് അനുകൂലമായി പാലക്കാട്ടെ ജനം വോട്ട് ചെയ്യുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി പി.സരിൻ. പാലക്കാടിന് നല്ലത് തോന്നും. പാലക്കാട് തീരുമാനിക്കുന്നത് ശരിയുടെയും സത്യത്തിന്‍റെ തീരുമാനമായിരിക്കും. തികഞ്ഞ വിജയ പ്രതീക്ഷയുണ്ടെന്ന് സരിൻ പ്രതികരിച്ചു. എവിടെ ഉപതിരഞ്ഞെടുപ്പ് നടന്നാലും അഞ്ചു ശതമാനം വരെ പോളിങ് കുറയാറുണ്ട്. എന്നാൽ, ആ കുറവ് പോലും മറികടന്ന് വോട്ടിങ് ശതമാനം കഴിഞ്ഞ തവണത്തേതിനേക്കാള്‍ കൂടുതൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനങ്ങള്‍ കൂട്ടത്തോടെ അറിഞ്ഞു ചെയ്യുന്ന വോട്ടായി ഇത്തവണതേത് മാറുമെന്ന് സരിൻ പറഞ്ഞു.
പാലക്കാട് മികച്ച ഭൂരിപക്ഷം ഉണ്ടാകുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. മൂന്ന് പഞ്ചായത്തിലും നഗരസഭയിലും ലീഡ് നേടി ജയിക്കും. തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങളല്ല ചർച്ചയായതെന്ന കാര്യത്തിൽ പരിഭവമുണ്ട്. മതേതര മുന്നണിക്ക് ജയമുണ്ടാകണം എന്നതാണ് പ്രാർത്ഥനയെന്ന് രാഹുൽ പറഞ്ഞു.
വിജയപ്രതീക്ഷയിലാണെന്നും വികസനത്തിനായി ജനങ്ങൾ വോട്ട് ചെയ്യുമെന്നും ബിജെപി സ്ഥാനാർത്ഥി സി.കൃഷ്ണകുമാർ പറഞ്ഞു. പരസ്യവിവാദം ബിജെപിക്ക് ഗുണം ചെയ്യും. ന്യൂനപക്ഷ വിഭാഗം ബിജെപിക്കൊപ്പം നിൽക്കും. വിവാദങ്ങളൊന്നും ബിജെപിയെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാലക്കാട് മണ്ഡലത്തിൽ വോട്ടെടുപ്പ് രാവിലെ ഏഴിന് തുടങ്ങി. മോക് പോളിങ്ങിനുശേഷമാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. പാലക്കാട് നഗരസഭ, പിരായിരി, കണ്ണാടി, മാത്തൂർ പഞ്ചായത്തുകൾ ഉൾപ്പെടുന്ന നിയമസഭാ മണ്ഡലത്തിൽ 1,94,706 വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുന്നത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. 184 ബൂത്തുകളാണ് വോട്ടെടുപ്പിനായി സജ്ജമാക്കിയിട്ടുള്ളത്. പത്ത് സ്ഥാനാര്‍ത്ഥികളാണ് പാലക്കാട് മത്സര രംഗത്തുള്ളത്.
Read More
- പാലക്കാട് ജനവിധി തേടുന്നു, വോട്ടെടുപ്പ് തുടങ്ങി
- തീവ്രവാദ നിലപാടിന്റെ ഭാഷയും സ്വീകരിച്ച് ഇങ്ങോട്ട് വരേണ്ട: സാദിഖലി തങ്ങള്‍ക്കെതിരായ വിമര്‍ശനം ആവര്‍ത്തിച്ച് മുഖ്യമന്ത്രി
- സന്ദീപ് വാര്യർക്കെതിരായ പരസ്യം തിരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതിയില്ലാതെ; പരാതി നൽകും
- നടൻ സിദ്ദിഖിന് ആശ്വാസം; ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us