scorecardresearch

ഗതികേട് കൊണ്ടാണ് കെ.മുരളീധരൻ പാലക്കാട് പ്രചാരണത്തിന് എത്തുന്നത്: പത്മജ വേണുഗോപാൽ

എന്റെ അമ്മയെ പറ്റി മോശമായി സംസാരിച്ച രാഹുൽ മാങ്കൂട്ടത്തിലിന് മാപ്പില്ല. കെ.കരുണാകരന്റെ സ്മൃതി കുടീരത്തിൽ രാഹുൽ എത്താത്തത് നന്നായി

എന്റെ അമ്മയെ പറ്റി മോശമായി സംസാരിച്ച രാഹുൽ മാങ്കൂട്ടത്തിലിന് മാപ്പില്ല. കെ.കരുണാകരന്റെ സ്മൃതി കുടീരത്തിൽ രാഹുൽ എത്താത്തത് നന്നായി

author-image
WebDesk
New Update
news

പത്മജ വേണുഗോപാൽ, കെ.മുരളീധരൻ

പാലക്കാട്: കെ.മുരളീധരൻ ഗതികേട് കൊണ്ടാണ് പാലക്കാട് കോൺഗ്രസിനായി പ്രചാരണത്തിന് എത്തുന്നതെന്ന് പത്മജ വേണുഗോപാൽ. കെ.മുരളീധരന് രാഹുലിനോട് താൽപര്യമില്ല. മനസില്ലാ മനസോടെയാണ് രാഹുലിന് വേണ്ടി പ്രചാരണത്തിന് അദ്ദേഹം എത്തുന്നത്. എന്റെ അമ്മയെ പറ്റി മോശമായി സംസാരിച്ച രാഹുൽ മാങ്കൂട്ടത്തിലിന് മാപ്പില്ല. കെ.കരുണാകരന്റെ സ്മൃതി കുടീരത്തിൽ രാഹുൽ എത്താത്തത് നന്നായെന്നും അവിടെ രാഹുൽ എത്തുന്നത് മനസ് കൊണ്ട് അംഗീകരിക്കാൻ കഴിയില്ലെന്നും പത്മജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Advertisment

പത്മജ വേണുഗോപാൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന സമയത്ത് കെ.കരുണാകരന്റെ കുടുംബത്തെ രാഹുൽ മാങ്കൂട്ടത്തിൽ അസഭ്യം പറഞ്ഞിരുന്നു. ''പത്മജ ഇനി കരുണാകരന്റെ മകള്‍ എന്ന് പറയരുത്. കരുണാകരന്റെ പാരമ്പര്യം ഇനി പത്മജ എവിടെയെങ്കിലും അവകാശപ്പെട്ടാല്‍ യൂത്ത് കോണ്‍ഗ്രസ് തെരുവില്‍ ഇറങ്ങി തടയും, രാഷ്ട്രീയപരമായി തന്തയ്ക്ക് പിറക്കാത്ത മകളെന്നും ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റുകാരിയെന്നുമാണ് ഇനി പത്മജ അറിയപ്പെടുക,'' എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പറഞ്ഞത്.

അതേസമയം, ലീഡറുടെ കുടുംബത്തെ കുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ പറയുന്നത് രാഷ്ട്രീയ ദുഷ്ടലാക്കോടെയെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. അന്ന് രാഹുലിന്റെ പരാമർശത്തെ എതിർത്ത ഏക വ്യക്തിയാണ് ഞാൻ. അന്ന് പത്മജ ഈ കാര്യങ്ങൾ പറയണമായിരുന്നു. പത്മജ ഇപ്പോൾ ഇതൊക്കെ പറയുന്നത് വോട്ട് ലക്ഷ്യം വച്ചാണെന്നും അദ്ദേഹം പറഞ്ഞു.

Read More

Advertisment
K Muraleedharan Padmaja Venugopal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: