/indian-express-malayalam/media/media_files/6eqVWoSAWYoFsCwsVImM.jpg)
ഫയൽ ഫൊട്ടോ
കൊച്ചി: തർക്കമുള്ള പള്ളികള്‍ ഏറ്റെടുക്കാത്തതില്‍ സർക്കാരിനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കാൻ ഹൈക്കോടതി. കുറ്റം ചുമത്തുന്നതിന് ചീഫ് സെക്രട്ടറിയും കളക്ടർമാരും പൊലിസ് ഉദ്യോഗസ്ഥരും പള്ളി ട്രസ്റ്റിമാരും നേരിട്ട് ഹാജരാവണം. നവംബർ 8 ന് ഹാജരാവാൻ നിർദേശിച്ച് കോടതി നോട്ടിസ് അയച്ചു.
ശ്രേഷ്ഠ ബാവ അടക്കം ആറു പള്ളികളുടെ ട്രസ്റ്റിമാരും ഹാജരാവണം. ഓർത്തഡോക്സ് - യാക്കോബായ സഭകൾ തമ്മിലുള്ള തർക്കത്തിൽ എറണാകുളം, പാലക്കാട് ജില്ലകളിലെ ആറു പള്ളികൾ ഏറ്റെടുക്കാൻ കളക്ടർമാർക്ക് കോടതി നിർദേശം നൽകിയെങ്കിലും ഉത്തരവ് നടപ്പായില്ല.
യാക്കോബായ വിഭാഗത്തിൻ്റെ ശക്തമായ എതിർപ്പുണ്ടെന്നും ഏറ്റെടുക്കൽ നടപ്പാക്കാനാവുന്നില്ലെന്നുമാണ് സർക്കാർ നിലപാട്. പള്ളികൾ ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറാനായിരുന്നു കോടതി നിർദേശം.
പാലക്കാട്, എറണാകുളം ജില്ലയിലെ ആറു പള്ളികൾ ഏറ്റെടുത്ത് ഓർത്തഡോക്സ് സഭയ്ക്ക് നൽകണമെന്ന ഉത്തരവ് പൊലീസ് നടപ്പിലാക്കത്തതിനെ തുടർന്ന് പള്ളികൾ കളക്ടർമാർ ഏറ്റെടുക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. പുളിന്താനം, ഓടക്കാലി, മഴുവന്നൂർ, ചെറുകുന്നം, മംഗലംഡാം, എരുക്കിൻചിറ പള്ളികൾ ഏറ്റെടുക്കാനായിരുന്നു നിർദേശം. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടി നടപടിയിൽ നിന്ന് സർക്കാർ പിന്മാറിയ സാഹചര്യത്തിലാണ് നടപടി.
Read More
- പി.പി.ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
- ബംഗാൾ ഉൾക്കടലിൽ ദന ചുഴലിക്കാറ്റ് രൂപം കൊള്ളുന്നു;സംസ്ഥാനത്ത് മഴ തുടരും
- കേന്ദ്രത്തിന്റെ പുതിയ വിജ്ഞാപനത്തോടെ തൃശൂർ പൂരം നടത്താനാകാത്ത സാഹചര്യം: മന്ത്രി കെ രാജൻ
- നെടുമ്പാശ്ശേരിയിൽ രണ്ട് വിമാനങ്ങൾക്ക് ബോംബ് ഭീഷണി
- രമ്യാ ഹരിദാസിനെ പിൻവലിക്കണം; യുഡിഎഫിന് മുന്നിൽ ഉപാധികളുമായി പിവി അൻവർ
- സ്ഥാനാർഥികളെ പിൻവലിക്കണം; അൻവറിനോട് വിഡി സതീശൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.