/indian-express-malayalam/media/media_files/2024/10/21/TB6Ep3o5ocIyXSkDZxkb.jpg)
പി.പി.ദിവ്യ
കണ്ണൂർ: എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത് മാറ്റി. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 24 ലേക്ക് മാറ്റിയത്.
എഡിഎമ്മിനെ ആത്മഹത്യയിലേക്ക് തള്ളി വിടാന്‍ ഉദ്ദേശിച്ചിട്ടില്ല യോഗത്തിൽ സംസാരിച്ചതെന്നും തന്‍റെ പ്രസംഗം സദുദ്ദേശ്യപരമായിരുന്നെന്നുമാണ് ദിവ്യ മുൻകൂർ ജാമ്യാപേക്ഷയിൽ പറഞ്ഞിരിക്കുന്നത്. ഫയലുകള്‍ വൈകിപ്പിച്ചെന്ന ആരോപണം നവീനെതിരെ നേരത്തെയും ഉണ്ടായിരുന്നു. ഒരു അഴിമതി ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഉത്തരവാദിത്തപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തുക മാത്രമാണ് ചെയ്തത്. കലക്ടറാണ് പരിപാടിയെക്കുറിച്ച് തന്നോട് പറഞ്ഞതെന്നും ദിവ്യ ജാമ്യാപേക്ഷയിൽ പറഞ്ഞിട്ടുണ്ട്.
നവീൻ ബാബുവിന്റെ മരണത്തിൽ പി.പി.ദിവ്യയ്ക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. പത്ത് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിട്ടുത്. തുടർന്നാണ് ദിവ്യ മുൻകൂർ ജാമ്യപേക്ഷയുമായി കോടതിയെ സമീപിച്ചത്. ദിവ്യയെ പ്രതി ചേര്‍ത്ത് കോടതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. എഡിഎമ്മിന്റെ മരണം വിവാദമായതിനു പിന്നാലെ ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്നു സിപിഎം മാറ്റിയിരുന്നു. സംസ്ഥാന കമ്മറ്റിയുടെ നിർദേശത്തെ തുടർന്ന് വ്യാഴാഴ്ച അടിയന്തരമായി ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റാണ് നടപടി എടുത്തത്.
Read More
- ബംഗാൾ ഉൾക്കടലിൽ ദന ചുഴലിക്കാറ്റ് രൂപം കൊള്ളുന്നു;സംസ്ഥാനത്ത് മഴ തുടരും
- കേന്ദ്രത്തിന്റെ പുതിയ വിജ്ഞാപനത്തോടെ തൃശൂർ പൂരം നടത്താനാകാത്ത സാഹചര്യം: മന്ത്രി കെ രാജൻ
- നെടുമ്പാശ്ശേരിയിൽ രണ്ട് വിമാനങ്ങൾക്ക് ബോംബ് ഭീഷണി
- രമ്യാ ഹരിദാസിനെ പിൻവലിക്കണം; യുഡിഎഫിന് മുന്നിൽ ഉപാധികളുമായി പിവി അൻവർ
- സ്ഥാനാർഥികളെ പിൻവലിക്കണം; അൻവറിനോട് വിഡി സതീശൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.