/indian-express-malayalam/media/media_files/I7Djc344u6t1cxCB7dA7.jpg)
കെ രാജൻ
തൃശൂർ: കേന്ദ്ര സർക്കാരിന്റെ പുതിയ വിജ്ഞാപനത്തോടെ തൃശൂർ പൂരം നടത്തിപ്പ് പ്രതിസന്ധിയിലെന്ന് മന്ത്രി കെ രാജൻ. പൂരം വെടിക്കെട്ട് തേക്കിൻകാട് മൈതാനിയിൽ നടത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്. റോഡും വെടിക്കെട്ട് നടക്കുന്ന സ്ഥലവുമായി 200 മീറ്റർ ദൂരം വേണമെന്ന നിബന്ധന അപ്രായോഗികമെന്നും മന്ത്രി കെ രാജൻ പറഞ്ഞു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ കേന്ദ്രത്തെ എതിർപ്പ് അറിയിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു
കേന്ദ്രത്തിന്റെ എക്സ്പ്ലോസീവ് നിയമത്തിലെ ഭേദഗതി ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രി കെ രാജന്റെ വിമർശനങ്ങൾ. കാണികൾക്ക് ഉള്ള ദൂര പരിധി 60 മീറ്റർ ആക്കി കുറക്കാൻ ശ്രമിക്കുന്നതിനിടെയാണ് പുതിയ ഭേദഗതി. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലാണ് ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയത്.
"സ്‌കൂളുകൾ നിന്ന് 250 മീറ്റർ ദൂരം മാത്രമേ വെടിക്കെട്ട് നടത്താവൂ എന്ന നിബന്ധന അപകടകരമാണ്. വെടിക്കെട്ട് ദിവസം സ്‌കൂളുകൾ പ്രവർത്തിക്കില്ല. പ്രവർത്തിക്കുന്ന സ്‌കൂളുകളിൽ നിന്ന് 250 മീറ്റർ ദൂരം എന്ന് വിഞാപനം തിരുത്തണം. വിജ്ഞാപനത്തിലെ രണ്ട്, നാല്,ആറ് വ്യവസ്ഥകൾ യുക്തി രഹിതമാണെന്നും ഇത് പൂർണമായും പിൻവലിക്കണം"-മന്ത്രി ആവശ്യപ്പെട്ടു.
35 നിബന്ധനകൾ അടങ്ങിയതാണ് പുതിയ വിജ്ഞാപനം. കേന്ദ്രം പുറത്തിറക്കിയ വിജ്ഞാപനം സംസ്ഥാനത്തെ പൂരം നടത്തിപ്പിനെ ആകെ ബാധിക്കുമെന്നും മന്ത്രി പറഞ്ഞു.
Read More
- നെടുമ്പാശ്ശേരിയിൽ രണ്ട് വിമാനങ്ങൾക്ക് ബോംബ് ഭീഷണി
- രമ്യാ ഹരിദാസിനെ പിൻവലിക്കണം; യുഡിഎഫിന് മുന്നിൽ ഉപാധികളുമായി പിവി അൻവർ
- സ്ഥാനാർഥികളെ പിൻവലിക്കണം; അൻവറിനോട് വിഡി സതീശൻ
- സോണിയാ ഗാന്ധി വയനാട്ടിലേക്ക്:പ്രിയങ്കയ്ക്ക് ഒപ്പം റോഡ് ഷോയിൽ പങ്കെടുക്കും
- പാർട്ടി നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പം; പൂർണ പിന്തുണയെന്ന് എം.വി ഗോവിന്ദൻ
- കെഎസ്ആര്‍ടിസി ബസിൽ വൻ കവര്‍ച്ച; നഷ്ടപ്പെട്ടത് ഒന്നര കിലോ സ്വർണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.