/indian-express-malayalam/media/media_files/xhH1Muz07yC4Vv86HcG4.jpg)
പ്രതീകാത്മക ചിത്രം
കൊച്ചി: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഞായറാഴ്ച അഞ്ച് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് ഒറ്റപ്പെട്ട് ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. മുന്നറിയിപ്പിന്റെ ഭാഗമായി ഈ ജില്ലകളിൽ ഞായറാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കണമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച മുതൽ കേരളാ തീരത്ത് മത്സ്യബന്ധനത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം അടുത്ത മൂന്ന് മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ തീരദേശ ന്യൂന മർദ്ദ പാത്തി വടക്കൻ കേരളം ഉൾപ്പെടെയുള്ള കേരള തീരത്ത് നിന്ന് പൂർണമായും ദുർബലമായതും അറബിക്കടലിൽ കാലവർഷം ദുർബലമായതുമാണ് സംസ്ഥാനത്ത് മഴ കുറയാൻ കാരണമായത്.
Read More
- പ്രധാനമന്ത്രി ഇന്ന് വയനാട്ടിൽ
- പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനം; പ്രതീക്ഷയോടെ കേരളം
- പ്രധാനമന്ത്രിയുടെ സന്ദർശനം;വയനാട്ടിൽ ഗതാഗത നിയന്ത്രണം
- വയനാട് ദുരന്തം; ഓണാഘോഷം ഒഴിവാക്കി
- വയനാട്ടിലെ വിദ്യാർഥികൾക്ക് നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾ വേഗം നൽകുമെന്ന് മന്ത്രി
- വയനാടിന്റെ പുനരധിവാസത്തിന് സമഗ്ര പദ്ധതി വേണം: മുഖ്യമന്ത്രി
- വയനാട് ദുരന്തം;സ്വമേധയാ കേസെടുക്കാൻ ഹൈക്കോടതി നിർദേശം
- വയനാട്ടിലെ പുനരധിവാസം: 91 സർക്കാർ ക്വാട്ടേഴ്സുകൾ ലഭ്യമാക്കും
- വയനാട് ദുരന്തം: കാണാതായവർക്കായുള്ള തിരച്ചിൽ പത്താം നാൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.