scorecardresearch

പ്രധാനമന്ത്രി ഇന്ന് വയനാട്ടിൽ;കണ്ണൂരിൽ വിമാനം ഇറങ്ങി

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്ററിൽ പ്രധാനമന്ത്രി വയനാട്ടിലേക്ക് തിരിക്കും. ഉച്ചയ്ക്ക് 12.10 വരെ ദുരന്തമുണ്ടായ പ്രദേശങ്ങളിൽ അദ്ദേഹം വ്യോമനിരീക്ഷണം നടത്തും

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്ററിൽ പ്രധാനമന്ത്രി വയനാട്ടിലേക്ക് തിരിക്കും. ഉച്ചയ്ക്ക് 12.10 വരെ ദുരന്തമുണ്ടായ പ്രദേശങ്ങളിൽ അദ്ദേഹം വ്യോമനിരീക്ഷണം നടത്തും

author-image
WebDesk
New Update
Narendra Modi Pinarayi vijayan Wayanad Landslide

കണ്ണൂരിൽ വിമാനം ഇറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനും ചേർന്ന് സ്വീകരിക്കുന്നു

കൽപ്പറ്റ: ഉരുൾപൊട്ടൽ സർവ്വനാശം വിതച്ച വയനാട്ടിലെ ദുരന്തഭൂമി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സന്ദർശിക്കും. രാവിലെ 11.00ഓടെ എയർ ഇന്ത്യ വൺ വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ അദ്ദേഹം വിമാനം ഇറങ്ങി.ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു.കേന്ദ്രമന്ത്രി സുരേഷ് ഗോപി അദ്ദേഹത്തിന് ഒപ്പമുണ്ട്. 

Advertisment

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്ററിൽ പ്രധാനമന്ത്രി വയനാട്ടിലേക്ക് തിരിക്കും. ഉച്ചയ്ക്ക് 12.10 വരെ ദുരന്തമുണ്ടായ പ്രദേശങ്ങളിൽ അദ്ദേഹം വ്യോമനിരീക്ഷണം നടത്തും. ഉച്ചയ്ക്ക് 12.15 മുതൽ ദുരന്തപ്രദേശങ്ങൾ സന്ദർശിക്കും. ദുരിതാശ്വാസക്യാമ്പിലും ആശുപത്രിയിലും കഴിയുന്നവരുമായി സംസാരിക്കും.തുടർന്ന് വയനാട് കളക്ടറേറ്റിൽ എത്തുന്ന അദ്ദേഹം അവലോകനയോഗത്തിൽ പങ്കെടുക്കും. 3.15-ന് തിരികെ കണ്ണൂരിലേക്ക് മടങ്ങും. വൈകീട്ട് 3.55-ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അദ്ദേഹം ഡൽഹിയിലേക്ക് തിരിക്കും. 

ദുരന്ത ബാധിത പ്രദേശത്ത് പ്രധാനമന്ത്രി മൂന്ന് മണിക്കൂർ സന്ദർശനം നടത്തുമെന്നു മന്ത്രി പിഎ മുഹമ്മദ് റിയാസ് വ്യക്തമാക്കി. സന്ദർശന സമയത്ത് തിരച്ചിൽ ബുദ്ധിമുട്ടാകുമെന്നു എസ്പിജി അറിയിച്ചിട്ടുണ്ട്. ബെയ്‌ലി പാലം വരെ പ്രധാനമന്ത്രി സന്ദർശനം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

കർശന നിയന്ത്രണങ്ങൾ

പ്രധാനമന്ത്രി സന്ദർശിക്കുന്നതിനാൽ വയനാട് ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മുണ്ടക്കൈ, ചൂരലമല പ്രദേശങ്ങളിൽ തിരച്ചിൽ അതിനാൽ ഉണ്ടാകില്ലെന്നു ജില്ലാ കലക്ടർ അറിയിച്ചു. പ്രദേശത്തേക്ക് ആർക്കും പ്രവേശനമുണ്ടാകില്ല. ജനകീയ തിരച്ചിൽ ഞായറാഴ്ച പുനരാരംഭിക്കുമെന്നും കലക്ടർ അറിയിച്ചു. പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനത്തെ തുടർന്ന് താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തി.

Advertisment

Read More

Narendra Modi Wayanad Landslide

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: