/indian-express-malayalam/media/media_files/q8upNKAgClIZeiG9L3iX.jpg)
നടുറോഡില്‍ ഗതാഗത തടസ്സമടക്കം സൃഷ്ടിച്ചുകൊണ്ട് മേയറും എംഎൽഎയും നടത്തിയിരിക്കുന്നത് വ്യക്തമായ നിയമ ലംഘനങ്ങളാണെന്നും സതീശൻ
തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ-മേയർ തർക്കത്തിൽ പൊലീസിനേയും കെഎസ്ആർടിസിയേയും വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ജനകീയ സമരങ്ങൾക്കിടയിൽ ഗതാഗത തടസ്സമുണ്ടാകുന്നതിന് വരെ സാധാരാണക്കാരനെതിരെ കേസെടുക്കുന്ന കേരളാ പൊലീസ് എംഎൽഎയേയും മേയറേയും കണ്ടപ്പോൾ വിറച്ചുപോയതുകൊണ്ടാണോ കേസെടുക്കാത്തതെന്ന് സതീശൻ ചോദിച്ചു. അതോ വിഷയത്തിൽ എംഎൽഎക്കും മേയർ ആര്യ രാജേന്ദ്രനുമെതിരെ കേസെടുക്കേണ്ടെന്ന് ഉന്നതരിൽ നിന്നുള്ള നിർദ്ദേശം ലഭിച്ചതിനാലാണോ എന്നും പൊലീസിനെ കടുത്ത ഭാഷയിൽ വിമർശിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് ചോദിച്ചു.
വിഷയത്തിൽ നിർണ്ണായക തെളിവാകേണ്ട ബസിലെ സിസിടിവി ക്യാമറയുടെ മെമ്മറി കാർഡ് ലഭിക്കാത്തതിൽ ദുരൂഹതയുണ്ടെന്നും വി.ഡി സതീശൻ ആരോപിച്ചു. മേയർ ആര്യ രാജേന്ദ്രന്റെ ഭർത്താവും എംഎൽഎയുമായ സച്ചിൻദേവ് ബസിൽ കയറുകയും അതിൽ നിന്നും യാത്രക്കാരെ മാറ്റുകയും ചെയ്തുവെന്ന് വ്യക്തമാണ്. ആ നിലയ്ക്ക് ദൃശ്യങ്ങള്‍ പുറത്തു വന്നാല്‍ തങ്ങളുടെ വാദങ്ങള്‍ പൊളിയുമെന്ന ആശങ്കയില്‍ മെമ്മറി കാര്‍ഡ് ബോധപൂര്‍വം എടുത്തു മാറ്റുകയും നശിപ്പിക്കുകയും ചെയ്തതോ എന്ന് സംശയിക്കേണ്ടതുണ്ടെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
നടുറോഡില്‍ ഗതാഗത തടസ്സമടക്കം സൃഷ്ടിച്ചുകൊണ്ട് മേയറും എംഎൽഎയും നടത്തിയിരിക്കുന്നത് വ്യക്തമായ നിയമ ലംഘനങ്ങളാണ്. എന്നിട്ടും പൊലീസ് ഇവർക്കെതിരെ കേസെടുക്കാത്തത് അംഗീകരിക്കാനാകില്ല. ഒരാളുടെ പരാതിയില്‍ കേസെടുക്കുകയും മറു ഭാഗത്തിന്റെ പരാതി തള്ളിക്കളയുകയും ചെയ്യുന്നത് ഇരട്ട നീതിയാണ്. ഈ സംഭവത്തില്‍ പൊലീസിനും കെഎസ്ആര്‍ടിസി മാനേജ്‌മെന്റിനും ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്നും വി.ഡി സതീശൻ ആരോപിച്ചു.
നഗരമധ്യത്തില്‍ കാര്‍ ബസിന് വട്ടമിടുകയും പതിനഞ്ചോളം യാത്രക്കാരെ നടുറോഡില്‍ ഇറക്കുകയും ചെയ്തിട്ടും കെഎസ്ആര്‍ടിസിക്ക് യാതൊരു പ്രതികരണവുമില്ല. യാതക്കാരോട് ഇതാണോ കെഎസ്ആര്‍ടിസിയുടെ ഒരു ഉത്തരവാദിത്വം. ബസിന്റെ ട്രിപ്പ് മുടക്കിയിട്ടും പൊലീസില്‍ പരാതി നല്‍കിയില്ലെന്നും ഒരു സാധാരണക്കാരന്‍ ഇങ്ങനെ ചെയ്താലും ഇതായിരിക്കുമോ കെഎസ്ആര്‍ടിസിയുടെ സമീപനമെന്നും സതീശൻ ചോദിച്ചു. രണ്ടു ഭാഗത്തും നിന്നുള്ള പരാതി കൃത്യമായി അന്വേഷിച്ച് ആര് കുറ്റം ചെയ്താലും ഉചിതമായ നടപടി വേണമെന്നും ഇരുവർക്കും നിയമം അനുശാസിക്കുന്നത് തുല്യനീതിയാണെന്ന് മറക്കരുതെന്നും വി.ഡി സതീശൻ വ്യക്തമാക്കി.
Read More
- ഒരു കാരണവശാലും ഡ്രൈവിംഗ് ടെസ്റ്റ് നടത്തില്ലെന്ന് പ്രതിഷേധക്കാർ; പരിഷ്ക്കാരങ്ങളിൽ നിന്നും പിന്നോട്ടില്ലെന്ന് മന്ത്രിയും
- മൈക്രോ ഫിനാൻസ് അഴിമതി; വെള്ളാപ്പള്ളി നടേശനെതിരെ തുടരന്വേഷണത്തിന് ഉത്തരവ്
- ജയരാജൻ ജാവദേക്കറെ കണ്ടത് പൊളിറ്റിക്കൽ ഡീലിന്റെ ഭാഗമെന്ന് രമേശ് ചെന്നിത്തല
- ഇ.പി ഡല്‍ഹിയിലെത്തിയത് ബിജെപിയില്‍ ചേരാനുറച്ച്, ഇടയ്ക്ക് ഫോണ്‍ വന്നപ്പോള്‍ ടെന്‍ഷനിലായി, പിന്മാറി: ശോഭ സുരേന്ദ്രൻ
- താൻ വഴി ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെ; തന്നേയും പാർട്ടിയേയും തകർക്കാൻ ശ്രമമെന്ന് ഇ.പി ജയരാജൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.