scorecardresearch

ഒപ്പമുണ്ട് ഇവർ

ജീവിത പ്രതിസന്ധിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആരംഭിച്ച ഓൺലൈൻ സംരംഭം ഇന്ന് അനേകം പേരുടെ ജീവിതത്തിൽ വെളിച്ചമാവുകയാണ്. പ്രശ്‌നങ്ങളിൽ പതറാതെ മുന്നോട്ട് പോകാൻ ശ്രമിക്കുന്നവർക്ക് പ്രചോദനമാണ് ഹവാസിന്റെയും അബ്ദുള്ളയുടെയും ജീവിതം

ജീവിത പ്രതിസന്ധിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആരംഭിച്ച ഓൺലൈൻ സംരംഭം ഇന്ന് അനേകം പേരുടെ ജീവിതത്തിൽ വെളിച്ചമാവുകയാണ്. പ്രശ്‌നങ്ങളിൽ പതറാതെ മുന്നോട്ട് പോകാൻ ശ്രമിക്കുന്നവർക്ക് പ്രചോദനമാണ് ഹവാസിന്റെയും അബ്ദുള്ളയുടെയും ജീവിതം

author-image
Lijo T George
New Update
Oppam Online

ഹവാസും അബ്ദുള്ളയും

ജീവിതത്തിൽ ഒരു പ്രതിസന്ധി വന്നാൽ പതറിപ്പോകുന്നവരാണ് അധികംപേരും. എന്നാൽ, സ്വന്തം ജീവിതത്തിലുണ്ടായ പ്രതിസന്ധി തിരിച്ചറിഞ്ഞ് പരിഹരിക്കുന്നതിനൊപ്പം മറ്റുള്ളവർക്ക് അത്തരം അവസ്ഥ വന്നാൽ പരിഹാരത്തിന് ഒരുവേദി ഒരുക്കുകയാണ് കാസർകോഡ് സ്വദേശികളായ ഹവാസും അബ്ദുള്ളയും. ഒരു തിരിച്ചറിവിൽ നിന്ന് തുടങ്ങിയ സംരഭം ഇന്ന് അനേകം പേർക്ക് വെളിച്ചമാകുന്നു.  
     എൻജിനിയറിങ് ബിരുദധാരിയായ ഹവാസിന് സ്വകാര്യജീവിതത്തിൽ സൈക്കോളജിസ്റ്റ് സേവനം ആവശ്യമായ ഒരു ഘട്ടത്തിൽ അത് ലഭിക്കാതെ വരികയും, ശരിയായ സൈക്കോളജിസ്റ്റിനെ കണ്ടെത്താനുള്ള ബുദ്ധ്ിമുട്ടുമാണ്  'ഒപ്പം' എന്ന ടെക്‌നോളജി സംരംഭം തുടങ്ങാൻ പ്രചോദനമായത്.  ഭൂരിഭാഗം സൈക്കോളജിസ്റ്റുകളുടെ സേവനം പകൽസമയത്ത് മാത്രമാണ് ലഭിച്ചിരുന്നത്. . ഈ ബുദ്ധിമുട്ടിൽ നിന്നാണ് എന്തുകൊണ്ട് രാത്രി സമയങ്ങളിലും ഒഴിവു ദിവസങ്ങളിലും സൈക്കോളജിസ്റ്റുകളുടെ സേവനം ലഭ്യമാക്കുന്ന ഓൺലൈൻ സംരംഭം എന്നാശയത്തിലേക്ക് ഹവാസും സുഹൃത്ത് അബ്ദുള്ളയും എത്തിചേരുന്നത്. നീണ്ടനാളത്തെ പരിശ്രമത്തിനൊടുവിൽ ചീഫ് സൈക്കോളജിസ്റ്റായി മുബശിറ റഹ്മാനെ കൂടെക്കൂട്ടി  എട്ടുമാസം കൊണ്ട് വികസിപ്പിച്ചെടുത്തതാണ് ഒപ്പമെന്ന ഓൺലൈൻ സംരഭം. 

Advertisment

തുറന്നുപറയാം...ആരോഗ്യത്തോടിരിക്കാം 
മാനസികസമ്മർദ്ദങ്ങൾ വരുമ്പോൾ സ്ത്രീകളെ അപേക്ഷിച്ച് പുരുഷൻമാർ പൊതുവെ തുറന്നുപറയാൻ മടിക്കുന്നവരാണ്. പൊതുസമൂഹം എങ്ങനെ തങ്ങളെ നോക്കികാണും എന്ന് ചിന്തയാണ് ഭൂരിഭാഗം പുരുക്ഷൻമാരിലും. ഇത്തരം പ്രശ്‌നങ്ങൾ നേരിടുന്ന പുരുക്ഷൻമാർക്ക് ആവശ്യമായ സഹായം നൽകാനാണ് ഒപ്പമെന്ന് ഓൺലൈൻ സംവിധാനം.  സമ്മർദ്ദം, ഉത്കണ്ഠ, കുടുംബപ്രശ്‌നങ്ങൾ തുടങ്ങി എന്ത്  മാനസികപ്രശ്‌നങ്ങളും ഒപ്പത്തിലൂടെ സൈക്കോളജിസ്റ്റുകളുമായി പങ്കുവെക്കാം. പ്രശ്‌നത്തിന്റെ സ്വഭാവമനുസരിച്ച് കൃത്യമായ പരിഹാരങ്ങളും വെബ്‌സൈറ്റ് വഴി തേടാം. വീഡിയോ കോൺഫറൻസ്, ഓഡിയോ കോൾ, ചാറ്റ് തുടങ്ങി സംവിധാനങ്ങൾ ഇതിനായി ഒരുക്കിയിട്ടുണ്ട്. 

തങ്ങളുടെ വ്യക്തിത്വം വെളിപ്പെടുത്താതെ തന്നെ ആർക്കും സേവനങ്ങൾ തേടാം. 16 മുതൽ 72 വയസ്സുവരെയുള്ളവർക്കാണ് നിലവിൽ സേവനങ്ങൾ ലഭ്യമാകുക. കുട്ടികൾക്കും സാമൂഹ്യ-സാമ്പത്തികമായി പിന്നോക്കാവസ്ഥ നേരിടുന്നവർക്കും തങ്ങളുടെ മാനസികാരോഗ്യത്തെ കൂടുതൽ മെച്ചപ്പെട്ടതാക്കാൻ പ്രത്യേക സഹായവും വെബ്‌സൈറ്റിൽ ലഭ്യമാണ്.

oppam2
ടീം ഒപ്പം

16 രാജ്യങ്ങൾ കടന്ന്

Advertisment

നിലവിൽ അഞ്ച് സൈക്കോളജിസ്റ്റുകൾ ഉൾപ്പടെ പത്തുപേരുടെ സേവനമാണ് 24 മണിക്കൂറും ലഭ്യമാകുന്നത്. ജർമ്മനി, കാനഡ, ഫ്രാൻസ്, യുഎഇ, ഇംഗ്ലണ്ട്, അമേരിക്ക, ഉഗാണ്ട തുടങ്ങി 16 രാജ്യങ്ങളിൽ നിന്നുള്ള 1500-ലധികം മലയാളികൾ വിവിധ പ്രശ്‌നങ്ങൾക്ക് ഒപ്പത്തിന്റെ സേവനം തേടി. വെബ്‌സെറ്റിന് പുറമേ മാനസിക പിരിമുറക്കം അനുഭവിക്കുന്നവർക്കായി തുറന്നുപറയാനൊരിടം എന്ന് ലക്ഷ്യത്തോടെ കമ്മ്യുണിറ്റി കൂട്ടായ്മയും ഒപ്പത്തിന് കീഴിലുണ്ട്. മലയാളത്തിന് പുറമേ തമിഴ്, കന്നഡ ഭാഷകളിലേക്കും ഒപ്പത്തിന്റെ സേവനങ്ങൾ വിപുലീകരിക്കാനൊരുങ്ങുകയാണ് ഈ യുവസംരഭകർ.

Read More

Start Up Motivation

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: