scorecardresearch

Kerala Rain: കാലവർഷം ഒരു മാസം പിന്നിടുമ്പോൾ സംസ്ഥാനത്ത് 53 ശതമാനം അധിക മഴ

മേയ് 24-നാണ് കാലവർഷം കേരളതീരം തൊട്ടത്. ഇക്കുറി വർഷങ്ങൾക്ക് ശേഷം, കാലവർഷം നേരത്തെയാണ് കേരളത്തിൽ എത്തിയത്. മഴയ്‌ക്കൊപ്പം ശക്തമായ മിന്നലും തുടരുന്നുണ്ട്

മേയ് 24-നാണ് കാലവർഷം കേരളതീരം തൊട്ടത്. ഇക്കുറി വർഷങ്ങൾക്ക് ശേഷം, കാലവർഷം നേരത്തെയാണ് കേരളത്തിൽ എത്തിയത്. മഴയ്‌ക്കൊപ്പം ശക്തമായ മിന്നലും തുടരുന്നുണ്ട്

author-image
Lijo T George
New Update
southwest monsoon

സംസ്ഥാനത്ത് 53 ശതമാനം അധിക മഴ

Kerala Monsoon Updates: കൊച്ചി: കാലവർഷം ഒരുമാസം പിന്നിടുമ്പോൾ സംസ്ഥാനത്ത് അധിക മഴ ലഭിച്ചെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പതിവിൽ നിന്ന് വ്യത്യസ്തമായി ഇക്കുറി 53 ശതമാനം അധികമഴ ലഭിച്ചെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. മേയ് 24-നാണ് കാലവർഷം കേരളതീരം തൊട്ടത്. ഇക്കുറി വർഷങ്ങൾക്ക് ശേഷം, കാലവർഷം നേരത്തെയാണ് കേരളത്തിൽ എത്തിയത്.

Also Read: മഴ മുന്നറിയിപ്പിൽ മാറ്റം; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Advertisment

കാലവർഷം തുടങ്ങി ഒരുമാസത്തിനുള്ളിൽ സംസ്ഥാനത്ത് ലഭിക്കേണ്ടത് 592.6 മില്ലിമീറ്റർ മഴയാണ്. എന്നാൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൾ പ്രകാരം കേരളത്തിൽ 905.മില്ലി മീറ്റർ മഴ ലഭിച്ചു. ജലസേചന വകുപ്പിന്റെ കണക്കുകൾ പ്രകാരം ഇക്കാലയളവിൽ സംസ്ഥാനത്ത് 1081.6 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. 

മഴ കൂടുതൽ വടക്കൻ കേരളത്തിൽ

വടക്കൻ കേരളത്തിലാണ് കാലവർഷം ഒരുവർഷം പിന്നിടുമ്പോൾ കൂടുതൽ മഴ ലഭിച്ചത്. മഴ കൂടുതൽ ലഭിച്ചത് കണ്ണൂർ ജില്ലയിലാണ്. കണ്ണൂരിൽ ഒരുമാസത്തിനിടെ 1432 മില്ലിമീറ്റർ മഴ ലഭിച്ചു. 765.1 മില്ലി മീറ്റർ മഴലഭിക്കേണ്ട സ്ഥാനത്താണ് അധികമഴ ലഭിച്ചത്. കാസർകോട് ജില്ലയാണ് തൊട്ടുപിന്നിലുള്ളത്. 860.7 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് കാസർകോട് 1247.1 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. 

Also Read:ഉരുൾപൊട്ടൽ ഉണ്ടായ വയനാട് മുണ്ടക്കൈയിൽ മലവെള്ളപാച്ചിൽ; പ്രദേശത്ത് ശക്തമായ മഴ

Advertisment

കോഴിക്കോട് ജില്ലയിലും മഴയിൽ റെക്കോർഡ് വർധനവുണ്ടായി. 803.1 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് കഴിഞ്ഞ ഒരുമാസത്തിനിടയിൽ 1228 മില്ലിമീറ്റർ മഴയാണ് ജില്ലയിൽ ലഭിച്ചത്. 398.7 മില്ലിമീറ്റർ മഴ ലഭിക്കേണ്ട പാലക്കാട് ജില്ലയിൽ ഇക്കുറി 782.3 മില്ലിമീറ്റർ മഴ ലഭിച്ചു. സംസ്ഥാനത്തെ മറ്റ് ജില്ലകളിലും ലഭിക്കേണ്ട മഴയേക്കാൾ അധിക മഴ ലഭിച്ചു.കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ഒരുമാസത്തിനിടയിൽ 17 ദിവസവും ശരാശരിയിൽ കൂടുതൽ മഴ ലഭിച്ചു. 

Also Read:കാലവർഷം; ജൂൺ ആദ്യവാരത്തിൽ ദുർബലം, മഴയിൽ 62 ശതമാനം കുറവ്

നേരത്തെ, കാലവർഷം കേരളത്തിൽ എത്തിയ മെയ് 24 മുതൽ 31 വരെയുള്ള തീയതികളിൽ 440 മില്ലിമീറ്റർ അധികമഴ ലഭിച്ചിരുന്നു. തുടർന്നുള്ള പത്ത് ദിവസം ദുർബലമായ കാലവർഷം ജൂൺ 11ഓടെ വീണ്ടും ശക്തമാവുകയായിരുന്നു. ഇക്കാലയളവിൽ കാസർകോട്, കണ്ണൂർ,കോഴിക്കോട് ജില്ലകളിൽ അതിതീവ്ര മഴയാണ് രേഖപ്പെടുത്തിയത്.  

കാലവർഷത്തിൽ ഇക്കുറി മഴയ്‌ക്കൊപ്പം ശക്തമായ മിന്നലും തുടരുന്നുണ്ട്. കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ കണക്കുകൾ പ്രകാരം കാലവർഷം തുടങ്ങിയതിന് ശേഷം കണ്ണൂർ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് കൂടുതൽ  മിന്നൽ രേഖപെടുത്തിയത്. തുലാവർഷത്തിന് വ്യത്യസ്തമായി വെളുപ്പിനെ നാല് മണിയ്ക്കും ഉച്ചയ്ക്ക് പന്ത്രണ്ടിനും ഇടയിലുള്ള സമയത്താണ് കൂടുതൽ മിന്നൽ രേഖപ്പെടുത്തിയത്. 

മഴ തുടരും

വരുന്ന മൂന്ന് ദിവസം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇടവിട്ടുള്ള ശക്തമായ മഴ തുടരുമെന്ന് സംസ്ഥാന ദുരന്തനിവാരണ വിഭാഗം കാലാവസ്ഥ വിദഗ്ധൻ രാജീവൻ എരിക്കുളം പറഞ്ഞു. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും തുടരും. മലയോര മേഖലയിൽ പ്രത്യേക ജാഗ്രത വേണമെന്നും രാജീവൻ എരിക്കുളം പറഞ്ഞു. 

Read More

കാലവർഷം കേരളത്തിൽ; നേരത്തെ എത്തുന്നത് 16 വർഷങ്ങൾക്ക് ശേഷം

Monsoon

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: