scorecardresearch

Mundakai Heavy Rain: ഉരുൾപൊട്ടൽ ഉണ്ടായ വയനാട് മുണ്ടക്കൈയിൽ മലവെള്ളപാച്ചിൽ; പ്രദേശത്ത് ശക്തമായ മഴ

Mundakai Heavy Rain: പുന്നപുഴയിൽ ഒഴുക്ക് ശക്തമായതോടെയാണ് ബെയ്‌ലി പാലത്തിന് സമീപം ശക്തമായ കുത്തൊഴുക്കിന് കാരണം. ചൊവ്വാഴ്ച വൈകീട്ട് മുതൽ ശക്തമായ മഴയാണ് വയനാട്ടിൽ പെയ്യുന്നത്

Mundakai Heavy Rain: പുന്നപുഴയിൽ ഒഴുക്ക് ശക്തമായതോടെയാണ് ബെയ്‌ലി പാലത്തിന് സമീപം ശക്തമായ കുത്തൊഴുക്കിന് കാരണം. ചൊവ്വാഴ്ച വൈകീട്ട് മുതൽ ശക്തമായ മഴയാണ് വയനാട്ടിൽ പെയ്യുന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
mundakai heavyrain

പുന്നപുഴയിൽ ഒഴുക്ക് ശക്തമായപ്പോൾ (വീഡിയോ ദൃശ്യം)

Mundakai Heavy Rain: കൽപറ്റ: കേരളത്തെ നടുക്കിയ ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈയിൽ വീണ്ടും ശക്തമായ മഴയും മലവെള്ളപാച്ചിലും. ബെയ്ലി പാലത്തിന് സമീപം നല്ല കുത്തൊഴുക്കുണ്ട്. വലിയ കല്ലുകൾ പുഴയിലൂടെ ഒഴുകി വരുകയാണ്. പ്രദേശത്ത് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളരിമലയിൽ മണ്ണിടിച്ചിൽ ഉണ്ടായെന്ന് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.

Advertisment

Also Read:ആരോ​ഗ്യനിലയിൽ മാറ്റമില്ല; വി എസ് തീവ്രപരിചരണ വിഭാ​ഗത്തിൽ തുടരും

ചൊവ്വാഴ്ച വൈകിട്ടുമുതൽ വയനാട്ടിൽ പെയ്യുന്ന ശക്തമായ മഴ പുന്നപുഴയിലും ബെയ്ലി പാലത്തിനു സമീപവും ഒഴുക്ക് ശക്തമാവാൻ കാരണമായിട്ടുണ്ട്. വനത്തിനുള്ളിൽ 100 മില്ലി മീറ്റർ മഴ പെയ്തിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.

അതേസമയം, റവന്യു ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. മേപ്പാടി, മുണ്ടക്കൈ ഭാഗങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിൽ അതിശക്തമായ മഴയാണ് പെയ്യുന്നതെന്ന ചൂരൽമല ആക്ഷൻ കമ്മിറ്റി ഭാരവാഹി ഷാജി മോൻ പറഞ്ഞു.

Advertisment

അതേസമയം, നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ടി.സിദ്ദിഖ് എം.എൽ.എ. പറഞ്ഞു. കോഴിക്കോട് ജില്ലയുടെ മലയോരമേഖലകളിലും ശക്തമായ മഴയാണ് ഇന്നലെ മുതൽ പെയ്യുന്നത്. കൂടരഞ്ഞി, താമരശേരി, മുക്കം എന്നിവടങ്ങളിലെല്ലാം മഴ ശക്തമാണ്. 

Also Read:അൻവറിന് വീണ്ടും തിരിച്ചടി; മുന്നണിയിൽ എടുക്കേണ്ട സാഹചര്യമില്ലെന്ന് വി.ഡി.സതീശൻ

2024 ജൂലൈ 30 നാണ് കേരളത്തിൻറെ നോവായ വയനാട് ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തമുണ്ടായത്. നികത്താനാവാത്ത നഷ്ടമാണ് വയനാട്ടിലെ ജനങ്ങൾക്ക് ഉണ്ടായത്. ജീവനും ജീവിതവും മണ്ണും പ്രകൃതിയും വിശ്വാസവും പ്രതീക്ഷകളും എല്ലാം മാഞ്ഞുപോയവർ.

Also Read:പരാജയത്തിനിടയിലും ചില ആഹ്ളാദങ്ങൾ; നിലമ്പൂർ തിരഞ്ഞെടുപ്പിന് പിന്നാലെ കുറിപ്പുമായി എം.സ്വരാജ്

ദുരിതത്തിൽ അകപ്പെട്ട നാൽപതിൽ ഏറെ പേർ ഇനിയും കാണാമറയത്താണ്. ദുരന്തത്തിൽ മരിച്ച തിരിച്ചറിയാനാകാത്ത മൃതദേഹങ്ങളും മൃതദേഹാവശിഷ്ടങ്ങളും ഒരിടത്തായിരുന്നു സംസ്‌കരിച്ചിരുന്നത്. ഒരോ ശരീര ഭാഗവും ഓരോ മൃതദേഹങ്ങളായി കണക്കാക്കിയാണ് സംസ്‌കരിച്ചിരുന്നത്. 

250-ലധികം ആളുകളാണ് ദുരന്തത്തിൽ കൊല്ലപ്പെട്ടത്. 1200 കോടിയുടെ നാശനഷ്ടമാണ് പ്രദേശത്തുണ്ടായത്. രാജ്യം കണ്ട് ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തമാണ് 2024-ൽ വയനാട്ടിൽ ഉണ്ടായത്. 

വയനാട്ടിൽ റെക്കോർഡ് മഴ

കഴിഞ്ഞ 24 മണിക്കൂറിൽ റെക്കോർഡ് മഴയാണ് വയനാട് മേപ്പാടി മേഖലയിൽ പെയ്തത്. സംസ്ഥാന ദുരന്തനിവാരണ വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം എളിബിലേരിയിൽ രാലിലെ 8.30 വരെ റെക്കോർഡ് 107 മില്ലി മീറ്റർ മഴയാണ് പെയ്തത്. പുത്തുമലയിലും കണ്ണാടിയിലും 92 മില്ലിമീറ്റർ മഴയും വൈത്തിരിയിൽ 95 മില്ലിമീറ്റർ മഴയും രേഖപ്പെടുത്തി.

ഗോവിന്ദൻ പാറയും 86 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. പാലവയലിൽ 70 മില്ലി മീറ്റർ മഴയും നെല്ലിക്കാപ്പിൽ 68 മില്ലി മീറ്റർ മഴയുമാണ് കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത്. 

Read More

നന്ദിയുണ്ട് മാഷേ; എം.വി.ഗോവിന്ദന് പരോക്ഷ വിമർശനവുമായി ഫെയ്‌സ് ബുക്ക് പോസ്റ്റ്

Wayanad Landslide Wayanad

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: