/indian-express-malayalam/media/media_files/9qMtAVbMKVxk8w5Dor0e.jpg)
ഫൊട്ടോ: ഫേസ്ബുക്ക്/ കെ സുധാകരൻ
തിരുവനന്തപുരം: ഇന്നലെ നടത്തിയ പ്രതികരണം വിവാദമായതോടെ യുഡിഎഫിലെ ഘടകകക്ഷിയായ മുസ്ലിം ലീഗുമായി അനുനയ നീക്കം നടത്തി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മുസ്ലിം ലീഗ് നേതാക്കളെ കെ സുധാകരൻ ഇന്ന് ഫോണിൽ വിളിക്കുകയും, തന്റെ പരാമർശം ലീഗിനെക്കുറിച്ചല്ല എന്ന് വിശദീകരിക്കുകയും ചെയ്തു.
"തന്റ പരാമർശം ലീഗിനെതിരെയാണെന്ന് വളച്ചൊടിച്ച് ചിലർ വാർത്തയാക്കിയതാണ്. ഈ വിവാദം സിപിഎമ്മിനെ വെള്ളപൂശാനാണ്. ഇതുകൊണ്ടൊന്നും കോൺഗ്രസ്-ലീഗ് ബന്ധത്തെ തകർക്കാനാകില്ല" സുധാകരൻ പറഞ്ഞു. സിപിഎമ്മുമായി പരിപാടികളിൽ സഹകരിക്കുന്നത് സംബന്ധിച്ച് യുഡിഎഫ് സ്വീകരിച്ച നിലപാട് എല്ലാവർക്കും ബാധകമെന്നായിരുന്നു കെ സുധാകരന്റെ ഇന്നലത്തെ പ്രതികരണം. വരുന്ന ജന്മം പട്ടിയാകുന്നതിന് ഇപ്പോഴേ കുരയ്ക്കാൻ പറ്റുമോ എന്നും ഇന്നലെ പ്രതികരണത്തിനിടെ സുധാകരന്‍ പരാമർശം നടത്തിയിരുന്നു.
സുധാകരന്റെ വിവാദ പരാമർശത്തിനെതിരെ സുധാകരനെതിരെ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം ഇന്ന് ആഞ്ഞടിച്ചിരുന്നു. ഉന്നത സ്ഥാനത്തിരിക്കുന്നവർ ഉത്തരവാദിത്തത്തോടെ പ്രതികരിക്കണമെന്നും, ഉപയോഗിക്കുന്ന വാക്കുകൾ ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ടതാണെന്നും സലാം വിമർശിച്ചു. ഇത് പലതവണ ഞങ്ങൾ പറഞ്ഞതാണെന്നും പിഎംഎ സലാം കൂട്ടിച്ചേർത്തു. അതേസമയം, സുധാകരന്റെ വിവാദ പരാമശത്തിന് മറുപടിയില്ലെന്നായിരുന്നു ഇ ടി മുഹമ്മദ് ബഷീറിന്റെ പ്രതികരണം.
സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ലീഗ് സഹകരിക്കുമെന്നാണ് ഇ ടി മുഹമ്മദ് ബഷീർ കഴിഞ്ഞ ദിവസം പറഞ്ഞത്. പലസ്തീൻ വിഷയത്തിൽ എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണ്. ഏക സിവിൽ കോഡ് സെമിനാറിൽ പങ്കെടുക്കാത്തതിന്‍റെ സാഹചര്യം വേറെയായിരുന്നു എന്നും അദ്ദേഹം വിശദീകരിച്ചു.
കോഴിക്കോട് സരോവരം ട്രേഡ് സെന്ററിൽ ഈ മാസം 11നാണ് സിപിഎം പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. റാലിയിലേക്ക് രാഷ്ട്രീയ, മത, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരെയും സംഘടനകളേയും ക്ഷണിച്ചിട്ടുണ്ട്.
Check out More Kerala News Stories Here
- 'കെ സുധാകരൻ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം'; വിമർശനവുമായി മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി
- മാസപ്പടി വിഷയം മുഖ്യമന്ത്രിയിലേക്ക് എത്തുന്നത് തടയാൻ ആസൂത്രിത നീക്കം: മാത്യു കുഴൽനാടൻ
- സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി; വർധന 40 യൂണിറ്റിന് മുകളിലുള്ളവർക്ക് മാത്രം
- സംസ്ഥാനത്ത് 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്; 9 ജില്ലകളിൽ യെല്ലോ അലർട്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.