scorecardresearch

മാസപ്പടി വിഷയം മുഖ്യമന്ത്രിയിലേക്ക് എത്തുന്നത് തടയാൻ ആസൂത്രിത നീക്കം: മാത്യു കുഴൽനാടൻ

വിജിലൻസ് ഡിപ്പാർട്ട്മെന്റ് എത്ര കേസുകളിൽ പരാതി ലഭിച്ചിട്ടും നടപടിയെടുത്തില്ലെന്ന വിവരം എംഎൽഎ എന്ന നിലയിൽ തേടിയിട്ടും, നാളിതുവരെയായി ഒരു മറുപടിയുമില്ല.

വിജിലൻസ് ഡിപ്പാർട്ട്മെന്റ് എത്ര കേസുകളിൽ പരാതി ലഭിച്ചിട്ടും നടപടിയെടുത്തില്ലെന്ന വിവരം എംഎൽഎ എന്ന നിലയിൽ തേടിയിട്ടും, നാളിതുവരെയായി ഒരു മറുപടിയുമില്ല.

author-image
WebDesk
New Update
Mathew Kuzhalnadan | congress MLA

മാത്യു കുഴൽനാടൻ എംഎൽഎ | ഫൊട്ടോ: സ്ക്രീൻഗ്രാബ്

കൊച്ചി: മാസപ്പടി വിവാദത്തിൽ അഴിമതി മറയ്ക്കാൻ സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. ധനവകുപ്പ് മൌനം തുടരുകയാണെന്നും എംഎൽഎ എന്ന നിലയിൽ കൊടുത്ത കത്തുകൾക്ക് മറുപടി നൽകുന്നില്ലെന്നും കുഴൽനാടൻ ആരോപിച്ചു. 

Advertisment

"മാസപ്പടി വിഷയം മുഖ്യമന്ത്രിയിലേക്ക് എത്തുന്നത് തടയാൻ ആസൂത്രിത നീക്കം നടക്കുകയാണ്. മുഖ്യമന്ത്രിക്കെതിരെ ഞാൻ കൊടുത്ത പരാതിയിൽ ഒരു മാസം കഴിഞ്ഞിട്ടും നടപടിയൊന്നുമില്ല. വിജിലൻസ് ഡയറക്ടറെ നേരിൽക്കണ്ട് ഈ പരാതിയിൽ താൻ ഉന്നയിച്ചിട്ടുള്ള വസ്തുതകൾ ഇവയൊക്കെയാണ് എന്നും മൊഴി തരാൻ തയ്യാറാണെന്നും അറിയിച്ചിരുന്നു. നാളിതുവരെയായിട്ടും ഈ കേസിൽ യാതൊരു അനക്കവുമില്ല. 

തനിക്കെതിരായ ആരോപണങ്ങളിൽ വിജലൻസ് നടത്തുന്ന അന്വേഷണങ്ങളോട് പൂർണമായി സഹകരിക്കുന്നുണ്ട്. താനും തന്റെ ബിസിനസ് പങ്കാളികളും ഈ കേസിൽ വിജിലൻസിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും തെളിവുകൾ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. 

അതേസമയം, വിജിലൻസ് ഡിപ്പാർട്ട്മെന്റ് എത്ര കേസുകളിൽ പരാതി ലഭിച്ചിട്ടും നടപടിയെടുത്തില്ലെന്ന വിവരം എംഎൽഎ എന്ന നിലയിൽ തേടിയിട്ടും, നാളിതുവരെയായി ഒരു മറുപടിയുമില്ല. വിജിലൻസ് ഡിപ്പാർട്ട്മെന്റിന് ഒന്ന് രണ്ട് ദിവസത്തിനുള്ളിൽ ഈ വിവരം നൽകാവുന്നതേയുള്ളൂ," മാത്യു കുഴൽനാടൻ വിമർശിച്ചു.

Pinarayi Vijayan mathew kuzhalnadan MLA

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: