scorecardresearch

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി; വർധന 40 യൂണിറ്റിന് മുകളിലുള്ളവർക്ക് മാത്രം

പ്രതിമാസം 40 യൂണിറ്റിൽ താഴെയുള്ളവർക്ക് നിരക്ക് വർധന ബാധകമാകില്ല. 100 യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് 20 ശതമാനം നിരക്ക് വർധനയുണ്ടാകും. വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ നിരക്ക് വർധന ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു.

പ്രതിമാസം 40 യൂണിറ്റിൽ താഴെയുള്ളവർക്ക് നിരക്ക് വർധന ബാധകമാകില്ല. 100 യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് 20 ശതമാനം നിരക്ക് വർധനയുണ്ടാകും. വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ നിരക്ക് വർധന ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു.

author-image
WebDesk
New Update
electricity, kseb

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ജനങ്ങൾക്ക് ഇരുട്ടടിയായി വൈദ്യുതി നിരക്ക് കൂട്ടി. യൂണിറ്റിന് ശരാശരി 20 പൈസ വരെയാണ് കൂട്ടിയത്. പ്രതിമാസം 40 യൂണിറ്റിൽ താഴെയുള്ളവർക്ക് നിരക്ക് വർധന ബാധകമാകില്ല. 100 യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് 20 ശതമാനം നിരക്ക് വർധനയുണ്ടാകും. വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ നിരക്ക് വർധന ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു.

Advertisment

50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർ പ്രതിമാസം 10 രൂപ അധികം നൽകണം. 550 യൂണിറ്റ് ഉപയോഗിക്കുന്നവർ 250 രൂപ അധികം നൽകേണ്ടി വരും. പ്രതിമാസം 40 യൂണിറ്റ് വരെയും ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്കും നിരക്ക് വർധന ബാധകമാകില്ല.

25 മുതൽ 40 ശതമാനം വരെ നിരക്ക് കൂട്ടണമെന്നായിരുന്നു നേരത്തെ കെഎസ്ഇബി വൈദ്യുതി റഗുലേറ്ററി കമ്മിഷന് മുന്നിൽ വെച്ച ആവശ്യം. നിലവിൽ പരമാവധി  20 ശതമാനമാണ് കൂട്ടിയത്. 2022 ജൂണിലാണ് കേരളം അവസാനമായി വൈദ്യുതി നിരക്ക് കൂട്ടിയിരുന്നത്. അനാഥാലയങ്ങൾ, വ്യദ്ധസദനങ്ങൾ, ഐടി, ഐടി അനുബന്ധ സ്ഥാപനങ്ങൾ എന്നിവയ്ക്ക് നിരക്ക് വർധന ബാധകമല്ല.

2022 ജൂണിലാണ് കേരളം അവസാനമായി വൈദ്യുതി നിരക്ക് കൂട്ടിയിരുന്നത്. കെഎസ്ഇബിയുടെ ആവശ്യം മുൻനിർത്തി മെയ് മാസത്തിൽ തന്നെ റെഗുലേറ്ററി കമ്മിഷൻ തെളിവെടുപ്പുകൾ പൂർത്തീകരിച്ചിരുന്നു. എന്നാൽ, വിവിധ കാരണങ്ങളാൽ പഴയ താരീഫ് തന്നെ നീട്ടി നൽകുകയായിരുന്നു.

Kseb price hike

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: