/indian-express-malayalam/media/media_files/uploads/2022/08/Pinarayi-Vijayan.jpg)
പിണറായി വിജയൻ (ഫയൽ ഫൊട്ടോ)
തിരുവനവന്തപുരം: ഗവർൺർക്കും കേന്ദ്രത്തിനുമെതിരെ രൂക്ഷ വിമർഷനവുമായി മുഖ്യമന്തി പിണറായി വിജയൻ. മുഖ്യമന്തിമാർക്കും മറ്റു മന്ത്രിമാർക്കും എതിരെ പ്രതിഷേധം ഉണ്ടായിട്ടുണ്ട്. ഗവർണർ ചെയ്തത് സെക്യൂരിറ്റി നിലപാടിന് വിരുദ്ദമായ പ്രവർത്തി, തിരുവനവന്തപുരത്ത് മാധ്യമങ്ങളുമായി സംസാരിക്കവെ മുഖ്യമന്തി പിണറായി വിജയൻ പറഞ്ഞു.
"അധികാര സ്ഥാനത്തിരിക്കുന്നവർക്ക് നേരെ പലതരം പ്രതിഷേധങ്ങളുണ്ടാകാം, കരിങ്കൊടി കാണിക്കുന്നവർക്ക് നേരെ പൊലീസ് എന്ത് ചെയ്യുന്നുവെന്ന് ഇറങ്ങി നോക്കുന്ന ശീലം ആർക്കെങ്കിലും ഉണ്ടോ, പൊലീസിന്റെ ജോലി ചെയ്യാൻ അവർക്ക് അറിയാം. ആരെങ്കിലും പ്രതിഷേധം നടക്കുന്ന സ്ഥലത്ത് ഇറങ്ങി നിന്ന് എഫ്ഐആർന് ആവശ്യപ്പെടുന്നത് കണ്ടിട്ടുണ്ടോ. ജനാധിപത്യ സംവിധാനത്തിന് വിരുദ്ധമായ നിലപാടാണ് ആരിഫ് മുഹമ്മദ് ഖാൻ എന്ന കേരളത്തിന്റെ ഗവർണർ കാണിക്കുന്നത്.
സുരക്ഷ സിആർപിഎഫിന് കൈമാറിയിട്ടുണ്ട്, അത് വിജിത്രമായ നടപടിയാണ്. സംസ്ഥാനത്തിന്റെ ഏറ്റവും സുരക്ഷ ലഭിക്കുന്ന സ്ഥാനത്താണ് അദ്ദേഹം ഇരിക്കുന്നത്, ആ സുരക്ഷ വേണ്ടെന്ന് വച്ചാണ് നേരിട്ട് കേസെടുക്കാൻ പറ്റാത്ത സിആർപിഎഫിന് സുരക്ഷ നൽകിയിരിക്കുന്നത്. നിലപാടുകളിൽ സ്വയം വിവേകം കാണിക്കുക എന്നതാണ് പ്രധാനം.
ഇത് കേരളത്തോടും ഭരണ ഘടനയോടുമുള്ള വെല്ലുവിളിയാണ്. അദ്ദേഹത്തിന് നയപ്രഖ്യാപന പ്രസംഗം വായിക്കാൻ സമയമില്ല, ഒന്നര മണക്കൂർ റോഡിൽ കുത്തിയിരിക്കാൻ നല്ല സമയമുണ്ട്. എഫ്ഐആർ ഇടാൻ റോഡിൽ ഇരിക്കേണ്ട കാര്യമുണ്ടോ?" മുഖ്യമന്തി പറഞ്ഞു.
അതേ സമയം, രാജ്യത്തിലെ മികച്ച സേനകളിൽ ഒന്നായ കേരളാ പൊലീസിലെ, 100-ഓളം പൊലിസൂകരാണ്ടായിട്ടും തനിക്ക് സുരക്ഷയൊരുക്കാൻ സാധിച്ചല്ല, പൊലിസിനെ തടയുന്നത് ആരാണെന്ന് അറിയാമെന്ന്, മസ്കറ്റ് ഹോട്ടലിന് മുന്നിൽ മാധ്യമങ്ങളോട് സംസാരിക്കവേ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. മുഖ്യമന്തിയാണ് കടന്നു പോയതെങ്കിൽ ഇത്രയും പ്രതിഷേധക്കാരെ പൊലീസ് കടത്തി വിടുമോ, 20-ാളം പ്രതിഷേധക്കാർ തനിക്ക് നേരെ എത്തിയിട്ടും കുറച്ചുപേർക്ക് എതിരെ മാത്രമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത് എന്നും ഗവർണർ വിമർശിച്ചിരുന്നു.
Read More:
- ഒരു മിനിറ്റിൽ ഒതുക്കിയ പ്രസംഗം; നയപ്രഖ്യാപനത്തിലും 'നയം' വ്യക്തമാക്കി ഗവർണർ
- സൈബർ ആക്രമണത്തിൽ പിന്തുണ ലഭിക്കാത്തതിനെ തുടർന്ന് ഗായക സംഘടനയില് നിന്ന് രാജിവച്ച് സൂരജ് സന്തോഷ്
- "ഒരു പ്രാവശ്യം ക്ഷമിച്ചു കൂടെ?" കെ എസ് ചിത്രയ്ക്ക് പിന്തുണയുമായി ജി വേണുഗോപാൽ
- ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചെന്ന വ്യാജ വീഡിയോ: പൊലീസ് അന്വേഷണം ആരംഭിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.