/indian-express-malayalam/media/media_files/2025/10/19/chennithala-varthamanam1-2025-10-19-12-12-52.jpg)
Ramesh Chennithala in Varthamanam Podcast
Ramesh Chennithala in Varthamanam Podcast: താനും രാഹുൽ ഗാന്ധിയുമായി യാതൊരുവിധ അകൽച്ചയുമില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല എംഎൽഎ. ഇന്ത്യൻ എക്‌സ്പ്രസ് മലയാളം പോഡ്കാസ്റ്റ് പരിപാടി വർത്തമാനത്തിലാണ് രമേശ് ചെന്നിത്തല തന്റെ നിലപാടുകൾ വ്യക്തമാക്കിയത്.
Also Read in English:Congress needs to present a united front, step up heat on unpopular LDF govt in Kerala, says Chennithala
"രാഹുൽഗാന്ധിയും താനും തമ്മിൽ യാതൊരുവിധ അകൽച്ചയുമില്ല. ഞങ്ങൾക്കിടയിൽ വൈകാരിക ബന്ധമാണ് ഉള്ളത്. രാഹുലിന്റെ പിതാവും മാതാവുമായി ഒരുമിച്ച് പ്രവർത്തിച്ച വ്യക്തിയാണ് താൻ. ആ കുടുംബത്തിന്റെ പിന്തുണ എന്റെ എല്ലാ പ്രവൃത്തികൾക്കും ഉണ്ട്". -രമേശ് ചെന്നിത്തല പറഞ്ഞു. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ പ്രവൃത്തികളെ പരസ്യമായി അഭിനന്ദിച്ച വ്യക്തിയാണ് രാഹുൽ ഗാന്ധിയെന്നും ചെന്നിത്തല പറഞ്ഞു.
Read More:സിപിഎമ്മല്ല കോൺഗ്രസ്; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി അനിവാര്യം: രമേശ് ചെന്നിത്തല
"മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി അട്ടിമറി നടത്തിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മഹാരാഷ്ട്രയിൽ എഐസിസി തനിക്ക് ചുമതല നൽകിയിരുന്നു. ഏറ്റവും ആത്മാർത്ഥമായാണ് താൻ അവിടെ പ്രവർത്തിച്ചത്. എന്നാൽ, അമിത് ഷായുടെ നേതൃത്വത്തിൽ ബിജെപി തിരഞ്ഞെടുപ്പ അട്ടിമറിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർ പോലും വോട്ടർപട്ടികയിൽ ഇടനേടി. തിരഞ്ഞെടുപ്പ് കമ്മിഷൻ ഇക്കാര്യത്തിൽ യാതൊരു നടപടിയും എടുത്തില്ല"-രമേശ് ചെന്നിത്തല പറഞ്ഞു.
മഹാരാഷ്ട്രയിലെ വോട്ടർമാരുപോലും ചോദിക്കുന്നത് ബിജെപി സഖ്യം എങ്ങനെ ജയിച്ചുവെന്നാണ്. കാരണം, ജനങ്ങൾ വോട്ടുചെയ്തവരല്ല ജയിച്ചത് അവർക്ക് നന്നായി അറിയാം. ആസൂത്രിതമായ അട്ടിമറിയാണ് നടന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Also Read:പച്ചവെള്ളത്തിന് തീപിടിക്കുന്ന വർഗീയത കേരളത്തിലുണ്ട്; വിഡി സതീശൻ
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഭരണത്തിലെത്തുന്നതിനാണ് യുഡിഎഫ് പ്രഥമ പരിഗണന നൽകുന്നതെന്നും മുഖ്യമന്ത്രിയെ പിന്നീട് ജനങ്ങൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. "നിലവിലെ എൽഡിഎഫ് സർക്കാരിനെതിരെ ജനവികാരം ശക്തമാണ്. യുഡിഎഫിന് അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളത്. ജനങ്ങൾക്ക് യുഡിഎഫിൽ വിശ്വാസമുണ്ട്. മുഖ്യമന്ത്രി ആരെന്ന് ചോദ്യത്തിന് ഇപ്പോൾ പ്രസ്‌ക്തിയില്ല. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് കോൺഗ്രസിനുള്ളിൽ ഒരു കീഴ്വഴക്കമുണ്ട്. അതനുസരിച്ച് മുന്നോട്ടുപോകും. മുഖ്യമന്ത്രി ആരാകണമെന്നതിൽ അന്തിമ തീരുമാനം ഹൈക്കമാൻഡ് സ്വീകരിക്കും".-രമേശ് ചെന്നിത്തല പറഞ്ഞു.
കോൺഗ്രസിന് ഒരു മുഖ്യമന്ത്രി സ്ഥാനാർഥി ഇല്ലേയെന്ന് ചോദ്യം സ്വഭാവികമായി ഉയരും. പക്ഷെ, ജനങ്ങൾക്ക് യുഡിഎഫിൽ വിശ്വാസമുണ്ട്. ശരിയായ തീരുമാനം കോൺഗ്രസ് എടുക്കുമെന്ന് ജനങ്ങൾക്കറിയാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Read More:ഭരണത്തിലെത്തുന്നത് മുഖ്യം, യുഡിഎഫിന്റെ മുഖ്യമന്ത്രിയെ ജനങ്ങൾ തീരുമാനിക്കും: രമേശ് ചെന്നിത്തല: Video, Varthamanam Podcast
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.