/indian-express-malayalam/media/media_files/2025/07/27/vd-satheesan-2025-07-27-17-16-26.jpg)
വിഡി സതീശൻ
തിരുവനന്തപുരം: എൻഎസ്എസിനെ അനുനയിപ്പിക്കാൻ യുഡിഎഫിന്റെ ഭാഗത്ത് നിന്ന് ഒരുശ്രമവും ഉണ്ടായിട്ടില്ലെന്നും ആ നിലപാടിൽ പരാതിയില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തങ്ങളുടെത് രാഷ്ട്രീയ നിലപാടാണെന്നും ആ തീരുമാനം മാറ്റാൻ ഒരു ശക്തിക്കും കഴിയില്ലെന്നും സതീശൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
Also Read:സമദൂര നിലപാടിൽ മാറ്റമില്ല; ഒരു രാഷ്ട്രീയ പാർട്ടികളുടെയും കൂടെയില്ലെന്ന് ജി. സുകുമാരൻ നായര്‍
കപടഭക്തി കാണിക്കുന്നവരുടെ അയ്യപ്പ സംഗമവുമായി സഹകരിക്കാനില്ലെന്നും ആ തീരുമാനത്തിൽ മാറ്റമില്ലെന്നും സതീശൻ പറഞ്ഞു. യുഡിഎഫ് എടുത്തിരിക്കുന്നത് ഉറച്ച മതേതരത്വ തീരുമാനമാണ്. അത് കേരളത്തിലെ ഭൂരിപക്ഷ വർഗീയതയ്ക്കും ന്യൂനപക്ഷ വർഗീയതയ്ക്കുമെതിരാണ്. പ്രീണന നയത്തിന് തങ്ങൾ ഇല്ല. സിപിഎം പ്രീണനനയവുമായി പോകുകയാണ്. ഇപ്പോൾ അവർ ഭൂരിപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കുകയാണ്. നേരത്തെ ന്യൂനപക്ഷ വർഗീയതയ്ക്കൊപ്പമായിരുന്നു. ഇതിനെ രണ്ടിനെയും പ്രോത്സാഹിപ്പിക്കില്ലെന്നും യുഡിഎഫ് ഉറച്ച മതേതരനിലപാടുമായി മുന്നോട്ടുപോകുമെന്നും സതീശൻ പറഞ്ഞു.
Also Read:എന്‍എസ്എസിന് സർക്കാരിനെ വിശ്വാസമെന്ന് സുകുമാരൻ നായർ; കോൺഗ്രസിനും ബിജെപിക്കും രൂക്ഷ വിമർശനം
എൻഎസ്എസിനോട് അയയാൻ ഞങ്ങൾ പറഞ്ഞിട്ടില്ല. അവർ സമുദായ സംഘടനയാണ്. അവർക്ക് അവരുടെ നിലപാട് എടുക്കാം. അതിന് പൂർണ സ്വാതന്ത്ര്യമുണ്ട്. അതിൽ ഞങ്ങൾ പരാതി പറഞ്ഞിട്ടില്ല ആക്ഷേപം ഉന്നയിച്ചിട്ടില്ല. എസ്എൻഡിപി നേരത്തെ നവോത്ഥാന സമിതിയുടെ അധ്യക്ഷ പദവിയായിരുന്നു. ഇപ്പോ മാറ്റിയെന്നേയുള്ളൂ. ആകാശം ഇടിഞ്ഞുവീണാലും ശബരിമല വിധിയിൽ സുപ്രീം കോടതി വിധിക്കൊപ്പമെന്നാണ് പിണറായി വിജയൻ പറഞ്ഞത്. എന്നാൽ കോൺഗ്രസ് ശബരിമല നിലപാടിൽ ഒരുമാറ്റവും വരുത്തിയിട്ടില്ല.
Also Read:ഓപ്പറേഷൻ നുംഖോർ ; ദുൽഖർ സൽമാന്റെ വാഹനം കസ്റ്റംസ് കണ്ടെത്തി
സിപിഎം തീവ്രവലുതപക്ഷ രാഷ്ട്രീയ പാർട്ടിയായി മാറിയിരിക്കുകയാണ്. എല്ലാ ജാതിക്കാരുടെയും മതത്തിന്റെയും പിറകെ നടക്കുകയാണ്. അയ്യപ്പസംഗമം ഏഴ് നിലയിൽ പൊളിഞ്ഞുപോയെന്നും യോഗി ആദിത്യനാഥും പിണറായി വിജയനും നല്ല കൂട്ടുകാരായി എന്നതാണ് അതിന്റെ പരിണതഫലമെന്നും അതിൽ പങ്കെടുക്കാതിരുന്നത് ആശ്വാസമായെന്നും വിഡി സതീശൻ പറഞ്ഞു.
Read More:കൊന്ന് കഷ്ണങ്ങളാക്കി, അസ്ഥികൾ കത്തിച്ചു: ബിന്ദു വധക്കേസിൽ സെബാസ്റ്റ്യന്റെ നിർണായക മൊഴി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.