scorecardresearch

സമദൂര നിലപാടിൽ മാറ്റമില്ല; ഒരു രാഷ്ട്രീയ പാർട്ടികളുടെയും കൂടെയില്ലെന്ന് ജി. സുകുമാരൻ നായര്‍

എൻഎസ്എസിന് രാഷ്ട്രീയമില്ലെന്നും ഒരു രാഷ്ട്രീയ പാർട്ടികളുടെയും ഒപ്പമല്ലെന്നും സുകുമാരൻ നായർ പറഞ്ഞു.

എൻഎസ്എസിന് രാഷ്ട്രീയമില്ലെന്നും ഒരു രാഷ്ട്രീയ പാർട്ടികളുടെയും ഒപ്പമല്ലെന്നും സുകുമാരൻ നായർ പറഞ്ഞു.

author-image
WebDesk
New Update
G Sukumaran Nair

ചിത്രം: സ്ക്രീൻഗ്രാബ്

കോട്ടയം: സമദൂര നിലപാടിൽ മാറ്റമില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായര്‍. എൻഎസ്എസിന് രാഷ്ട്രീയമില്ലെന്നും ഒരു രാഷ്ട്രീയ പാർട്ടികളുടെയും ഒപ്പമില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രതിഷേധങ്ങൾ വന്നാൽ നേരിട്ടോളാമെന്നും സുകുമാരൻ നായർ പ്രതികരിച്ചു. ചങ്ങനാശ്ശേരിയിലെ എൻഎസ്എസ് ആസ്ഥാനത്ത് പൊതുയോഗത്തിന് എത്തിയതായിരുന്നു അദ്ദേഹം.

Advertisment

'മറ്റാരെക്കാളും വ്യക്തമായി രാഷ്ട്രീയ നിലപാട് ഞാൻ പറഞ്ഞിട്ടുണ്ട്. എന്തു പ്രതിഷേധം വന്നാലും ഞങ്ങൾ നേരിട്ടോളാം.' ഫ്‌ലക്‌സുകള്‍ വന്നോട്ടെയെന്നും അത് തനിക്കൊരു പബ്ലിസിറ്റിയാകുമെന്നും അദ്ദേഹം പറഞ്ഞു. രാജിവയ്ക്കുന്നവര്‍ രാജിവച്ചോട്ടെയെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.

Also Read: ഇഎംഎസിന്റെ മകൾ ഡോ.മാലതി ദാമോദരൻ അന്തരിച്ചു

അതേസമയം, എൻഎസ്എസിന്റെ നിലപാടിൽ കോൺഗ്രസിന് യാതൊരു ആശങ്കയുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. അവർ (എൻഎസ്എസ്) ഒരു സമുദായ സംഘടനയാണെന്നും അവരുടെ നിലപാട് അവർക്ക് എടുക്കാമെന്നും സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചു. 'ആ നിലപാടിനെ കുറിച്ച് ഞങ്ങൾ പരാതി പറഞ്ഞിട്ടില്ല. ആരോപണമോ ആക്ഷേപമോ ഉന്നയിച്ചിട്ടില്ല.' എൻഎസ്എസ് എന്തു തീരുമാനം എടുക്കണമെന്ന് ഞങ്ങൾ അല്ലല്ലോ പറയേണ്ടതെന്നും സതീശൻ പറഞ്ഞു.

അതിനിടെ, സുകുമാരന്‍ നായരുടെ രാജി ആവശ്യപ്പെട്ട് ഈരാറ്റുപേട്ടയിലും ബാനര്‍ പ്രത്യക്ഷപ്പെട്ടു. ചേന്നാട് കരയോഗം ഓഫീസിലാണ് ബാനര്‍ പ്രത്യക്ഷപ്പെട്ടത്. അയ്യപ്പ വിശ്വാസികളായ സമുദായാംഗങ്ങളെ പിന്നിൽ നിന്ന് കുത്തി പിണറായി വിജയന് പാദസേവ ചെയ്യുന്ന സുകുമാരൻ നായർ രാജി വയ്ക്കുക എന്നാണ് ബാനറിൽ എഴുതിയിരിക്കുന്നത്. 

Advertisment

Read More: ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം രൂപപ്പെട്ടു, വടക്കൻ കേരളത്തിൽ അതിശക്ത മഴക്ക് സാധ്യത

Nss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: